ഷൂമാക്കറിന്‍റെ ഫെരാരി എന്‍സോകള്‍ വില്‍പനയ്ക്ക്

ഫെരാരിയുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട് മൈക്കേല്‍ ഷൂമാക്കറിന്. ഈ ബന്ധം മൂലം കൊടുകരുത്തുള്ള നിരവധി വാഹനങ്ങളുടെ ഉടമയാകാനും ഷൂമാക്കറിനെ സഹായിച്ചിട്ടുണ്ട്. ഇങ്ങനെ സ്വന്തമാക്കിയ ഹൈപ്പര്‍കാറുകളില്‍ രണ്ടെണ്ണം വില്‍പനയ്ക്ക് തയ്യാറായി ഷോറൂമിലെത്തിയ വിവരം ലഭിച്ചിരിക്കുന്നു. ഫെരാരി എന്‍സോയും, എന്‍സോ എഫ്എക്സ്എക്സുമാണ് വില്‍പനയ്ക്ക് തയ്യാറായ വാഹനങ്ങള്‍.

ഫെരാരിയുടെ ട്യൂണിംഗ് പരിപാടിയുടെ പേരാണ് 'എഫ്എക്സ്എക്സ്' എന്നത്. മിക്ക ഫെരാരി മോഡലുകളും പ്രത്യേകം ട്യൂണ്‍ ചെയ്യുന്നു ഇവിടെ. സാധാരണ ഫെരാരികളില്‍ തൃപ്തരാകാത്ത കൊടും വണ്ടിപ്രാന്തന്‍മാരെയും, എക്ലൂസിവിറ്റി ഇനിയും വേണമെന്നാഗ്രഹിക്കുന്ന മറ്റുചില ഭ്രാന്തന്മാരെയുമാണ് എഫ്എക്സ്എക്സ് പരിപാടി ലക്ഷ്യമിടുന്നത്.

ഫെരാരി എന്‍സോ

ഫെരാരി എന്‍സോ

ഫെരാരി എന്‍സോ ഹൈപ്പര്‍കാറും ഇതുപോലെ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍സോ എഫ്എക്സ്എക്സ് എന്നാണ് ട്യൂണ്‍ ചെയ്യപ്പെട്ട വാഹനത്തിന് പേര്. ചിത്രത്തില്‍ കാണുന്നത് ഫെരാരി എന്‍സോയുടെ ട്യൂണ്‍ ചെയ്ത പതിപ്പ്.

Michael Schumacher's Ferrari Enzo FXX

ഈ പ്രത്യേക ഫെരാരി എന്‍സോ മുപ്പതെണ്ണം മാത്രമാണ് നിര്‍മിച്ച് വിപണിയിലെത്തിച്ചത്. എന്നാല്‍, മൈക്കേല്‍ ഷൂമാക്കറിന്‍റെ പക്കലുള്ളത് ഇവയില്‍ നിന്നും വേറിട്ട ഒന്നാണ്. കമ്പനി ഷൂമാക്കറിനായി പ്രത്യേകം നിര്‍മിക്കുകയായിരുന്നു ഇവനെ.

Michael Schumacher's Ferrari Enzo FXX

മറ്റ് എന്‍സോ എഫ്എക്സ്എക്സ് കാറുകള്‍ ചൂവപ്പ് നിറത്തില്‍ വരുമ്പോള്‍ ഷൂമാക്കറിന്‍റെ എന്‍സോ എഫ്എക്സ്എക്സ് വരുന്നത് കറുപ്പ് നിറത്തിലാണ്. 8,500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിട്ടുണ്ട് ഈ സൂപ്പര്‍കാര്‍. സ്വീഡനിലെ സൂപ്പര്‍കാര്‍ ഡീലറായ ഗാരേജ് സെനിത്തിലാണ് വാഹനം കിടക്കുന്നത്.

Michael Schumacher's Ferrari Enzo FXX

മൈക്കേല്‍ ഷൂമാക്കറുടെ വ്യക്തിഗത താല്‍പര്യങ്ങളെ പ്രത്യേകം പരിഗണിച്ചാണ് ഫെരാരി, എന്‍സോ എഫ്എക്സ്എക്സ് മോഡല്‍ നിര്‍മിച്ചുനല്‍കിയത്. ഇക്കാരണത്താല്‍ തന്നെ വാഹനത്തിന് ആവശ്യക്കാര്‍ അധികമാവാനേ വഴിയുള്ളൂ.

Michael Schumacher's Ferrari Enzo FXX

ബോണറ്റ് ലിഡിനടിയിലായി നിരവധി പേരുടെ ഒപ്പുകളും കാണാം. ഇവയില്‍ ഫെരാരി ബോസ് ലൂക്കാ ഡി മൊന്‍റെസിമലോയുടെ ഒപ്പുമുണ്ട്.

Michael Schumacher's Ferrari Enzo FXX

ഷൂമാക്കറുടെ ഫെരാരി എന്‍സോ കാറാണിത്. സ്വീഡനിലെ ഷോറൂമില്‍ നിന്നുള്ള ചിത്രം.

Most Read Articles

Malayalam
English summary
The supercars owned by Schumacher, Enzo FXX and Enzo, are now up for sale at a recognized Swedish supercar dealership, Garage Zénith.
Story first published: Wednesday, June 26, 2013, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X