ആലിയമോളുടെ ഓഡി കാര്‍

Posted By:

തൊള്ളയില്‍ വെള്ളിക്കരണ്ടിയുമായാണ് ആലിയ ഭട്ട് ജനിച്ചത്. പിതാവും മാതാവും സിനിമാരംഗത്തുനിന്നുള്ളവര്‍. സഹോദരി പൂജാ ഭട്ട് സിനിമാനടി. സഹോദരന്‍ അന്തര്‍ദേശീയ പ്രസിദ്ധിയുള്ള ബോഡി ബില്‍ഡിംഗ് പരിശീലകന്‍. പ്രശസ്തസിനിമാതാരം ഇമ്രാന്‍ ഹഷ്മി കസിന്‍. ഇങ്ങനെയൊക്കെയുള്ള ആലിയയ്ക്ക് ഓഡി ക്യു7 വാങ്ങാന്‍ സിനിമയില്‍ നിന്നുള്ള സമ്പാദ്യമൊന്നും വേണ്ട.

കരണ്‍ ജോഹറിന്‍റെ സ്റ്റുഡന്‍ഡ് ഓഫ് ദി ഇയര്‍ എന്ന പടത്തിലാണ് നായികയായി ആലിയ അരങ്ങേറുന്നത്. നേരത്തെ ബാലതാരമായിട്ടൊക്കെ അഭിനയിച്ചിട്ടുണ്ട്. സ്റ്റുഡന്‍ഡ് ഓഫ് ദി ഇയറിലെ അഭിനയത്തെക്കുറിച്ച് തരക്കേടില്ലാത്ത അഭിപ്രായങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ സമയമായിട്ടില്ല. അതിനാല്‍ ആലിയ തന്‍റെ 19 വയസ്സില്‍ സ്വന്തമാക്കിയ കാറിനെക്കുറിച്ച് സംസാരിക്കാം.

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

ഓഡി ക്യൂ7 ആണ് ആലിയയുടെ കാര്‍. ബോളിവുഡ് താരങ്ങളുടെ ബ്രാന്‍ഡായി ഓഡി മാറിയിട്ട് ഇത്തിരി നാളായി. ആലിയ നടിയായി സ്നാനപ്പെട്ടപ്പോള്‍ ഒരു ഓഡി കാര്‍ അത്യാവശ്യമായി വരികയായിരുന്നു. ഇല്ലെങ്കില്‍ ബോളിവുഡ് താരമാവില്ലെന്നോ മറ്റോ തോന്നിക്കാണണം.

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

കൊച്ചി അങ്ങാടിയില്‍ ഈ കാറിന്‍റെ വില 56,89,560 രൂപ മുതല്‍ 57,87,000 രൂപ വരെയാണ്.

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

മൂന്ന് എന്‍ജിന്‍ വേരിയന്‍റുകളാണ് ഈ കാറിനുള്ളത്.

2967സിസിയുടെ ടിഡിഐ ക്വട്രോ, ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ്

2967സിസിയുടെ ടിഎഫ്എസ്ഐ ക്വട്രോ, പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ്

4134സിസിയുടെ ടിഡിഐ ക്വട്രോ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ്

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

ഊര്‍ജ്ജനഷ്ടം പരമാവധി കുറയ്ക്കുന്ന സാങ്കേതികതയാണ് ഈ വാഹനത്തിലുപയോഗിച്ചിരിക്കുന്നത്. കൂടാതെ ബ്രേക്കിംഗ് സമയത്ത് സൃഷ്ടിക്കപ്പെടുന്ന കൈനറ്റിക് എനര്‍ജി വൈദ്യുതോര്‍ജ്ജമാക്കി മാറ്റി അധിക ഊര്‍ജ്ജം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് വാഹനത്തിന്‍റെ പ്രകടനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുന്നു.

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

എയ്റോഡൈനമിക്സ് സശ്രദ്ധം പാലിക്കുന്ന ഡിസൈനാണ് ഈ എസ്‍യുവിയുടേത്. ഇതും പ്രകടനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നു.

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

ഓഡി ക്യു7ന്‍റെ ഓട്ടോമാറ്റിക് സ്റ്റാര്‍ട്-സ്റ്റോപ് ഫങ്ഷനാണ് മറ്റൊന്ന്. ട്രാഫിക് സിഗ്നലുകളില്‍ നിറുത്തിയിടുമ്പോള്‍ എന്‍ജിന്‍ തനിയെ ഓഫാകുകയും ബ്രേക് പെഡല്‍ റിലീസ് ചെയ്യുന്നതോടെ എന്‍ജിന്‍ സ്റ്റാര്‍ട്ടാവുകയും ചെയ്യുന്നു. ഇത് കരിമ്പുക പുറന്തള്ളല്‍ കുറയ്ക്കുന്നു.

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

ആലിയമോളുടെ ഓഡി കാര്‍

English summary
Bollywood actor Alia Bhutt owns an Audi Q7 SUV.
Story first published: Monday, March 4, 2013, 15:16 [IST]
Please Wait while comments are loading...

Latest Photos