മോഡിക്കു വേണ്ടി യുകെയിൽ പ്രചാരണം നടത്തിയ ബസ്സ്
മോഡി യുകെ സന്ദർശിക്കാൻ പുറപ്പെട്ടിരിക്കുകയാണ്. ഏതൊരു ശരാശരി ഇന്ത്യാക്കാരനെയും പോലെ ആഘോഷങ്ങളിൽ വലിയ താൽപര്യമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയെ ഒട്ടും നിരാശപ്പെടുത്തരുതെന്ന് യുകെ സർക്കാരിനും യുകെയിലെ ഇന്ത്യാക്കാർക്കും നിർബന്ധമുണ്ട്.
മോഡിയുടെ ബിമ്മറും ഒബാമയുടെ ബീസ്റ്റും: ഒരു താരതമ്യം
മോഡിയെ സ്വീകരിക്കാൻ നടത്തിയ ഒരുക്കങ്ങളിലൊന്നാണ് മോഡി എക്സ്‌പ്രസ് എന്നു പേരായ ബസ്സ്. ഈ ബസ്സിന്റെ ഉദ്ദേശ്യങ്ങളും മറ്റും താഴെ ചർച്ച ചെയ്യുന്നു.

ഒക്ടോബർ 13ന്, മോഡിയുടെ സന്ദർശനത്തിന് ഒരു മാസം മുമ്പാണ് മോഡി എക്സ്‌പ്രസ് ലോഞ്ച് ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രാധാന്യവും മറ്റും വിളംബരം ചെയ്യുകയായിരുന്നു ഈ ബസ്സിന്റെ ലക്ഷ്യം. ആരാണ് ഇതിനെല്ലാം ഫണ്ട് ചെയ്തത് എന്ന കാര്യം വ്യക്തമല്ല.
പിണറായി വിജയന് ആഡംബരക്കാറുണ്ടോ?

യുകെയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം മോഡിയുടെ സന്ദർശനത്തിന്റെ സന്ദേശം വിളംബരം ചെയ്ത് ഈ ബസ്സ് സഞ്ചരിച്ചു.
റിപബ്ലിക് ദിന പരേഡില്‍ ഒബാമയുടെ കാഡില്ലാക് ലിമോസിനുണ്ടാകുമോ?
'യുകെ വെൽകംസ് മോഡി' ഓർഗനൈസിങ് കമ്മറ്റി ചെയർമാനായ മയൂരി പാർമർ പറയുന്നത് ഇന്ത്യയിലെ ചായ് പെ ചർച്ച കാംപൈനിന് സമാനമായ ഒന്നാണ് തങ്ങളുടേത് എന്നാണ്.
മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!
സ്ഥലം യുകെയാണെങ്കിലും തേങ്ങയുടച്ചാണ് ബസ്സിന്റെ യാത്ര തുടങ്ങിയത്. ബസ്സിന്റെ മുമ്പിലിട്ട് തേങ്ങ ഉടച്ചാൽ ഐശ്വര്യം വരികയും അപകടങ്ങൾ ഒഴിഞ്ഞുപോകുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇന്ത്യാക്കാർ എവിടെച്ചെന്നാലും ഇന്ത്യാക്കാർ തന്നെ!
ഭൂമിയേറ്റെടുക്കലിന്‍റെ മോഡി മോഡല്‍
മോഡിയുടെ മുഖം മാത്രമേ ബസ്സിൽ പതിച്ചിട്ടുള്ളൂ. ഫുൾ ഫിഗർ ഇല്ല. ഇന്ത്യയുടെയും യുകെയുടെയും സാസ്കാരിക വൈജാത്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഗ്രാഫിക് ചിത്രങ്ങളും പതിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ മോഡിയുടെ ഗുജറാത്തില്‍

ബസ്സ് രണ്ടു തട്ടായിട്ടാണ് നിർമിച്ചിരിക്കുന്നത്. മുകളിൽ കുറച്ച് ഓപ്പൺ സ്പേസുണ്ട്. ഇവിടെ കയറിനിന്ന് പൊതുജനങ്ങളോട് സംസാരിക്കാൻ കഴിയും പ്രചാരകർക്ക്.
'ഗുജറാത്ത് പ്രധാനമന്ത്രി'യുടെ ഹൈന്ദവ വാഹനം

കൂടുതൽ
നരേന്ദ്രമോഡി ഏതു കാറില്‍ പോകണം?
മോഡി കാബിനറ്റ് മന്ത്രിമാരുടെ ആഡംബരക്കാറുകള്‍
മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം തേജസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം


Click it and Unblock the Notifications








