ലയണല്‍ മെസ്സിയുടെ മസിലന്‍ കാറുകള്‍

By Santheep

'ബാപ്പ മരിച്ച ദിവസം കാരുണ്യ ലോട്ടറി അടിച്ചതുപോലെ' എന്നായിരുന്നു ഗോള്‍ഡന്‍ബോള്‍ ലഭിച്ച മെസ്സിയെക്കുറിച്ച് ഫേസ്ബുക്കില്‍ കണ്ട ഒരു കമന്റ്. സന്തോഷവും സങ്കടവും ഒത്തുചേര്‍ന്ന ആ ദിവസം പോയ്മറഞ്ഞിരിക്കുന്നു. ലോകകപ്പ് ജര്‍മന്‍ പടയുടെ പക്കലിരിക്കും അടുത്ത നാലുകൊല്ലം. ഇനി കളിക്കാര്‍ ക്ലബ്ബുകളിലേക്ക് നീങ്ങും. നീണ്ട നാലുകൊല്ലത്തിലൊരിക്കല്‍ ഒത്തുചേരുന്നതുപോലെയല്ല ക്ലബ്ബുകളിലെ കളി. ഒത്തൊരുമ കൂടും. വീറും വാശിയുമേറും.

ക്ലബ്ബ് കളികളിലൂടെയാണ് മിക്ക ഫൂട്‌ബോളര്‍മാരും വന്‍ സമ്പാദ്യമുണ്ടാക്കുന്നത്. ഈ സമ്പാദ്യം ഇവര്‍ ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കാനുപയോഗിക്കുന്നു. നെയ്മറും മെസ്സിയുമെല്ലാം വന്‍ ആഡംബര വാഹനങ്ങളുടെ ഉടമകളാണ്. ഇവിടെ മെസ്സിയുടെ പക്കലുള്ള ആഡംബരവാഹനങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കുന്നു.

ലയണല്‍ മെസ്സിയുടെ മസിലന്‍ കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

മെസ്സിയുടെ മസെരാട്ടി

മെസ്സിയുടെ മസെരാട്ടി

മസെരാട്ടി ഗ്രാന്‍ഡ് ടൂറിസ്‌മോ എംസിയാണ് മെസ്സിയുടെ പക്കലുള്ള ആഡംബരവാഹനങ്ങളിലൊന്ന്. മണിക്കൂറില്‍ 187 മൈല്‍ വേഗത പിടിക്കാന്‍ ശേഷിയുണ്ട് ഈ വാഹനത്തിന്. മണിക്കൂരില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ 4.5 സെക്കന്‍ഡ് നേരം മാത്രമാണെടുക്കുക. 4.6 ലിറ്റര്‍ ശേഷിയുള്ള ഒരു വി8 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. യുകെയില്‍ ഒരു ലക്ഷം പൗണ്ടിലധികം (ഒന്നരക്കോടിയോളം രൂപ) വരും ഈ വാഹനത്തിന് വില.

മെസ്സിയുടെ ടൊയോട്ട പ്രയസ്

മെസ്സിയുടെ ടൊയോട്ട പ്രയസ്

ജപ്പാനില്‍ നടന്ന ക്ലബ് വേള്‍ഡ് കപ്പിനൊടുവില്‍ ഏറ്റവും വിലപ്പെട്ട കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ലയണല്‍ മെസ്സിക്ക് സമ്മാനമായി ലഭിച്ചതാണ് ടൊയോട്ട പ്രയസ് എന്ന ആഡംബര ഹൈബ്രിഡ് വാഹനം. ഒരു ഫോര്‍ സിലിണ്ടര്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു ഈ കാറില്‍.

മെസ്സിയുടെ ലക്‌സസ്

മെസ്സിയുടെ ലക്‌സസ്

ലക്‌സസ് 4 x 4 ഹൈബ്രിഡ് വാഹനമാണ് ഒരര്‍ത്ഥത്തില്‍. പൂര്‍ണമായും ഇലക്ട്രിക് ആയി ഓടുവാന്‍ ഈ വാഹനത്തിനാവും. കുറച്ചുദൂരം മാത്രമേ ഓടുകയുള്ളൂവെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഈ സംവിധാനം ഉപയോഗപ്രദമാണ്. പൂര്‍ണമായും തുകലിലാണ് സീറ്റുകളും മറ്റും പണിഞ്ഞിരിക്കുന്നത്.

ലയണല്‍ മെസ്സിയുടെ സ്‌പോര്‍ട്‌സ് കാര്‍

ലയണല്‍ മെസ്സിയുടെ സ്‌പോര്‍ട്‌സ് കാര്‍

ഓഡി ആര്‍8 സ്‌പൈഡര്‍ എന്ന 2 സീറ്റര്‍ സ്‌പോര്‍ട്‌സ് കാര്‍ ലയണല്‍ മെസ്സിയുടെ ഗാരേജിലുണ്ട്. ഓഡിയുടെ വിഖ്യാതമായ ആള്‍വീല്‍ ഡ്രൈവ് സിസ്റ്റത്തിലാണ് ആര്‍8 സ്‌പൈഡര്‍ നിലകൊള്ളുന്നത്.

ലയണല്‍ മെസ്സിയുടെ എസ്‌യുവി

ലയണല്‍ മെസ്സിയുടെ എസ്‌യുവി

ഓഡി ക്യു7 എസ്‌യുവിയും മെസ്സിയുടെ ഗാരേജില്‍ കാണാം. 2005 ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ വാഹനം. ഓഡി വികസിപ്പിച്ചെടുത്ത സൈഡ് അസിസ്റ്റ് എന്ന സുരക്ഷാ സന്നാഹം ആദ്യമായി ചേര്‍ത്തത് ഈ വാഹനത്തിലായിരുന്നു. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീഷിക്കുകയും അപകടസാധ്യതകള്‍ അലര്‍ട്ട് ചെയ്യുകയും ചെയ്യുന്ന സംവിധാനമാണിത്. സുരക്ഷയുടെ കാര്യത്തില്‍ മെസ്സി ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല.

മെസ്സിയുടെ മസില്‍ കാര്‍

മെസ്സിയുടെ മസില്‍ കാര്‍

അമേരിക്കന്‍ മസില്‍ കാറായ ഡോഡ്ജ് ചാര്‍ജര്‍ എസ്ആര്‍ടി8ഉം ലയണല്‍ മെസ്സിയുടെ ഗാരേജിലുണ്ട്. 6.1 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണിതിലുള്ളത്. 425 കുതിരശക്തി പകരാന്‍ ഈ എന്‍ജിനു സാധിക്കുന്നു.

മെസ്സിയുടെ ഗ്രാന്‍ഡ് ടൂറര്‍

മെസ്സിയുടെ ഗ്രാന്‍ഡ് ടൂറര്‍

ജനീവ മോട്ടോര്‍ഷോയില്‍ 2008ലാണ് മസെരാട്ടി ഗ്രാന്‍ ടൂറിസ്‌മോ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 4.7 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു മെസ്സിയുടെ ഗ്രാന്‍ ടൂററില്‍. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ വെറും 4.8 സെക്കന്‍ഡ് മാത്രമാണെടുക്കുക.

മെസ്സിയുടെ ഫെരാരി

മെസ്സിയുടെ ഫെരാരി

ഫെരാരി എഫ്430 സ്‌പോര്‍ട്‌സ് കാറിന്റെ കണ്‍വെര്‍ടിബ്ള്‍ മോഡലായ എഫ്430 സ്‌പൈഡറാണ് മെസ്സിയുടെ പക്കലുള്ളത്. ഫോര്‍മുല വണ്‍ കാറുകളില്‍ പ്രയോഗിക്കാറുള്ള എയ്‌റോഡൈനമിക് സിമുലേഷന്‍ സാങ്കേതികതകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഡിസൈന്‍.

Most Read Articles

Malayalam
English summary
Here you can read about Lionel Messis amazing car collection.
Story first published: Wednesday, July 16, 2014, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X