പിണറായി വിജയന് ആഡംബരക്കാറുണ്ടോ?
കേരളത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട രാഷ്ട്രീയനേതാവാണ് പിണറായി വിജയൻ. ശരീരഭാഷ, ഹെയർ സ്റ്റൈൽ, സംസാരശൈലി, ചിരി, മുണ്ടുടുക്കുന്ന രീതി, വീടിന്റെ ഡിസൈൻ, സഞ്ചരിക്കുന്ന കാർ എന്നുവേണ്ട സകലതും മാധ്യമങ്ങളാൽ ചോദ്യം ചെയ്യപ്പെട്ടു. മെക്കിട്ടുകേറുന്ന തരം വിമർശനങ്ങളെയെല്ലാം തന്റേടത്തോടെ നേരിട്ട് വിജയിക്കാൻ പിണറായിക്കായി.
ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!
പിണറായി വിജയന്റേതെന്ന പേരിൽ ആഡംബര വീടുകളുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു സോഷ്യൽ മീഡിയയിൽ. ഇവ പിന്നീട് കള്ളമെന്ന് തെളിയുകയുണ്ടായി. ഇക്കൂട്ടത്തിൽ ഒരു ആഡംബരക്കാറിന്റെയും ചിത്രം പ്രചരിക്കുകയുണ്ടായി. യഥാർത്ഥത്തിൽ ഏത് കാറാണ് പിണറായി ഉപയോഗിക്കുന്നത് എന്ന് ചിലർക്കെങ്കിലും സംശയമുണ്ടാകാം. ഇവിടെ പ്രസ്തുത വിഷയം ചർച്ച ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രമാണിത്. പിണറായി വിജയന്റെ പക്കലുള്ള കാർ എന്ന സൂചനയോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിൽ കാർ വ്യക്തമായി കാണാനില്ല. ഇതൊരുപക്ഷെ, ജിഎംസി യുകോൺ എസ്‌യുവിയോ ഷെവർലെ ടാഹോയോ ആകാം.
വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

പിണറായി വിജയന്റെ പക്കൽ ഇങ്ങനെയൊരു കാറില്ല എന്നതാണ് സത്യം. മറ്റാരുടെയോ കാറിൽ സഞ്ചരിക്കുമ്പോളെടുത്ത ചിത്രമാകാം ഇത്. പിണറായി ഇപ്പോൾ ഉപയോഗിക്കുന്നത് ടൊയോട്ട ഇന്നോവ എംപിവിയാണ്. കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കൾ ഇന്നോവ ഉപയോഗിക്കുന്നുണ്ട്. യാത്രാസുഖത്തിന് പേരുകേട്ട വാഹനമാണിത്.
പുതിയ ടൊയോട്ട ഇന്നോവ വിശദാംശങ്ങൾ പുറത്ത്

ടൊയോട്ട ഇന്നോവ ഒരു ആഡംബരക്കാറല്ല. കൊച്ചിയിലെ ഷോറൂം നിരക്ക് പ്രകാരം 10.43 ലക്ഷം രൂപയിലാണ് ഇന്നോവ മോഡലുകളുടെ വില തുടങ്ങുന്നത്. ഓൺറോഡ് വില 11,91,887 രൂപ വരും. ഏറ്റവും ഉയർന്ന വേരിയന്റ് വാങ്ങിയാൽ പോലും 18 ലക്ഷത്തിന്റെ പരിസരത്തേ വിലയെത്തുന്നുള്ളൂ.
ഇന്നോവയെ ആഡംബരക്കാറാക്കിയാല്‍ എങ്ങനെയിരിക്കും?

കെഎൽ 01 ബികെ 3300 എന്ന രജിസ്ട്രേഷൻ നമ്പരാണ് പിണറായി സഞ്ചരിക്കുന്ന ഇന്നോവ കാറിനുള്ളത്. ഇത് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ്. സെക്രട്ടറിയായിരുന്ന കാലത്തും പിന്നീടും പിണറായി ഈ കാർ ഉപയോഗിച്ചുവരുന്നു.
പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

ഡീസൽ എൻജിനിൽ മാത്രമേ ടൊയോട്ട ഇന്നോവ കാർ ലഭിക്കൂ. എട്ടും ഏഴും സീറ്റ് ക്രമീകരണത്തിൽ ഇന്നോവ ലഭ്യമാണ്. ഇരുപത്തിരണ്ടോളം വേരിയന്റുകളിൽ ഇന്നോവ ലഭിക്കും. 10.5 ലക്ഷം മുതൽ 19 ലക്ഷം വരെ വിലവരുന്നവ.
കെജ്രിവാളിൻറെ വണ്ടി എങ്ങോട്ട്?

2494 സിസി ശേഷിയുള്ള എൻജിനാണ് ഇന്നോവയിൽ ഘടിപ്പിച്ചിരിക്കുന്നത്. 3600 ആർപിഎമ്മിൽ 101 കുതിരശക്തിയും 1400 ആർപിഎമ്മിൽ 200 എൻഎം ടോർക്കും ഈ വാഹനം ഉൽപാദിപ്പിക്കുന്നു.
ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

ചെറിയ മോഡിഫിക്കേഷനുകൾക്ക് വിധേയമായിട്ടുണ്ട് പിണറായി സഞ്ചരിക്കുന്ന കാർ. വാഹനത്തിന്റെ ഗ്രിൽ ടൊയോട്ട പ്രാഡോ എസ്‌യുവിക്കുള്ളതുപോലത്തെ ഡിസൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് അധികമായി ഒരു 4500 രൂപയുടെ ചെലവ് വന്നുകാണും.
ഇനി മന്ത്രിമാരുടെ കാറുകളെക്കുറിച്ച് സംസാരിക്കാം

ലിറ്ററിന് 12.99 കിലോമീറ്റർ മൈലേജ് പകരാൻ ഈ എൻജിന് ശേഷിയുണ്ട്. 55 ലിറ്റർ ശേഷിയുള്ളതാണ് ഇന്ധനടാങ്ക്. കേരളത്തിലെ വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ പക്കലും ഈ കാറാണുള്ളത്. വളരെക്കുറച്ച് നേതാക്കന്മാർ മാത്രമേ അത്യാഡംബര കാറുകൾ ഉപയോഗിക്കുന്നുള്ളൂ. അതെക്കുറിച്ച് ഇനിയൊരിക്കൽ ചർച്ചിക്കാം.

കൂടുതൽ
മോഡി കാബിനറ്റ് മന്ത്രിമാരുടെ ആഡംബരക്കാറുകള്‍
മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!
മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്


Click it and Unblock the Notifications







