ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!

Posted By: Staff

ഇന്ത്യന്‍ കമ്പനികളുടെ സി ഇ ഓമാര്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിച്ചിടുണ്ടെന്നുള്ള കാര്യം നമുക്ക് ഏവർക്കുമറിയാം. അതിൽ പ്രധാനികളാണ് അംബാനി കൂടുംബം. പണം വാരിയെറിഞ്ഞ് ലോകത്തിലുള്ളതെന്തും വാങ്ങിക്കാൻ കഴിവുള്ളവരാണ് ഇവർ എന്നുപറഞ്ഞാലൊന്നും ആളുകൾക്ക് അന്താളിപ്പുണ്ടാകില്ല അതിനും വേണം അമൂർത്തമായ തെളിവ്.

To Follow DriveSpark On Facebook, Click The Like Button
ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!!

മുംബൈയിൽ ഇരുപത്തിയേഴ് നിലയില്‍ പൊങ്ങിയ മുകേഷ് അംബാനിയുടെ വസതിയാണ് ഇന്ന് ഇന്ത്യന്‍ കോടീശ്വരന്മാരുടെ അന്തമില്ലാത്ത വളര്‍ച്ചയുടെ അടയാളമായി എടുത്തുകാണിക്കപ്പെടുന്നത്. കൈയിലുള്ളത് പുറത്ത് നാല് പേരെ കാണിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ക്കൊരു ഉഷാറൊക്കെ ഉണ്ടാകൂ എന്ന് ഇവർ ചിന്തിക്കുമ്പോൾ അതേകുറിച്ച് എഴുതിയാലല്ലെ നമ്മൾക്കും ഒരു രസമുള്ളൂ.

ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!!

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും അംബാനി ഗ്രൂപ്പിലെ ചെയർമാൻ സ്ഥാനവും വഹിക്കുന്ന അനിൽ അംബാനിയുടെ കാർ ശേഖരണത്തെ കുറിച്ചാണിവിടെ ചർച്ച ചെയ്യപ്പെടുന്നത്. ധാരളിത്തത്തിൽ മുകേഷ് അംബാനിക്ക് തുല്യനല്ലെങ്കിൽ കൂടിയും തന്റെ പ്രൗഢിവെളിവാക്കുവാനും ഗ്യാരേജിന്റെ സൗന്ദര്യം വർധിപ്പിക്കാനുമായി ചില കാറുകളും അനിൽ അംബാനി വാങ്ങിക്കൂട്ടിയിട്ടുണ്ട്. അതിലേക്കൊന്നു കണ്ണോടിക്കാം!!

ഡബ്ല്യൂ221 മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ്

ഡബ്ല്യൂ221 മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ്

റിലയൻസ് ഗ്രൂപ്പ് വാർഷിക ജനറൽ ബോഡി കഴിഞ്ഞുവരുന്നത് തൊട്ട് സ്വന്തം ഭാര്യയ്ക്കൊപ്പം പുറത്ത് ചുറ്റിയടിക്കുന്നതിൽ വരെ സന്തത സഹചാരിയായിട്ടുള്ള വാഹനമാണിത്. ചിലപ്പോൾ ഡ്രൈവറായും അല്ലാത്തപ്പോൾ മുതലാളിയായി പിന്നിലിരുന്നുമാണ് അംബാനി കുംടുംബത്തിലെ ഈ ഇളംതലമുറക്കാരന്റെ യാത്ര. മികച്ച ഡ്രൈവിംഗ് അനുഭൂതിക്ക് പേരുകേട്ട വാഹനമാണ് ബെൻസ് എസ് ക്ലാസ്.

ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!!

ബെൻസ് എസ്-ക്ലാസ് ഡബ്ല്യൂ221 മോഡൽ സ്വന്തമാക്കുക എന്നത് ചില്ലറ കാര്യമല്ല. പണക്കാരയായ വ്യവസായികൾക്ക് പ്രൗഢിവെളിവാക്കാനുള്ള ഉപാധികൂടിയാണ് ഇത്തരം കാറുകൾ. 2005-ൽ അവതരിക്കപ്പെട്ട എസ്-ക്ലാസ് ഡബ്ല്യൂം221 മോഡൽ നിരവധി ആധുനികവും അതുപോലെ ആഡംബര ഫീച്ചറുകളാൽ നിർമ്മിക്കപ്പെട്ടൊരു വാഹനമാണ്. 3.0ലിറ്റർ ടർബോഡീസൽ എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്.

റേഞ്ച് റോവർ വോഗ്

റേഞ്ച് റോവർ വോഗ്

എത്രപണം ചിലവഴിക്കാൻ തയ്യാറാണെങ്കിൽ സ്വന്തമാക്കാം ആഡംബരതയുടെ കൊടുമുടിയിൽ നിൽക്കുന്ന ഈ റേഞ്ച് റോവർ വോഗ്. വോഗിന്റെ മുൻതലമുറ വാഹനമാണ് അംബാനി ഗ്രൂപ്പ് ചെയർമാൻ സ്വന്തമാക്കിയിട്ടുള്ളത്. ബിസിനസ് സംബന്ധമായ ചില യാത്രകളിൽ കൂടെകൂട്ടുന്നൊരു സാരഥി കൂടിയാണ് ഈ വാഹനം.

ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!!

ആഡംബരം പ്രവര്‍ത്തനക്ഷമത, എവിടെയും പിടിച്ചു കയറാനുള്ള കഴിവ് തുടങ്ങിയവയുടെ സമന്വയമാണ് റേഞ്ച് റോവര്‍ വോഗ്. 4.4ലിറ്റർ എട്ടു സിലിണ്ടർ ടർബോ ഡീസൽ എൻജിനും 5 ലിറ്റർ എട്ടുസിലിണ്ടർ പെട്രോൾ എൻജിനുമാണ് ഈ വാഹനത്തിന്റെ കരുത്ത്.

റോൾസ് റോയിസ് ഫാന്റം

റോൾസ് റോയിസ് ഫാന്റം

ലോകത്തുള്ള ആഡംബരക്കാറുകളുടെ രാജാവായിട്ടാണ് ഈ കാർ അറിയപ്പെടുന്നത്. റോൾസ് റോയിസ് പുറത്തിറക്കിയ ഫാന്റത്തെ ഒരുനിമിഷമൊന്നു നോക്കാതെ ആരുമൊന്നു കടന്നുപോകില്ല. ഈ ഫാന്റം ആണ് അനിൽ അംബാനിയുടെ ഗ്യാരിജിലെ അടുത്ത പുലിക്കൂട്ടി. യാത്രകളിൽ എന്നും മാറിമാറി ഉപയോഗിക്കാനും ആഡംബരക്കാറുകൾ നിരവധി. ഇന്ത്യയിലെ ഒരുവിധ സെലബ്രിറ്റികളും സ്വന്തമാക്കിയിട്ടുള്ള കാറാണ് ഫാന്റം.

ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!!

6.8 ലിറ്റർ 12 സിലിണ്ടർ എൻജിനാണ് ഈ ആഡംബര വീരന്റ കരുത്ത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും റിയൽ വീൽ ഡ്രൈവും ഉൾപ്പെടുത്തിയിട്ടുള്ള ഈ കാറിൽ അഞ്ചുപേർക്ക് സുഖകരമായി യാത്രചെയ്യാൻ സാധിക്കും. ഇതിന്റെ ഡ്രൈവിംഗ് അനുഭൂതിയും മികവുറ്റതാണ്.

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ

മാരത്തോൺ ഓട്ട മത്സരത്തിൽ അതിസജീവമായി പങ്കെടുക്കുന്നൊരു വ്യക്തി കൂടിയാണ് അനിൽ അംബാനി. ലോകത്തെമ്പാടുമുള്ള മാരത്തോണിൽ പങ്കെടുക്കാനും ഈ മത്സരാർത്ഥി സമയം കണ്ടെത്താറുണ്ട്. ബിസിനസ് തിരക്കുകൾക്കിടയിൽ എങ്ങനെയാണ് ഈ ശതകോടീശ്വരന് ഇതിനുള്ള സമയം എന്നുള്ള ചോദ്യത്തിനിവിടെ പ്രശസ്തിയില്ല എല്ലാം ഇദ്ദേഹത്തിന്റെ ടൈം മാനേജ്മെന്റ്.

ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!!

അതിരാവിലെയുള്ള ദൈനംദിന ഓട്ടത്തിൽ എന്നും കൂട്ടായിട്ടുള്ളൊരു വാഹനമാണ് ഫോർച്യൂണർ. ടൊയോട്ടയുടെ ആഡംബര എസ്‌യുവിയായ ഫോർച്യൂണറിന്റെ ഏറ്റവും പുതിയ മോഡൽ ഇക്കഴിഞ്ഞ നവംബറിലായിരുന്നു വിപണി പിടിച്ചത്. പുതിയ ഇന്നോവയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഫോര്‍ച്യൂണറിന് 2.8 ലീറ്റര്‍ ഡീസല്‍ , 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് കരുത്തേകുന്നത്.

ലംബോർഗിനി ഗല്ലാർഡോ

ലംബോർഗിനി ഗല്ലാർഡോ

ആഡംബരക്കാറുകളോട് മാത്രമല്ല സ്പോർട്സ് കാറുകളോടുമുണ്ട് തനിക്ക് പ്രിയമെന്ന് വെളിവാക്കുന്നതാണ് ലംബോർഗിനിയുടെ ഈ സ്പോർട്സ് കാർ ഗല്ലാർഡോ. ലംബോര്‍ഗിനി ഗല്ലാര്‍ഡോ എന്ന ഇതിഹാസതാരം നിരത്തിലിറങ്ങിയിട്ട് ഏതാണ്ട് ഒരു ദശകത്തോളമായി എന്നിരുന്നാലും ഈ വാഹനത്തിന്റെ പ്രൗഢിക്കിതുവരെയായി ഒരു മങ്ങൽപ്പോലും ഏറ്റിട്ടില്ല.

ധാരാളിത്തത്തിൽ മുകേഷ് അംബാനിയെങ്കിൽ; വ്യത്യസ്ത കാർ കളക്ഷനിൽ കേമൻ അനിൽ അംബാനി തന്നെ!!!

മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങളിൽ ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള ഈ സ്പോർട്സ് കാർ ഓടിക്കാൻ ഒരിത്തിരി മെനക്കേടാണെങ്കിൽ കൂടിയും അനിൽ അംബാനിക്കിതൊരു ക്രേസാണ്. പലപ്പോഴും തിരക്കേറിയ റോഡിൽ കൂടി തനിയെ ഡ്രൈവ് ചെയ്ത്പോകാറുമുണ്ടത്രെ.

  
English summary
Billionaire Anil Ambani and his Cars
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark