കമ്മ്യൂണിസ്റ്റുകാരുടെ ആഡംബരക്കാറുകള്‍

Posted By:

മുതലാളിയുടെ അടുക്കല്‍ തൊഴിലാളി നേതാവ് ടൈ കെട്ടി പോകണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് വ്ലാദ്മിർ ലെനിന്‍. തൊഴിലാളികള്‍ മുതലാളിയെക്കാള്‍ താഴെ നില്‍ക്കുന്ന കൂട്ടരല്ല എന്ന യാഥാര്‍ത്ഥ്യം മുതലാളിയെ ബോധ്യപ്പെടുത്താന്‍ നേതാവിന് സാധിക്കണം. തൊഴിലാളിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക എന്നത് തൊഴിലാളി നേതാവിന്‍റെ ബാധ്യതയാണ്.

എന്നാല്‍ നമ്മുടെ നാട്ടില്‍ തൊഴിലാളി നേതാവ് എന്നാല്‍ ചിലരുടെ ധാരണയില്‍ കട്ടന്‍ ചായയും പരിപ്പുവടയും മാത്രം തിന്ന് ജീവിക്കുന്ന, മുറിബീഡി വലിക്കുന്ന, വഴിവക്കില്‍ മുണ്ട് മാടിക്കുത്തി തുട ചൊറിഞ്ഞു നില്‍ക്കുന്ന അപരിഷ്കൃതനായ ഒരു ജീവിയാണ്. തൊഴിലാളി നേതാവിന് വലിയ അന്തസ്സൊന്നും ഉണ്ടായിരിക്കരുത്. അയാള്‍ തൊഴിലാളികളെ പരമാവധി നാണം കെടുത്തുന്ന തരത്തില്‍ സംസാരിക്കുന്നയാളും ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിന് കേറിത്തല്ലുന്നയാളുമൊക്കെ ആയിരിക്കണം. ഈ തിയറി അനുസരിക്കാത്തവരൊക്കെ ആര്‍ഭാടത്തില്‍ ജീവിക്കുന്ന തൊഴിലാളി വിരുദ്ധരാണ്! ഈ ധാരണ പക്ഷെ യഥാര്‍ത്ഥ തൊഴിലാളികള്‍ ഒരിക്കലും അംഗീകരിക്കാറില്ല. മുതലാളിയുടെ മുമ്പില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുവാന്‍ പോകുന്നയാള്‍ അന്തസ്സോടെ ടൈ കെട്ടിത്തന്നെ പോകണം.

ഇവിടെ ലോകത്തില്‍ ഇന്ന് നിലവിലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തലവന്മാര്‍ സഞ്ചരിക്കുന്ന കാറുകള്‍ ഏതെല്ലാമെന്ന് വിശദീകരിക്കുന്നു.

official cars of communist leaders

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിപ്ലവം നടന്നിട്ടുള്ള അഞ്ച് രാഷ്ട്രങ്ങളാണുള്ളത്. ചൈന, ക്യൂബ, ലാവോസ്, നോര്‍ത്ത് കൊറിയ, വിയറ്റ്നാം എന്നിവയാണവ.

ചൈന

ചൈന

ചൈനീസ് പ്രസിഡന്‍ഡ് സി ജിന്‍പിംഗ് ഉപയോഗിക്കുന്നത് ഒരു ഒരു ഹോങ്‍ക്വി എച്ച്ക്യുഇ ലിമോസിനാണ്. ഇത് ചൈനീസ് നിര്‍മിത വാഹനമാണ്. ചൈനീസ് പൊലീസില്‍ ബിഎംഡബ്ലിയു അടക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും നേതാക്കള്‍ ചൈനാ നിര്‍മിത കാറുകളിലാണ് പൊതുവില്‍ സഞ്ചരിക്കുന്നത്.

ചൈന

ചൈന

6.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ ലിമോസിനില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 5600 ആര്‍പിഎമ്മില്‍ 470 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 4400 ആര്‍പിഎമ്മില്‍ 550 എന്‍എം ടോര്‍ക്കാണ് വണ്ടിക്കുള്ളത്.

1949ലാണ് മാവോ സെദോങ്ങിന്‍റെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വരുന്നത്. ഇന്ന് അമേരിക്കന്‍ ലോകമേധാവിത്തത്തെ വെല്ലുവിളിക്കാന്‍ പോന്ന ശക്തിയായി ചൈന വളര്‍ന്നുകൊണ്ടിരിക്കുന്നു.

ക്യൂബ

ക്യൂബ

1959ല്‍ വിപ്ലവം നടന്ന് ഇക്കാലമത്രയും ക്യൂബയില്‍ കാര്‍ കമ്പനികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കാറുകള്‍ സ്വകാര്യ ആവശ്യത്തിന് വാങ്ങാനും വില്‍ക്കാനും ക്യൂബന്‍ ജനതയ്ക്ക് കഴിയുമായിരുന്നില്ല. കരീബിയന്‍ കടലില്‍ അമേരിക്കയെന്ന വന്‍ സ്രാവിനോട് ഏറ്റുമുട്ടിക്കഴിയുന്ന ക്യൂബ എന്ന ചെറുതോണിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഒരാവശ്യം കൂടിയായിരുന്നു. ഇന്ന് സഥിതിഗതികളില്‍ വലിയ മാറ്റം വന്നിരിക്കുന്നു. അമേരിക്കയിലെ വിവിധ രാഷ്ട്രങ്ങളുടെ പിന്തുണകൂടി ക്യൂബ ആര്‍ജിച്ചുകഴിഞ്ഞു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ക്യൂബക്കാര്‍ക്ക് ഇന്ന് കഴിയും.

ക്യൂബ

ക്യൂബ

ക്യൂബന്‍ പ്രസിഡന്‍ഡ് റൗള്‍ കാസ്ട്രോ ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടതുമാകാം.

ലാവോസ്

ലാവോസ്

ലാവോസ് പ്രധാനമന്ത്രിയുടെ ദൈനംദിന ഉപയോഗങ്ങള്‍ക്ക് ടൊയോട്ട ക്രൗണ്‍ ആണ് ഉപയോഗിക്കുന്നത്.

ലാവോസ്

ലാവോസ്

പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാറുകളില്‍ മെഴ്സിഡിസ് വിറ്റോയും പെടുന്നു.

ലാവോസ്

ലാവോസ്

ലാവോസ് പൊളിറ്റ്ബ്യൂറോ മെമ്പര്‍മാര്‍ സഞ്ചരിക്കുന്നത് ഓഡി എ6 സെഡാനിലാണ്.

ഉത്തരകൊറിയ

ഉത്തരകൊറിയ

സോവിയറ്റ് യൂണിയന്‍ സ്ഥാപിച്ച സ്വകാര്യ കമ്മ്യൂണിസ്റ്റ് കമ്പനികളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു രാഷ്ട്രമാണ് ഉത്തരകൊറിയ. ഈ കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ ആയ കിം ജോംങ് ഉന്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്‍റെ പിതാവ് ഉപയോഗിച്ചിരുന്ന ലിങ്കണ്‍ ലിമോസിനാണ്. ഇത് 1970 മോഡല്‍ കാറാണ്.

ഉത്തരകൊറിയ

ഉത്തരകൊറിയ

കിം ജോങ് ഉന്‍ റാലി ഡ്രൈവറായിരുന്നതായും മറ്റും റിപ്പോര്‍ട്ടുകള്‍ കാണാനുണ്ട്.

വിയറ്റ്നാം

വിയറ്റ്നാം

അമേരിക്കന്‍ സാമ്രാജ്യത്വത്തോട് സന്ധിയില്ലാതെ സമരം ചെയ്താണ് 1976ല്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായി മാറുന്നത്. മെഴ്സിഡിസ് ഇ ക്ലാസ് ആണ് വിയറ്റ്നാം പ്രധാനമന്ത്രി ങ്ഗുയെന്‍ ടാന്‍ ഡംങ് ഉപയോഗിക്കുന്നത്

English summary
Here you can read about the cars of the leaders of communist countries of the world.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark