വടിവേലുവിന് എന്താണ് സിയേറയോട് ഇത്രയടുപ്പം?

Written By:

വടിവേലു ആദ്യം സ്വന്തമാക്കിയ കാറാണ് ടാറ്റ സിയേറ. ആദ്യമായി വാങ്ങുന്ന വാഹനത്തോട് വല്ലാത്തൊരു അടുപ്പം ഉടമകള്‍ക്കുണ്ടാകാറുണ്ട്. ഈ സംഗതി വടിവേലുവിലും ഒട്ടും കുറയാതെ കാണുന്നു. ഇന്നും തന്റെ സിയേറയെ കൈയൊഴിയാന്‍ വടിവേലു തയ്യാറായിട്ടില്ല. തന്റെ ഭാഗ്യവാഹനമായിട്ടാണ് സിയേറയെ അദ്ദേഹം കാണുന്നത്.

ഇന്നും ഈ വാഹനത്തെ വടിവേലു സ്വയം കഴുകി വൃത്തിയാക്കും. ആഴ്ചയിലൊരിക്കലെങ്കിലും സിയേറയുമായി അദ്ദേഹം പുറത്തുപോകും. വടിവേലുവിന്റെ സിയേറയെ അടുത്തറിയാം താഴെ.

വടിവേലുവിന് എന്താണ് സിയേറയോട് ഇത്രയടുപ്പം?

ചിത്രങ്ങളിലൂടെ നീങ്ങുക.

വടിവേലുവിന് എന്താണ് സിയേറയോട് ഇത്രയടുപ്പം?

1991 മുതല്‍ 98 വരെയുള്ള കാലയളവില്‍ ഉല്‍പാദനത്തിലുണ്ടായിരുന്ന എസ്‌യുവിയാണ് സിയേറ. ചില വിദേശവിപണികളിലും ഈ വാഹനം വിറ്റഴിച്ചിരുന്നു. ഡീസല്‍ കാറുകള്‍ സ്വകാര്യം യാത്രാവാഹനങ്ങളായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിമുഖതയുണ്ടായിരുന്ന കാലത്താണ് ഈ എസ്‌യുവിയുടെ രംഗപ്രവേശം.

വടിവേലുവിന് എന്താണ് സിയേറയോട് ഇത്രയടുപ്പം?

ഇന്ത്യന്‍ വാഹനങ്ങളില്‍, ക്രമീകരിക്കാവുന്ന സ്റ്റീയറിങ് വീല്‍ ആദ്യമായി ഘടിപ്പിച്ചു കാണുന്നത് സിയേറയിലാണ്. പവര്‍ വിന്‍ഡോകള്‍, പവര്‍ സ്റ്റീയറിങ് തുടങ്ങിയ സവിശേഷതകളും ഈ കാറിനെ വേറിട്ടു നിറുത്തി.

വടിവേലുവിന് എന്താണ് സിയേറയോട് ഇത്രയടുപ്പം?

1948സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തിലുണ്ടായിരുന്നത്. 4500 ആര്‍പിഎമ്മില്‍ 90 പിഎസ് കരുത്തുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ടായിരുന്നു. 2500 ആര്‍പിഎണ്മില്‍ 190 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.

വടിവേലുവിന് എന്താണ് സിയേറയോട് ഇത്രയടുപ്പം?

തുടക്കത്തില്‍ ഒരു സാധാരണ 1.9 ലിറ്റര്‍ എന്‍ജിന്‍ മാത്രമായി വിപണിയിലെത്തിയ സിയേറയില്‍ പിന്നീട് ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചു. ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ച ആദ്യത്തെ കാറാണ് സിയേറ എന്നും അറിയുക.

English summary
Tamil actor Vadivelu has got a Tata Sierra SUV in his garage.
Story first published: Friday, October 10, 2014, 15:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark