ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ

By Santheep

'ടൈറ്റാനിക് നായകൻ' എന്ന പേര് ജീവിതകാലം മുഴുവൻ പേറാൻ വിധിക്കപ്പെട്ട താരമാണ് ലിയണാർഡോ ഡികാപ്രിയോ. ഇതുവരെ ഒരു ഓസ്കാർ സംഘടിപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ ഇദ്ദേഹത്തെ നിരന്തരമായി ട്രോളുന്നവരുണ്ട്. പക്ഷെ, ലിയണാർഡോ ഒരു തളരാത്ത പോരാളിയാണ്.

ഈയിടെ ഫോക്സ്‌വാഗൺ കമ്പനിയെ വൻ പ്രതിസന്ധിയിലാഴ്ത്തിയ ഒരു വൻ തട്ടിപ്പ് നടക്കുകയുണ്ടായി. കാർവ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. ഈ സംഭവത്തെ സിനിമയാക്കാൻ ലിയണാർ‌ഡോ ഡികാപ്രിയോ ഒരുങ്ങുന്നതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ താഴെ.

ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ

ഫോക്സ്‌വാഗൺ സംഭവത്തെ മുൻനിർത്തി ന്യൂ യോർക്ക് ടൈംസിലെ ജാക്ക് ഇവിങ് എഴുതുന്ന കഥ സിനിമയാക്കുമെന്നാണ് കേൾക്കുന്നത്. ലിയണാർഡോയുടെ ആപ്പിയൻ വേ പ്രോഡക്ഷൻസാണ് ഈ സംഭവത്തെ വെള്ളിത്തിരയിലെത്തിക്കുക.

ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ

അടുത്തുതന്നെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ കൃതിയുടെ അവകാശം പാരമൗണ്ട് പിക്ചേഴ്സ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ജാക്ക് ഇവിങ് ഒരു തരത്തിലും നിരാശപ്പെടുത്തില്ല എന്നുതന്നെയാണ് എല്ലാവരുടെയും വിശ്വാസം.

ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ

അമേരിക്കയുടെ അമിഷൻ ടെസ്റ്റ് അധികാരികളെ ഫോക്സ്‌വാഗൺ അതിവിദഗ്ധമായി പറ്റിച്ച കഥയാണ് ഈ പുസ്തകവും തുടർന്ന് സിനിമയും പറയുക. ഏതാണ്ത് 110 ലക്ഷം കാറുകളിൽ ഒരു തരികിട സോഫ്റ്റ്‌വെയർ ചേർക്കുകയായിരുന്നു ഫോക്സ്‌വാഗൺ ചെയ്തത്.

ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ

അതെസമയം, ഈ സിനിമയിൽ ലിയണാർഡോ ഡികാപ്രിയോ അഭിനയിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇദ്ദേഹം പാരിസ്ഥിതിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ്. ഇക്കാരണത്താൽ ഈ സിനിമയിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്നാണ് കേൾക്കുന്നത്. 1972ൽ വാട്ടർഗേറ്റ് വിവാദവും ഇതുപോലെ സിനിമയാക്കിയിരുന്നു.

എന്താണ് ഫോക്സ്‌വാഗൺ സംഭവം?

എന്താണ് ഫോക്സ്‌വാഗൺ സംഭവം?

ഡീസൽ കാറുകളിൽ ഡിഫീറ്റ് ഡിവൈസ് എന്ന തരികിട സോഫ്റ്റ്‌വെയർ ചേർക്കുകയായിരുന്നു ഫോക്സ് ചെയ്തത്. ഇത് വാഹനത്തിന്റെ മെയിൻ സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുക. മലിനീകരണം പരമാവധി കുറയ്ക്കുക എന്നതിനു കൂടി പ്രാധാന്യം നൽകി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളതാണ് മെയിൻ സോഫ്റ്റ്‌വെയർ. എൻജിൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ സോഫോറ്റ്‌വെയർ സദാസമയവും പ്രവർത്തിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യണം. ഈ മെയിൻ സോഫ്റ്റ്‌വെയറിലേക്കു കടത്തിവിട്ട 'ഡിഫീറ്റ് ഡിവൈസ്' എന്ന പ്രോഗ്രാം പക്ഷെ, ഈ പ്രവർത്തനത്തെ തടയുന്നു എന്നതാണ് കാര്യം.....

എന്താണ് ഫോക്സ്‌വാഗൺ സംഭവം?

എന്താണ് ഫോക്സ്‌വാഗൺ സംഭവം?

....നിരത്തിലിറങ്ങുമ്പോൾ മലിനീകരണം നിയന്ത്രിക്കേണ്ടുന്ന സോഫ്റ്റ്‌വെയർ പ്രവർത്തിക്കാതിരിക്കുന്ന കാര്യമാണ് യുഎസ് എൻവിയോൺമെന്റൽ പ്രോട്ടക്ഷൻ ഏജൻസി കണ്ടെത്തിയത്. എന്നാൽ, കാർ ടെസ്റ്റ് ചെയ്യാനെടുക്കുമ്പോൾ 'ഡിഫീറ്റ് ഡിവൈസ്' അത് തിരിച്ചറിയുകയും കൃത്യമായി പണിയെടുക്കുകയും ചെയ്യുന്നു! അതായത് ടെസ്റ്റ് റിസൾട്ട് അനുകൂലമായിരിക്കും എന്നർഥം.

ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ

ഒരു നിശ്ചിത ദൂരം മറികടക്കാൻ കൂടുതൽ ഇന്ധനം കത്തിക്കേണ്ടി വരുന്നു എന്നതിനർഥം പ്രകടനശേഷി കൂട്ടുന്നതിനായി മൈലേജ് കുറയ്ക്കുന്നു എന്നതു കൂടിയാണ്. കുറഞ്ഞ ഇന്ധനത്തിൽ കൂടുതൽ ദൂരം വാഹനമോടിക്കുക എന്നതാണ് പരിസ്ഥിതിക്ക് യോജിച്ചത്. എന്നാൽ ഈ ചട്ടം പാലിക്കാൻ മിക്ക കാർനിർമാതാക്കളും വൈമുഖ്യം കാണിക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #celebrity car #volkswagen
English summary
Leonardo DiCaprio to bring Volkswagen dieselgate to the celluloid.
Story first published: Friday, October 16, 2015, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X