"മൈ നെയിം ഈസ് ഖാന്‍"

Posted By:

ഷാരൂഖ് "ഖാനെ" മുംബൈയിലെ സ്റ്റേഡിയത്തില്‍ വിലക്കുവാന്‍ ചിലര്‍ക്ക് സാധിച്ചിരിക്കാം. എന്നാല്‍ ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് വിലക്കുവാന്‍ ആര്‍ക്കും സാധിക്കില്ല എന്നത് കട്ടായം. ഐപിഎലില്‍ പാക് കളിക്കാര്‍ക്കു വേണ്ടി വാദിച്ചപ്പോള്‍ തന്നെ ഇത്തരം നടപടികള്‍ ഖാന്‍ പ്രതീക്ഷിച്ചിരുന്നിരിക്കും. എന്തെങ്കിലും ഉണ്ടേല്‍ അതിങ്ങു പോരട്ടെ എന്നു കരുതിത്തന്നെയായിരിക്കണം വെള്ളമടിച്ച് വാങ്കഡെയില്‍ ചെന്നത്. സെക്യൂരിറ്റിക്കാരെയാണ് കൈയില്‍ കിട്ടിയത്. രണ്ടെണ്ണം കൊടുത്തിട്ട് പറഞ്ഞു: "മൈ നെയിം ഈസ് ഖാന്‍, ആന്‍ഡ് എയാം നോട് എ ടെററിസ്റ്റ്!"

നമ്മുടെ വിഷയം ഷാരൂഖിന്‍റെ കാറുകളാണ്. ഷാരൂഖിന്‍റെ ഭാര്യ ഗൗരിയുടെ കാറുകളെ സംബന്ധിച്ച് നേരത്തെ നമ്മള്‍ ചര്‍ച്ചിച്ചിരുന്നു. ഗൗരിയുടെ പക്കലുള്ളത് ബിഎംഡബ്ലിയു 7 സീരീസാണ്. ബിഎംഡബ്ലിയു 7 സീരീസിന് വില 1.25 കോടി രൂപയാണ്.

ഷാരൂഖിന്‍റെ ഗാരേജില്‍ നിരവധി ആഡംബരങ്ങളുണ്ടെങ്കിലും മിത്സുബിഷി പജീറോ സ്പോര്‍ടിനോ പ്രത്യേകമായ ഒരു മമത അദ്ദേഹത്തിനുണ്ട്. ഏതാണ്ട് 20 ലക്ഷം രൂപയാണ് ഈ കാറിന് വില.

മറ്റൊരു വാഹനം ഓഡി ക്യൂ 7 ആണ്. ഈ കാര്‍ ഒരുവിധപ്പെട്ട ബോളിവുഡ് താരങ്ങളുടെയെല്ലാം പക്കലുണ്ട്.

ഈടയുടത്ത് ഓഡി എ6 കാറും ഷാരൂഖ് സ്വന്തമാക്കുകയുണ്ടായി. ഇത് ഷാരൂഖിന്‍റെ പിള്ളാര്‍ക്കു വേണ്ടിയാണ് വാങ്ങിയത്.

മെഴ്സിഡസ് എസ് ക്ലാസ് കാറും അദ്ദേഹത്തിന്‍റെ പക്കലുണ്ട്. ഒരു ലാന്‍ഡ് ക്രൂയിസറും റോള്‍സ് റോയ്സും ഷാരൂഖിന്‍റെ ഗാരേജില്‍ അയവെട്ടിക്കിടക്കുന്നു.

English summary
Shahrukh Khan owns a fleet go luxury cars including Mitsubishi pajero, audi Q7.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark