ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

By Santheep

കന്നഡ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2006ല്‍ പുറത്തിറങ്ങിയ മുംഗാരു മലെ എന്ന സിനിമ. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്റെ ആദ്യത്തെ പടം. ഇദ്ദേഹത്തിന്റെ നായകകഥാപാത്രങ്ങള്‍ ആദ്യകാല കുഞ്ചാക്കോ ബോബനെയും ഫഹദ് ഫാസിലിനെയും ഓര്‍മിപ്പിക്കും. കുഞ്ചാക്കോയ്ക്കും ഫഹദിനും പില്‍ക്കാലത്ത് സംഭവിച്ച വലിയ മാറ്റം പക്ഷേ, ഗണേഷിന് സംഭവിക്കുകയുണ്ടായില്ല. അതിന് കന്നഡ ഫിലിം ഇന്‍ഡസ്ട്രിയും കാണികളും സമ്മതിക്കില്ല. അങ്ങോര്‍ക്കാണെങ്കിലോ അതില്‍ താല്‍പര്യവുമില്ല.

ഇന്ന് ഗണേഷിന്റെ പിറന്നാളാണ്. അദ്ദേഹത്തിന്റെ ഭാര്യയായ ശില്‍പ ഒരു മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ് ആണ് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. സില്‍മാനടന്‍ കെട്ടുന്നെങ്കില്‍ പ്രൊഡ്യൂസറെത്തന്നെ കെട്ടണമെന്നു പറയുന്നത് ഇതുകൊണ്ടാണ്.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

ചിത്രങ്ങളിലൂടെ നീങ്ങുക.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

മെഴ്‌സിഡിസ് ബെന്‍സിന്റെ മൈസൂര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് ശില്‍പയും ഗണേഷും തങ്ങളുടെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ് സ്വന്തമാക്കിയത്. ഇരുവര്‍ക്കുമൊപ്പം മകളായ ചാരിത്ര്യയുമുണ്ടായിരുന്നു.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

ഇന്ത്യയില്‍ മെഴ്‌സിഡിസ് ജിഎല്‍ ക്ലാസ്സിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സിയും എഎംജി സ്റ്റൈല്‍ പാക്കില്‍ വരുന്ന പതിപ്പും. ഇവയില്‍ ജിഎല്‍ ക്ലാസ് 63 എഎംജിയാണ് ഗണേഷ് സ്വന്തമാക്കിയത്.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

2987സിസി ശേഷിയുള്ള എന്‍ജിനാണ് ജിഎല്‍ ക്ലാസ്സ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സിക്കുള്ളത്. ലിറ്ററിന് 12 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ഈ ഡീസല്‍ എന്‍ജിന്‍.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സിയുടെ എക്‌സ്‌ഷോറൂം വില 75,26,467 രൂപയാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ് 63 എഎംജിയാണ് ഗണേഷിന് ഭാര്യ ശില്‍പ വാങ്ങിനല്‍കിയത്. മെഴ്‌സിഡിസ്സിന്റെ പ്രകടനശേഷിയുള്ള വാഹനങ്ങളുടെ സ്റ്റൈലിങ് വിഭാഗമായ എഎംജിയില്‍ നിന്നുള്ള സ്റ്റൈലിങ് പാക്കേജാണ് ഈ വാഹനത്തിലുള്ളത്.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

5461സിസി ശേഷിയുള്ള എന്‍ജിനാണ് ജിഎല്‍ ക്ലാസ് 63 എഎംജി പതിപ്പിലുള്ളത്. ഈ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 1,72,92,044 രൂപയാണ് ജിഎല്‍ ക്ലാസ് എഎംജി പതിപ്പിനു വില. ഈ വാഹനമാണ് ഗണേഷ് സ്വന്തമാക്കിയിരിക്കുന്നത്.

അളവുകള്‍

അളവുകള്‍

5120 മില്ലിമീറ്റര്‍ നീളം. 1934 മില്ലിമീറ്റര്‍ വീതി. 1850 മില്ലിമീറ്റര്‍ ഉയരം.

എന്‍ജിന്‍ കരുത്ത്

എന്‍ജിന്‍ കരുത്ത്

ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സിയിലെ ഡീസല്‍ എന്‍ജിന്‍ 1600-2400 ആര്‍പിഎമ്മില്‍ 619 എന്‍എം ചക്രവീര്യം പുറത്തെടുക്കുന്നു. 3600 ആര്‍പിഎമ്മില്‍ 258 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം

ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സി എന്‍ജിന്‍ 7.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ മൈലേജ് പിടിക്കുന്നു. മണിക്കൂറില്‍ 220 കിലോമീറ്ററാണ് പരമാവധി വേഗത.

ഗണേഷിന്റെ എന്‍ജിന്‍ കരുത്ത്

ഗണേഷിന്റെ എന്‍ജിന്‍ കരുത്ത്

ജിഎല്‍ ക്ലാസ് എഎംജി പതിപ്പിലെ 5.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി 557 കുതിരശക്തി പകരുന്നു.

Most Read Articles

Malayalam
English summary
On Monday, Ganesh took delivery of a Mercedes Benz GL-Class which was gifted to him by his producer wife Shilpa for his birthday.
Story first published: Wednesday, July 2, 2014, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X