'ചീത്ത ടീച്ചറു'ടെ കാറ് വിറ്റു

Posted By:

കാമറൂണ്‍ ഡയസിന്‍റെ പുതിയ പടം 'ചീത്ത ടീച്ചര്‍'(Bad Teacher) ആണ്. 2003ല്‍ പുറത്തിറങ്ങിയ 'ചാര്‍ളിയുടെ മാലാഖമാര്‍' (Charlie's Angels) എന്ന സിനിമയിലെ ഒരു 'മാലാഖ'യായിരുന്നു കാമറൂണ്‍ ഡയസ്. പ്രസ്തുത പടത്തില്‍ ഡയസ് ഓടിച്ച ഫെരാരി ജിടി എസ്‍ഡബ്ലിയുബി കാലിഫോര്‍ണിയ സ്പൈഡര്‍ വിന്‍റേജ് കാര്‍ അന്ന് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1963 മോഡലാണിത്. അടുത്ത വര്‍ഷത്തോടെ കാറിന്‍റെ വയസ്സ് 50 വര്‍ഷം തികയും.

കാറിന്‍റെ വിന്‍റേജ് മൂല്യത്തെക്കൂടാതെ ഡയസ് ഓടിച്ച വാഹനം എന്ന അധികമൂല്യം കൂടി വന്നുചേര്‍ന്നത് മുതലെടുത്ത് കാര്‍ ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയത് 5 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ വാഹനം എന്ന ബഹുമതിയാണ് ഈ വില്‍പനയോടെ ഡയസിന്‍റെ കാറിന് ലഭിച്ചത്.

Cameron Diaz

1963ല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാറിന്‍റെ നിറം ഗ്രേ ആയിരുന്നു. പിന്നീടത് ചുവപ്പാക്കി മാറ്റി. ഇപ്പോള്‍ കാറിന് പഴയ ഗ്രേ നിറം തന്നെ നല്‍കിയിരിക്കുകയാണ് ലേലക്കാര്‍.

3 ലിറ്റര്‍ വി12 എന്‍ജിനാണ് കാറിനുള്ളത്. 280 കുതിരകളുടെ ശക്തിയുണ്ട് ഫെരാരി ജിടി എസ്‍ഡബ്ലിയുബി കാലിഫോര്‍ണിയ സ്പൈഡറിന്‍റെ എന്‍ജിന്.

സൗന്ദര്യപരമായ എക്കാലത്തെയും മികച്ച ഡിസൈനുകളില്‍ ഒന്നായി നിരൂപകര്‍ പ്രകീര്‍ത്തിച്ചു പോരുന്ന വാഹനമാണ് ഫെരാരി ജിടി എസ്‍ഡബ്ലിയുബി കാലിഫോര്‍ണിയ സ്പൈഡര്‍. 4 സ്പീഡ് ഗിയര്‍ബോക്സാണ് കാറിനുള്ളത്. 60 മൈല്‍ ദൂരം പിടിക്കാന്‍ ഈ കാറിന്‍റെ എന്‍ജിന്‍ വെറും 8 സെക്കന്‍ഡ് മാത്രമാണെടുക്കുക.

English summary
The 1963 Ferrari 250 GT SWB California Spyder which driven by Cameron Diaz in the film of Charlie's Angels has been auctioned.
Story first published: Tuesday, June 26, 2012, 14:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark