ആം ആദ്മി സ്ഥാനാർത്ഥി ഗുൽ പനാഗിന്റെ സാഹസികതകൾ

Posted By:

ഛത്തീസ്ഗഡിൽ ആം ആദ്മി സ്ഥാനാർത്ഥിയായി ബോളിവുഡ് സിനിമാതാരം ഗുൽ പനാഗ് മത്സരിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. റെയിൽവേ റിക്രൂട്ട്മെൻറ് അഴിമതിയിലൂടെ കുപ്രസിദ്ധനായ കോൺഗ്രിസ്സിൻറെ പികെ ബൻസാലാണ് എതിർസ്ഥാനാർത്ഥി. ബോളിവുഡ് താരവും മുൻ മിസ് യൂണിവേഴ്സുമായ ഗുൽ പനാഗിനെ അറിയാത്തവരുമുണ്ട്. ഈ രണ്ട് രീതിയിൽ അറിയുന്നവർക്കും ഗുൽ പനാഗ് ഒരു വണ്ടിസ്നേഹിയാണെന്ന വസ്തുത അറിയില്ല.

വലിയ അഡ്വഞ്ചര്‍ ടൂറിംഗ് എന്‍തൂസിയാസമുള്ള ആളാണ് ഗുല്‍. കൊടും കരുത്തുള്ള വണ്ടികള്‍ വാങ്ങുകയും അതുംകൊണ്ട് സാഹസികത തോന്നിപ്പിക്കുന്ന സ്ഥലങ്ങളില്‍ പോയി ഡ്രൈവ് ചെയ്യുകയും ഒടുവില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നു ഗുല്‍. ഇവ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തള്ളുകയും ചെയ്യുന്നു. ഈയിടെ ഗുല്‍ പനാഗ് ലാഹോല്‍ സ്പിതിയിലേക്ക് ഒരു സാഹസികയാത്ര നടത്തുകയുണ്ടായി. ഗുല്‍ പനാഗിന്റെ ഈ യാത്ര ഓട്ടോമൊബൈല്‍ പിരാന്തന്മാര്‍ക്കിടയില്‍ ചര്‍ച്ചയായതിന് കാരണം അവരുടെ മോഡിഫൈ ചെയ്ത സ്‌കോര്‍പിയോ ആയിരുന്നു.

പബ്ലിസിറ്റി സ്റ്റണ്ട്?

പബ്ലിസിറ്റി സ്റ്റണ്ട്?

2009ല്‍ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നിരവധി പടങ്ങളിലഭിനയിച്ചുവെങ്കിലും ഒന്നുമങ്ങോട്ട് ക്ലച്ചായില്ല. എന്നിരിക്കിലും ഗുല്‍ പനാഗ് വളരെ പ്രശസ്തയാണ്. വിവിധ മേഖലകളില്‍ അവര്‍ക്കുള്ള താല്‍പര്യം മൂലം സെര്‍ച്ച് എന്‍ജിനുകള്‍ ഇപ്പോഴും ഗുല്‍ പനാഗ് എവിടെ എന്ന് തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പോട്ടം പത്രത്തില്‍ വരുന്ന എന്ത് പരിപാടിക്കും ഗുല്‍ പനാഗ് മുമ്പിലുണ്ടാവാറുണ്ട്.

പബ്ലിസിറ്റി സ്റ്റണ്ട്?

പബ്ലിസിറ്റി സ്റ്റണ്ട്?

ഗുല്‍ പനാഗിന്റേത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് കരുതരുത്. അഡ്വഞ്ചര്‍ ട്രിപ്പുകളില്‍ അവര്‍ക്കുള്ള ഒടുക്കത്തെ താല്‍പര്യം നേരത്തെ പലവട്ടം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

പിക്കപ് ട്രക്ക്

പിക്കപ് ട്രക്ക്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം ട്രിപ്പുകളില്‍ ഗുല്‍ പനാഗ് പങ്കാളിയാകാറുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ

മഹീന്ദ്ര സ്‌കോര്‍പിയോ

ഇത്തവണ വന്‍തോതില്‍ മോഡിഫൈ ചെയ്യപ്പെട്ട ഒരു മഹീന്ദ്ര സ്‌കോര്‍പിയോ ആണ് കൂടെയുണ്ടായിരുന്നത്.

ഗുല്‍ പനാഗ്

ഗുല്‍ പനാഗ്

വാഹനത്തില്‍ ഗുല്‍ പനാഗ് കാട്ടിക്കൂട്ടിയിട്ടുള്ളതെല്ലാം കണ്ട് ഒരു ചര്‍ച്ചാ ഫോറത്തില്‍ ഒരുത്തന്‍ വന്ന് സന്ദേഹിച്ചത് ഗുല്‍ പനാഗ് ശരിക്കും ഈ വാഹനം ഉപയോഗിക്കുമോ എന്നാണ്. ഇന്ത്യയില്‍ പൊതുവില്‍ പുരുഷപ്രജകള്‍ മാത്രമുള്ള ഒരിടത്തില്‍ പെരുമാറുമ്പോള്‍ ഇത്തരം സംശയങ്ങള്‍ സ്വാഭാവികം. എന്നാല്‍ ഗുല്‍ പനാഗിന് സന്ദേഹങ്ങളൊന്നും തന്നെയില്ല.

ഇപിക്കപ് ട്രക്ക്

ഇപിക്കപ് ട്രക്ക്

സ്‌കോര്‍പിയോയുടെ പിക്കപ് ട്രക്ക് മോഡലാണ് മോഡിഫൈ ചെയ്തിരിക്കുന്നത്.

അഡ്വഞ്ചര്‍

അഡ്വഞ്ചര്‍

ഒരു റൂഫ് ടെന്റ് വാഹനത്തിനുണ്ട്. എക്‌സ്ട്രാ ലിഫ്റ്റ് ജാക്ക് തുടങ്ങിയ ഒരു അഡ്വഞ്ചര്‍ ട്രിപ്പിന് വേണ്ട സന്നാഹങ്ങളെല്ലാം തന്നെ വണ്ടിയിലുണ്ട്.

ഗുല്‍ പനാഗ്

ഗുല്‍ പനാഗ്

റൂഫില്‍ എക്‌സ്ട്രാ ഹെഡ്‌ലാമ്പ് ഘടിപ്പിച്ചിട്ടുണ്ട്.

ഇന്‍ടേക്ക്

ഇന്‍ടേക്ക്

വെള്ളത്തിലും മറ്റും ഇറങ്ങേണ്ടി വരുമ്പോള്‍ എന്‍ജിന്‍ എയര്‍ ഇന്‍ടേക്ക് ആവശ്യത്തിലേക്ക് പ്രത്യേക സൈഡ് പൈപ്പ് നല്‍കിയിരിക്കുന്നു.

മഹീന്ദ്ര

മഹീന്ദ്ര

സ്‌കോര്‍പിയോയെ ഒരു ലൈഫ്‌സ്റ്റൈല്‍ വാഹനമായി ഉയര്‍ത്തുവാന്‍ മഹീന്ദ്ര നടത്തുന്ന ശ്രമങ്ങളുടെ വിജയമായി വേണം ഇത്തരം സംരംഭങ്ങളെ കാണുവാന്‍.

English summary
Gul Panag is headed to Lahaul Spiti in a modified monster built on the Scorpio platform.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark