പോപ്പിന്‍റെ മെഴ്സിഡിസ് പോപ്‍മൊബൈല്‍

Posted By:

ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് പറഞ്ഞതിന് പണ്ട് ഗലീലിയോയ്ക്ക് കിട്ടിയ വത്തിക്കാന്‍ പണി നമുക്കറിയാം. ഭൂമി പ്രപഞ്ചത്തിന്‍റെ കേന്ദ്രമാണെന്ന കത്തോലിക്കന്‍ നിലപാട് അംഗീകരിക്കാത്തതിനാല്‍ വാര്‍ധക്യത്തില്‍ ഏകാന്തതടവില്‍ കഴിയേണ്ടിവന്നു അദ്ദേഹത്തിന്. ഏതൊരു മതപൗരോഹിത്യ സംഘടനയ്ക്കും സംഭവിക്കാറുള്ളതുപോലെ പോലെ ഇത്തരം നിരവധി അബദ്ധങ്ങള്‍ സഭയ്ക്ക് പിണഞ്ഞിട്ടുണ്ടെങ്കിലും അവയ്ക്കെല്ലാം പിന്നീട് സഭ മാപ്പ് ചോദിച്ച് മാതൃക കാട്ടിയിട്ടുമുണ്ട്.

ശാസ്ത്രീയനേട്ടങ്ങളെയും സാമൂഹികമാറ്റങ്ങളെയും അതാത് കാലങ്ങളില്‍ അംഗീകരിക്കുന്നതില്‍ പോപ്പുമാര്‍ പിന്‍പന്തിയിലാണെങ്കിലും അവയുടെ ഫലമായുണ്ടാകുന്ന പ്രായോഗിക സൗകര്യങ്ങളെ ഉപയോഗിക്കുന്നതില്‍ അവര്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. അത്യാധുനികമായ സൗകര്യങ്ങളുള്ള പോപ്‍മൊബൈല്‍ ഇതിനൊരുദാഹരണമാണ്.

കഴിഞ്ഞ 80 വര്‍ഷമായി പോപ്പുമാര്‍ക്ക് സഞ്ചരിക്കാനുള്ള പോപ്‍മൊബൈല്‍ സൗജന്യമായി നിര്‍മിച്ചു നല്‍കുന്നത് മെഴ്സിഡിസ് ബെന്‍സ് ആണ്. ഏറ്റവും മുന്തിയ സുഖസൗകര്യങ്ങളോടും മികവുറ്റ സുരക്ഷാ സന്നാഹങ്ങളോടും കൂടിയ ഈ വാഹനത്തിന്‍റെ പുതിയ പതിപ്പ് മെഴ്സിഡിസ് ബെന്‍സ് ചെയര്‍മാന്‍ ഡോ. ഡീറ്റര്‍ സെറ്റ്ഷെ പോപ്പ് ബനഡിക്ട് പതിനാറാമന് നേരിട്ട് കൈമാറുകയുണ്ടായി. പോപ്പിന്‍റെ വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ.

എം ക്ലാസ് പോപ്‍മൊബൈല്‍

എം ക്ലാസ് പോപ്‍മൊബൈല്‍

നിരവധി മാറ്റങ്ങളോടെയാണ് പോപ്ഡമൊബൈലിന്‍റെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കാബിന്‍ വലിപ്പം കൂട്ടിയിട്ടുണ്ട്. പോപ്പിന് സുഖമായി നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്ന വിധത്തിലാണിത്. വലിയ ഗ്ലാസ് പാനലുകള്‍ ബുള്ളറ്റ് പ്രൂഫാണ്.

എം ക്ലാസ് പോപ്‍മൊബൈല്‍

എം ക്ലാസ് പോപ്‍മൊബൈല്‍

മെഴ്സിഡിസ് ബെന്‍സ് ചെയര്‍മാന്‍ ഡോ. ഡീറ്റര്‍ സെറ്റ്ഷെ നേരിട്ടാണ് വാഹനം കൈമാറിയത്. മെഴ്സിഡിസ് എം ക്ലാസ് എസ്‍യുവിയുടെ പ്ലാറ്റ്ഫോമിലാണ് പോപ്‍മൊബൈലിന്‍റെ നിര്‍മാണം. എം ക്ലാസ് പോപ്‍മൊബൈല്‍ എന്ന് ഈ വാഹനത്തെ വിളിക്കുന്നതിന് കാരണവും ഇതുതന്നെ.

എം ക്ലാസ് പോപ്‍മൊബൈല്‍

എം ക്ലാസ് പോപ്‍മൊബൈല്‍

വത്തിക്കാന് പോപ്‍മൊബൈല്‍ സംഭാവന ചെയ്തുവരുന്നത്, ദീര്‍ഘകാലമായി, മെഴ്സിഡിസ് ബെന്‍സാണ്. 80 വര്‍ഷത്തോളമായി ഈ ബന്ധം തുടങ്ങിയിട്ട്.

എം ക്ലാസ് പോപ്‍മൊബൈല്‍

എം ക്ലാസ് പോപ്‍മൊബൈല്‍

വലിയ ഡോറുകളാണ് വാഹനത്തിനുള്ളത്. കയറിയിറങ്ങാന്‍ പോപ്പ് തലകുനിക്കേണ്ടി വരില്ല.

എം ക്ലാസ് പോപ്‍മൊബൈല്‍

എം ക്ലാസ് പോപ്‍മൊബൈല്‍

പോപ്‍മൊബൈലിന്‍റെ കാബിന്‍

എം ക്ലാസ് പോപ്‍മൊബൈല്‍

എം ക്ലാസ് പോപ്‍മൊബൈല്‍

ഉള്ളില്‍ ഒരുക്കിയിരിക്കുന്ന സിംഹാസനം.

എം ക്ലാസ് പോപ്‍മൊബൈല്‍

എം ക്ലാസ് പോപ്‍മൊബൈല്‍

2012 ഡിസംബര്‍ 8നാണ് ഈ വാഹനത്തില്‍ പോപ്പ് ആദ്യമായി സഞ്ചരിച്ചത്.

English summary
Mercedes-Benz and the Vatican have renewed their 80 year old relationship when his holiness Pope Benedict XVI was delivered a brand new custom built Popemobile.
Story first published: Tuesday, January 29, 2013, 15:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark