ബൈക്കര്‍മാര്‍ക്കായി അക്ഷയ്കുമാറിന്റെ റാലി
സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന സന്ദേശം നല്‍കുന്നതിനായി അക്ഷയ് കുമാര്‍ മുംബൈ നിരത്തുകളിലേക്കിറങ്ങി. 'റൈഡ് ഫോര്‍ സേഫ്റ്റി' എന്നായിരുന്നു പരിപാടിയുടെ പേര്. ഈ പരിപാടിക്കു ശേഷം മുംബൈയില്‍ വണ്ടിയോടിക്കുന്നവരെല്ലാം സുരക്ഷിതമായി വണ്ടിയോടിക്കുമെന്നാണ് വെപ്പ്.
അക്ഷയ്കുമാറിന്റെ റാലിയുടെ ചിത്രങ്ങളും വിശേഷങ്ങളും താഴെ ഗാലറിയില്‍.

ഞായറാഴ്ചയായിരുന്നു പരിപാടി നടന്നത്.

ബാന്ദ്ര - കിര്‍ല കോംപ്ലക്‌സിലാണി അക്ഷയ്കുമാര്‍ പങ്കെടുത്ത റാലി നടന്നത്.

മുംബൈ പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്.

രണ്ടായിരത്തിലധികം മോട്ടോര്‍സൈക്കിളുകള്‍ പരിപാടിയില്‍ പങ്കെടുത്ത് അന്തരീക്ഷത്തില്‍ കരിമ്പുക പടര്‍ത്തുകയും റോഡില്‍ തരക്കേടില്ലാത്ത തിക്കും തിരക്കും സൃഷ്ടിക്കുകയും ചെയ്തു.

സുരക്ഷിതമായ ഡ്രൈവിംഗിന് ആളുകളെ പ്രേരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം.

അക്ഷയ്കുമാര്‍ ഇത്തരം കാര്യങ്ങളാവശ്യപ്പെട്ടാല്‍ ജനങ്ങള്‍ അനുസരിക്കാറാണ് പതിവ്.

മുംബൈ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് കൊടിവീശിയതോടെയാണ് പരിപാടി ആരംഭിച്ചത്.

മോട്ടോര്‍സൈക്കിളോടിക്കുന്നവരില്‍ അവബോധമുണ്ടാക്കുക എന്നതായിരുന്നു റാലിയുടെ പ്രധാന ഉദ്ദേശ്യം.

പൊലീസുകര്‍ ഔദ്യോഗിക വാഹനങ്ങളുമായി റാലിയ്ക്ക് മുമ്പിലുണ്ടായിരുന്നു.

അക്ഷയ്കുമാറാണ് റാലി നയിച്ചത്.

ബാന്ദ്ര - കുര്‍ല കോംപ്ലക്‌സില്‍ നിന്നാരംഭിച്ച റാലി 20 കിലോമീറ്ററോളം സഞ്ചരിച്ചു.

ഏതാണ്ട് 50 മിനിട്ടോളമെടുത്തു റാലി പൂര്‍ത്തിയാവാന്‍.

രാജ്യത്തെ ബൈക്കപകടങ്ങളില്‍ മരിച്ചവരില്‍ 70 ശതമാനം പേര്‍ അത്യാഹിതം സംഭവിച്ചത് ഹെല്‍മെറ്റ് ധരിക്കാത്തതു കൊണ്ടുമാത്രമാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതാപ് ദിഘാവ്കര്‍ ചൂണ്ടിക്കാട്ടി.

ബൈക്കര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ചാല്‍തന്നെ വലിയൊരളവ് ജീവഹാനികള്‍ ഒഴിവാക്കാമെന്ന് പ്രതാപ് ദിഘാവ്കര്‍ പറയുന്നു.

മുംബൈയില്‍ നടപ്പുവര്‍ഷം ഓഗസ്റ്റ് വരെ 49 ബൈക്കര്‍മാര്‍ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം 77 പേരാണ് ഇത്തരത്തില്‍ മരിച്ചത്.

രാജ്യത്തെ മൊത്തം കണക്കെടുത്താല്‍, വര്‍ഷത്തില്‍ ശരാശരി 1.5 ലക്ഷം യാത്രക്കാര്‍ കൊല്ലപ്പെടുന്നുണ്ട്.

ഇവരില്‍ 49 ശതമാനം പേരും ബൈക്ക് യാത്രികരാണെന്ന് കണക്കുകള്‍ പറയുന്നു.

അക്ഷയ്കുമാറിന്റെ സന്ദേശം
'നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും വിലമതിക്കുന്നുവെങ്കില്‍ ഹെല്‍മെറ്റ് ധരിക്കുക, സുരക്ഷിതമായി യാത്ര ചെയ്യുക'


Click it and Unblock the Notifications








