കേമൻമാർ; 2010 കാലഘട്ടത്തിൽ വിണിയിലെത്തി ചരിത്രം തീർത്ത ചില കാറുകൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണികളിൽ ഒന്നായി വളർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. അടുത്ത കാലത്തായി വളരെ മത്സരാധിഷ്ഠിതമായ കമ്പോളമായും നമ്മുടെ രാജ്യം മാറിയിട്ടുണ്ട്. അടുത്ത കാലത്തായ നിരവധി ആഗോള ബ്രാൻഡുകളുടെ കടന്നുവരവ് ഇതിന്റെ ഭാഗമാണ്.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ജനങ്ങളെ ആകർഷിക്കുന്നതിനായി നിരവധി കാറുകളാണ് ഓരോ ദശകത്തിലും അവതരിപ്പിക്കുന്നത്. അവയിൽ ചിലത് ഇതിഹാസങ്ങൾ രചിക്കുമ്പോൾ അമ്പേ പരാജയപ്പെട്ട മോഡലുകളും നമുക്കിടയിലൂടെ കടന്നുപോയിട്ടുണ്ട്. 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകളെ പരിചയപ്പെട്ടാലോ?

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ഫോർഡ് ഇക്കോസ്പോർട്ട്

രാജ്യത്ത് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച മോഡലാണ് ഫോർഡ് ഇക്കോസ്പോർട്ട് എന്നുപറയനാവില്ലെങ്കിലും ഈ വിഭാഗത്തിനെ വേറെ തലം സമ്മാനിച്ച വാഹനമാണിത്. മികച്ച എഞ്ചിനുള്ള അവാർഡ് നേടിയ 1.0 ലിറ്റർ ഇക്കോ ബൂസ്റ്റ്, 1.5 ലിറ്റർ ഡ്രാഗൺ എഞ്ചിൻ, പെപ്പി 1.5 ലിറ്റർ പെട്രോൾ ബർണർ കരുത്തിലെത്തിയതാണ് വാഹനത്തിന്റെ ഏറ്റവും വലിയൊരു പ്രത്യേകത.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഗംഭിര വിജയം സ്വന്തമാക്കാനും ഇക്കോസ്പോർട്ടിന് സാധിച്ചിരുന്നു. ഇന്നും വിപണിയിൽ തുടരുന്ന ഫോർഡിന്റെ ഈ വാഹനം അമേരിക്കൻ ബ്രാൻഡിനെ ഇന്ത്യയിൽ പിടിച്ചുനിർത്തുന്നതിൽ വലിയൊരു പങ്കാണ് വഹിക്കുന്നത്.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ടാറ്റ നാനോ

രത്തൻ ടാറ്റയുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു പ്രോജക്‌ടായിരുന്നു നാനോ എന്ന കുഞ്ഞൻ കാർ. ഓരോ ഇന്ത്യക്കാരനും ഒരു കാർ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനും ഈ ഇത്തിരി കുഞ്ഞനിലൂടെ കമ്പനി ശ്രമിച്ചു. ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള ടാറ്റ നാനോയ്ക്ക് വാഹനത്തിന്റെ പിൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 624 സിസി SOHC പെട്രോൾ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ഒരു മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയ വാഹനം 25 കിലോമീറ്റർ മൈൽ മൈലേജാണ് നൽകിയത്. ഇത് പരമാവധി 37 bhp കരുത്തിൽ 51 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വാഹനം സ്വന്തമാക്കിയതും.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ഷെവർലെ ബീറ്റ്

2017 ഓടെ ഷെവർലെ ഇന്ത്യ വിട്ടുപോയെങ്കിലും ബ്രാൻഡിനെ ഓർമ്മപ്പെടുത്തുന്ന രണ്ട് കാറുകളാണ് ബീറ്റും ക്രൂസും. ഇന്നും ഇന്ത്യൻ നിരത്തുകളിൽ കാണാനാവും ഈ മോഡലുകളെ. 2010 ൽ വിപണിയിൽ എത്തിയ ബീറ്റ് തുടക്കത്തിൽ മാരുതി റിറ്റ്‌സിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

മികച്ച നിർമാണ നിലവാരവും രൂപഭംഗിയും മികച്ച എഞ്ചിനുമുള്ള ബീറ്റിന് ഇന്നും ആരാധകരുണ്ട്. സാധാരണ ഒരു ഹാച്ച്ബാക്ക് എന്നതിലുപരി ഒരു ക്ലാസിക് ഇതിഹാസമായി ഷെവർലെ ബീറ്റിനെ കണക്കാക്കേണ്ടി വരും. 79 bhp പവറും 106 Nm torque ഉം നൽകുന്ന 4 സിലിണ്ടർ 1.2 ലിറ്റർ എഞ്ചിനുള്ള ബീറ്റ് ഒതുക്കമുള്ളതും സമതുലിതവും ആകർഷണീയവുമായിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ഫോർഡ് ഫിഗോ

ഫോർഡ് പ്രേമികളുടെയും വിമർശകരുടെയും ഹൃദയം ഒരുപോലെ പിടിച്ചെടുത്ത കാറായിരുന്നു ഫിഗോ. 2011 ലെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ് പോലും ഈ ഹാച്ച്ബാക്ക് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

2010 മാർച്ചിൽ വിപണിയിൽ പ്രവേശിച്ച ഫിഗോ ഇന്ത്യൻ വിപണി പിടിച്ചെടുത്തുവെന്നു തന്നെ പറയാം. ശേഷിയുള്ള ഹാച്ചായി നിർമിച്ച ഫിഗോ 1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 1.4 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഉപയോഗിച്ചായിരുന്നു വിപണിയിൽ എത്തിയിരുന്നത്.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ടൊയോട്ട എത്തിയോസ്

ഇന്ത്യയിലെ ടൊയോട്ട കാറുകളുടെ സ്വീകാര്യതയ്ക്ക് മാറ്റുകൂട്ടിയ മോഡലായിരുന്നു കോംപാക്‌ട് സെഡാൻ ശ്രേണിയിൽ എത്തിയ എത്തിയോസ്. വിപണയിൽ എത്തിയതിനു ശേഷം വാഹനത്തിന്റെ അഞ്ച് ലക്ഷത്തോളം യൂണിറ്റുകൾ നിരത്തിലെത്തിക്കാനും ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ശരിക്കും ഒരു ഐതിഹാസിക മോഡലായി പണ്ടേ കണക്കാക്കേണ്ട താരമാണ് ഈ സെഡാൻ. 1.5 ലിറ്റർ പെട്രോൾ എഞ്ചനും നൽകുന്ന എത്തിയോസ് പരമാവധി 90 bhp പവറും 132 Nm torque ഉം വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ ലിറ്ററിന് 17.6 കിലോമീറ്റർ മൈലേജ് മടക്കിനൽകുന്ന വാഹനം പണത്തിന്റെ പൂർണ മൂല്യമായിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

റെനോ ഡസ്റ്റർ

രാജ്യത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്നെന്റിന് തുടക്കമിട്ട മോഡലാണ് റെനോ ഡസ്റ്റർ. 2021-ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് മോഡൽ ശക്തി, പ്രകടനം, ശൈലി എന്നിവയുടെ സമന്വയമായിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡസ്റ്റർ സമയബന്ധിതമായി വൻ ജനപ്രീതിയാണ് വിപണിയിൽ നിന്നും നേടിയെടുത്തത്. 2014-ൽ ഡസ്റ്റർ 4×4 വേരിയന്റിനെയും പുറത്തിറക്കി വ്യത്യസ്‌തനായി. ഇതിലൂടെ കൂടുതൽ ആരാധകരെ വരെ നേടാൻ ഡസ്റ്ററിനായി.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ടാറ്റ ആരിയ

ഇന്നോവയെ വെല്ലുവിളിച്ചുകൊണ്ട് 2010 ൽ ടാറ്റ പുറത്തിറക്കിയ യോഗ്യനായ ഒരു മത്സരാർഥിയായിരുന്നു ആരിയ. ഇന്നോവ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ കരുത്തുറ്റ എഞ്ചിനായിരുന്നു ഈ എംപിവിയുടെ മുഖമുദ്ര.

2.2 ലിറ്റർ ഡി-കോർ ഡീസൽ എഞ്ചിനായിരുന്നു വാഹനത്തിന് തുടിപ്പേകിയിരുന്നത്.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

ഈ എഞ്ചിൻ പരമാവധി 140 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. കൂടാതെ, ആര്യയിയിൽ കൂടുതൽ കംഫർട്ട് സവിശേഷതകളും കമ്പനി അണിനിരത്തിയിരുന്നു. ഒരു ഇതിഹാസ വാഹനം എന്ന നിലയിൽ എംപിവി എല്ലാവർക്കുമായി ഒരു ചെറിയ കാര്യമെങ്കിലും നൽകിയിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

സ്കോഡ യതി

ഡസ്റ്റർ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ലൈഫ് സ്റ്റൈൽ എസ്‌യുവി എന്ന ഒരു ആശയം കാണിച്ചുകൊടുത്ത മോഡലായിരുന്നു സ്കോഡ യതി. മാത്രമല്ല ഇന്ത്യയിൽ പ്രീമിയം കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് ആരംഭിച്ചതിന്റെ ബഹുമതിയും 2010-ൽ ഈ യൂറോപ്യൻ സ്വന്തമാക്കിയിരുന്നു.

കേമൻമാർ; 2010 കളിൽ ഇന്ത്യയിൽ എത്തി ചരിത്രം തീർത്ത ചില കാറുകൾ

2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് 108 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്ന യതി 4X2, 4X4 അവതാരങ്ങളിൽ വരെ വിപണിയിൽ എത്തിയിരുന്നു. ഇതാണ് സ്കോഡ യതിയെ ഒരു ഐതിഹാസിക കാറാക്കി കണക്കാക്കപ്പെടാനുള്ള പ്രധാന കാരണം. ഏതു പ്രതികൂല പ്രതിസന്ധികളിലും പ്രയാസമില്ലാതെ ഉറച്ചു നിൽക്കുന്ന കരുത്തിൻറെ പ്രതീകമായും വാഹനം അറിയപ്പെട്ടിരുന്നു.

Most Read Articles

Malayalam
English summary
The Best Cars From 2010s Tata Nano To Skoda Yeti. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X