കങ്കണയുടെ വണ്ടിയും വിശേഷങ്ങളും

Posted By:

അര്‍വിന്ദ് ഗൗറിന്‍റെ നാടകക്കളരിയിലാണ് കങ്കണ റനാവത് പഠിച്ചുവളര്‍ന്നത്. കങ്കണയുടെ അഭിനയത്തില്‍ തന്‍റെ നാടകക്കാലത്തിന്‍റെ സ്വാധീനം കാണാം. 2008ല്‍ ഇറങ്ങിയ ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു കങ്കണ റനാവത്തിന്.

ഏതൊരു ബോളിവുഡ് നടിയെയും പോലെ ആഡംബര കാറുകളോട് കങ്കണയും ഭ്രമം കാണിക്കുന്നു. ഈ സുന്ദരി ഓടിക്കുന്ന വാഹനം ബിഎംഡബ്ലിയു 7 സീരീസ് ആണ്.

കങ്കണയുടെ കാറിന്‍റെ വിശേഷങ്ങളും ചിത്രങ്ങളും താഴെ നല്‍കിയിരിക്കുന്നു.

കങ്കണയുടെ ബീമര്‍

ബിഎംഡബ്ലിയു 7 സീരീസ് കോര്‍പറേറ്റുകള്‍ തെരഞ്ഞടുക്കുന്ന വാഹനങ്ങളിലൊന്നാണ്.

കങ്കണയുടെ ബീമര്‍

കാഴ്ചയില്‍ 7 സീരീസ് ഉല്‍പാദിപ്പിക്കുന്ന 'സീരിയസ്‍നെസ്' ആണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കങ്കണ ഈ കാര്‍ തെരഞ്ഞെടുത്തതിന്‍റെ കാരണവും ഇതുതന്നെയാകാം. കാര്യങ്ങളെ അല്‍പം ഗൗരവത്തോടെ സമീപിക്കുന്നയാളാണ് കങ്കണ.

കങ്കണയുടെ ബീമര്‍

7 സീരീസ് വില തുടങ്ങുന്നത് 85,00,000 രൂപയിലാണ്. 1,35,00,000 രൂപയില്‍ അവസാനിക്കുന്നു.

കങ്കണയുടെ ബീമര്‍

ആത്മവിശ്വാസം നിറഞ്ഞ ശരീരഭാഷയാണ് കങ്കണയുടേത്. 7 സീരീസ് തീര്‍ച്ചയായും അവര്‍ക്ക് ചേര്‍ന്ന വണ്ടിയാണെന്ന് പറയാം.

കങ്കണയുടെ ബീമര്‍

407 കുതിരശക്തി പകരുന്ന ട്വിന്‍ ടര്‍ബോ എന്‍ജിനാണ് 7 സീരീസിനുള്ളത്.

കങ്കണയുടെ ബീമര്‍

1750-4500 ആര്‍പിഎമ്മിനിടയില്‍ 600 എന്‍എം എന്ന അതറുന്ന ചക്രവീര്യം ഈ എന്‍ജിന്‍ പകരുന്നു.

കങ്കണയുടെ ബീമര്‍

100 കിമി വേഗം പിടിക്കാന്‍ 5.3 സെക്കന്‍ഡാണ് വാഹനം എടുക്കുക.

കങ്കണയുടെ ബീമര്‍

വാഹനത്തിന്‍റെ സാന്നിധ്യം വര്‍ധിപ്പിക്കുന്ന ബോള്‍ഡ് ലുക്കാണ് 7 സീരീസിന്‍റെ മറ്റൊരു പ്രത്യേകത. മുന്‍വശത്ത് വലിപ്പമേറിയ കിഡ്നി ഗ്രില്ലുകള്‍ നല്‍കുന്ന കാഴ്ചയുടെ രസം വളരെ വലുതാണ്. മികവുറ്റ ബാലന്‍സിംഗ്, ഭാരക്രമീകരണം എന്നിവ 7 സീരീസിന്‍റെ പ്രത്യേകതകളാണ്. മികച്ച ഉള്‍സൗകര്യമാണ് 7 സീരീസിന്‍റെ എടുത്തുകാണിക്കേണ്ട മറ്റൊരു പ്രത്യേകത.

English summary
Kangna Ranaut drives a BMW 7 series. Kangna Ranaut was best known for her performance in Fashion.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark