പിജെ കുര്യന്‍റെ വണ്ടിക്കഥ

രാജ്യസഭാധ്യക്ഷന്‍ പിജെ കുര്യന്‍ ഒരു അധ്യാപകനും എജുക്കേഷനിസ്റ്റുമായിരുന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തിന് ഇതില്‍പരം ഒരു തെളിവ് ആവശ്യമില്ല. സൂര്യനെല്ലി കേസില്‍ പ്രതിയാക്കപ്പെട്ടപ്പോളും, പില്‍ക്കാലത്ത് മഹാനായ കെജി ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പരാതികളുയര്‍ന്നപ്പോളും, ഇപ്പോള്‍ കുര്യനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സൂര്യനെല്ലി പെണ്‍കുട്ടി അഭിഭാഷകയെ രേഖാമൂലം അറിയച്ചപ്പോളും കോണ്‍ഗ്രസ്സും മറ്റ് രാഷ്ട്രീയകക്ഷികളും കുര്യന് നല്‍കിവന്ന പിന്തുണ അവര്‍ക്ക് കുര്യനോടുള്ള അളവറ്റ സ്നേഹത്തെ തന്നെയാണ് കാണിക്കുന്നത്. പെണ്ണുകേസുകളില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന നായനാര്‍ക്ക് കുര്യനോടുള്ള സ്നേഹം അളവറ്റതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഇങ്ങനെ എല്ലാവരാലും, സുകുമാരന്‍നായരാല്‍ പ്രത്യേകമായും സ്നേഹിക്കപ്പെടുന്ന കുര്യച്ചന്‍ സഞ്ചരിക്കുന്ന വണ്ടി ഏതെന്നറിയാന്‍ സഭാവിശ്വാസികള്‍ക്കും സുകുമാരന്‍നായരുടെ അണികള്‍ക്കും പൊതുവില്‍ രാജ്യവാസികള്‍ക്കും പ്രത്യേക താല്‍പര്യം കാണും. ഇവിടെ കുര്യച്ചന്‍റെ വണ്ടിയെക്കുറിച്ച് വായിക്കാം.

വീഡിയോ ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കിയതു പ്രകാരം ടൊയോട്ട ഇന്നോവയിലാണ് പിജെ കുര്യന്‍സഞ്ചരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാരുടെ വാഹനം എന്ന വിശേഷണത്തിന് ഈ എംപിവി അര്‍ഹമാണ്. അപാരമായ യാത്രാസുഖമാണ് ഇന്നോവയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. ദീര്‍ഘദൂരയാത്രകളില്‍ ഇന്നോവ ഒരു വീടിന്‍റെ അനുഭൂതി പകര്‍ന്നുനല്‍കുന്നു.കുര്യന്‍ സഞ്ചരിക്കുന്ന കാറിനെ താഴെ കൂടുതല്‍ അടുത്തറിയാം.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഫാമിലി കാര്‍ എന്നതിന് ഇന്ത്യാമഹാരാജ്യത്ത് ഒരേയൊരു പര്യായമേയുള്ളൂ. എല്ലാ അര്‍ത്ഥത്തിലും ഈ വാഹനം ഒരു ഫാമിലി കാറെന്ന വിശേഷണത്തിന് അര്‍ഹമാണ്. 9.35 ലക്ഷം മുതല്‍ 14.21 ലക്ഷം വരെ(ദില്ലി എക്സ്ഷോറൂം)യാണ് ഇന്നോവയുടെ വിലനിലവാരം.

വിലകള്‍

വിലകള്‍

ഇന്നോവ ജി 8എസ് പെട്രോള്‍ 1998 സിസി (മാന്വല്‍) - 9.35 ലക്ഷം

ഇന്നോവ ജിഎക്സ് 8എസ് പെട്രോള്‍ 1998 സിസി (മാന്വല്‍) - 10.44 ലക്ഷം

ഇന്നോവ ജി 8എസ് ഡീസല്‍ 2494 സിസി (മാന്വല്‍) - 10.83 ലക്ഷം

ഇന്നോവ ജിഎക്സ് 7എസ് ഡീസല്‍ 2494 സിസി (മാന്വല്‍) - 12.21 ലക്ഷം

ഇന്നോവ ജിഎക്സ് 8എസ് ഡീസല്‍ 2494 സിസി (മാന്വല്‍) - 12.26 ലക്ഷം

ഇന്നോവ എയ്റോ 7എസ് ഡീസല്‍ 2494 സിസി (മാന്വല്‍) - 12.46 ലക്ഷം

ഇന്നോവ എയ്റോ 8എസ് ഡീസല്‍ 2494 സിസി (മാന്വല്‍) - 12.51 ലക്ഷം

ഇന്നോവ വിഎക്സ് 7എസ് ഡീസല്‍ 2494 സിസി (മാന്വല്‍) - 14.18 ലക്ഷം

ഇന്നോവ വിഎക്സ് 8എസ് ഡീസല്‍ 2494 സിസി (മാന്വല്‍) - 14.21 ലക്ഷം

നിറങ്ങള്‍

നിറങ്ങള്‍

സില്‍വര്‍ മൈക മെറ്റാലിക്

സില്‍ക് ഗോള്‍ഡ് മൈക മെറ്റാലിക്

ഗ്രേ മൈക മെറ്റാലിക്

ബ്ലൂ മെറ്റാലിക്

ഡാര്‍ക് റെഡ് മൈക മെറ്റാലിക്

വൈറ്റ്

സൂപ്പര്‍ വൈറ്റ്

നിറങ്ങള്‍

നിറങ്ങള്‍

ഇന്നോവ എയ്റോ എന്ന പേരില്‍ പുറത്തിറങ്ങിയ പ്രത്യേക പതിപ്പ് വിപണിയില്‍ വലിയ പ്രിയം സൃഷ്ടിച്ചിരുന്നു. ഇന്നോവ എയ്റോ 7 സീറ്ററായും 8 സീറ്ററായും വന്നിട്ടുണ്ട്. നിലവിലുള്ള ജിഎക്സ് ഗ്രേഡ് പ്ലാറ്റ്ഫോമില്‍ തന്നെയാണ് എയ്റോ നിലപാടെടുത്തിരിക്കുന്നത്. യൂറോ 3, യൂറോ 4 കരിമ്പുകച്ചട്ടം പാലിക്കുന്ന പതിപ്പുകള്‍ എയ്റോയ്ക്കുണ്ട്.

നിറങ്ങള്‍

നിറങ്ങള്‍

പുതിയ റിയര്‍ ബംബര്‍ സ്പോയ്‍ലറും എയ്റോയില്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ ചലനാത്മകഭംഗി വര്‍ധിപ്പിക്കുവാന്‍ പുതിയ റൂഫ് സ്പോയ്‍ലറുകള്‍ക്ക് കഴിയുന്നുണ്ട്.

Most Read Articles

Malayalam
English summary
Toyota Innova is an ultimate Indian family car. Here you can read a review.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X