പുതിയ ടൊയോട്ട ഇന്നോവ വിശദാംശങ്ങൾ പുറത്ത്
ടൊയോട്ട ഇന്നോവയുടെ പുതുക്കിയ പതിപ്പ് അടുത്തമാസം (നവംബർ) പുറത്തിറങ്ങാനിരിക്കുകയാണ്. പുതിയ വാർത്തകൾ ഈ ഇന്നോവ മോഡലിന്റെ ബ്രോഷർ ചോർന്നുകിട്ടിയത് ആഘോഷിക്കുന്നു. ഇന്തോനീഷ്യയിൽ പുറത്തിറക്കുന്ന പതിപ്പിന്റെ വിശദാംശങ്ങളാണ് ബ്രോഷറിലുള്ളതെങ്കിലും ഇത് ഇന്ത്യയിലെത്താനുള്ള മോഡലിൽ നിന്ന് വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കില്ല.
ചിത്രങ്ങളും വിവരങ്ങളെ താഴെ കാണാം.

പുതിയ ഇന്നോവയിൽ വലിയ ഡിസൈൻ മാറ്റങ്ങൾ കാണാവുന്നതാണ്. ഫ്രണ്ട് ഗ്രില്ലിൽത്തന്നെ ഈ മാറ്റം കാണാം. ഗ്രിൽ എയർഡാമുമായി കൂടിച്ചേർന്ന നിലയിലാണുള്ളത്. ഗ്രില്ലിനോട് ചേർന്നാണ് ഹെഡ്‌ലാമ്പുകൾ നിൽക്കുന്നത്.

ഡീസൽ, പെട്രോൾ എൻജിനുകൾ ഘടിപ്പിച്ച് ഇന്നോവ വിപണിയിലെത്തും. 2.4 ലിറ്ററിന്റെ ഡീസൽ എൻജിനും 2.0 ലിറ്ററിന്റെ പെട്രോൾ എൻജിനാണ് ഈ വാഹനത്തിനുള്ളത്. 147 കുതിരശക്തി ഉൽപാദിപ്പിക്കുന്നു 2.4 ലിറ്റര്] എൻജിൻ. 137 കുതിരശക്തിയാണ് പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത്.

ഇന്തോനീഷ്യൻ ബ്രോഷറിൽ എൽഇഡി ഹെഡ്‌ലാമ്പ് കാണുന്നുണ്ട്. ടെയ്ൽ ലാമ്പും എൽഇഡിയാണ്. കീലെസ്സ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, എല്ലാ പതിപ്പുകളിലും ഡ്രൈവർ-പാസഞ്ചർ എയർബാഗുകൾ, ഉയർന്ന പതിപ്പിൽ 7 എയർബാഗ് തുടങ്ങിയ സന്നാഹങ്ങളുമുണ്ട്.

നിലവിൽ ഫോർച്യൂണറിലുപയോഗിക്കുന്നതിന് സമാനമായ ഡാഷ്ബോർഡാണ് ഇന്നോവയ്ക്കുള്ളത്. പുതിയൊരു 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്നോവയിലുണ്ടാവുക. ബ്ലൂടൂത്ത്, ഓക്സ്, എഡി കാർഡ്, വോയ്സ് റെക്കഗ്നിഷൻ, കൂൾഡ് ഗ്ലോവ്ബോക്സ്, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ ചേർത്തിരിക്കുന്നു.

ഇന്തോനീഷ്യയിൽ കാണുന്ന എല്ലാ സംവിധാനങ്ങളോടെയും ഇന്നോവ ഇന്ത്യയിലെത്തുമെന്ന് കരുതാൻ വയ്യ. ഇന്ത്യൻ ലോഞ്ച് എന്നായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.

കൂടുതൽ
വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ
ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍


Click it and Unblock the Notifications








