ശേഷി കൂടിയ ബൈക്കുകൾക്ക് പ്രത്യേക ലൈസൻസിങ് സംവിധാനം വരുന്നു
ഉയർന്ന ശേഷിയുള്ള ബൈക്കുകളോടിക്കാൻ പ്രത്യേകമായി ലൈസൻസെടുക്കേണ്ടിവരും ഭാവിയിൽ. സർക്കാർ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നാണ് കേൾക്കുന്നത്. ശേഷി കൂടിയ നിരവധി പുതിയ മോട്ടോർസൈക്കിളുകൾ വിപണിയിലെത്തിയതോടെ നിലവിലെ ലൈസൻസ് സംവിധാനം ഏതാണ്ടൊരു അരാജകത്വം തന്നെ നിരത്തുകളിൽ സൃഷ്ടിക്കുന്നുണ്ട്. വേണ്ടപോലെ പരിശീലനം കിട്ടാത്തയാളുകൾ ഉയർന്ന ശേഷിയുള്ള ബൈക്കുകളുമായി നിരത്തുകളിലെത്തി ഭീതി പരത്തുകയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഏറെനാളായി ആവശ്യമുയരുകയാണ്.
25.5 ലക്ഷത്തിന്റെ അഗുസ്റ്റ എഫ്4 ഇന്ത്യയിൽ
കർശനമായ വ്യവസ്ഥകളോടെ ലൈസൻസ് സംവിധാനം പുതുക്കേണ്ടതുണ്ട്. ഈ വഴിക്കാണ് സർക്കാരിന്റെ നീക്കം. കൂടുതൽ വിശദമായി താഴെ വായിക്കാം.

നിരവധി വിദേശരാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇന്ത്യയിൽ 500സിസിക്കു മുകളിൽ ശേഷിയുള്ള ബൈക്കുകൾക്ക് പ്രത്യേകമായ ലൈസൻസിങ് സംവിധാനം കൊണ്ടുവരാനാണ് നീക്കം.
2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം
നിലവിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നും നിലവിലില്ല. ഉള്ളത് ഗിയറുള്ളതും ഇല്ലാത്തതുമായ വാഹനങ്ങളുടെ കാര്യത്തിൽ മാത്രമാണ്. ഗിയറുള്ള ബൈക്കിന്റെ ലൈസൻസെടുത്തയാൾക്ക് എത്ര ഉയർന്ന എൻജിൻ ശേഷിയുള്ള വാഹനവും ഓടിക്കാൻ നിയമപരമായ അനുമതിയുണ്ട് എന്നതാണ് സ്ഥിതി.
അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ: അറിഞ്ഞിരിക്കേണ്ട ചിലത്
ഉയർന്ന ശേഷിയുള്ള എൻജിൻ ഘടിപ്പിച്ച ബൈക്കുകളോടിക്കാൻ പ്രത്യേക പരിശീലനം തന്നെ ആവശ്യമാണ്. ചില ബൈക്ക് നിർമാതാക്കൾ സൂപ്പർബൈക്കുകൾ വിൽക്കുമ്പോൾ ഇത്തരം പരിശീലനം നൽകിവരുന്നുണ്ട്. ഇതുപക്ഷെ എല്ലാവരും പിന്തുടരുന്ന ഒരു കാര്യമല്ല. എല്ലാ മോഡലുകളുടെയും കാര്യത്തിൽ ഇത് പ്രയാഗികമല്ലാത്തതിനാൽ പലരും ഏറ്റവും ഉയർന്ന ശേഷിയുള്ളവ വാങ്ങുമ്പോൾ മാത്രമേ ഇത്തരം പരിശീലനം നൽകാറുള്ളൂ.
കാവസാക്കി സെഡ്‌സെഡ്ആർ1400 രണ്ട് വേരിയന്റുകളിൽ
ഉയർന്ന ശേഷിയുള്ള വാഹനങ്ങളുൾപെട്ട നിരവധി അപകടങ്ങൾ ഇടയുത്തകാലത്ത് നടക്കുകയുണ്ടായി. ഇന്ത്യൻ നിരത്തുകളിൽ സൂപ്പർബൈക്കുകളുടെ സാന്നിധ്യം വർധിച്ചുവരികയാണ്. സർക്കാർ ഇടപെടൽ അത്യാവശ്യമാണെന്ന് നേരത്തെതന്നെ അഭിപ്രായമുയർന്നിരുന്നു.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ബൈക്കുകൾ
ചെറിയ ശേഷിയുള്ള എൻജിൻ ഘടിപ്പിച്ച വാഹനങ്ങളിൽ നിന്ന് ഉയർന്ന ശേഷിയുള്ളവയിലേക്ക് മാറുന്ന വിധത്തിലായിരിക്കണം ലൈസൻസിങ് സംവിധാനമെന്ന് അഭിപ്രായമുണ്ട്. പരിചയസമ്പത്തുള്ളവരുടെ കൈയിലേക്കു മാത്രമേ എൻജിൻ ശേഷി കൂടിയ ബൈക്കുകൾ എത്താവൂ എന്നതായിരിക്കണം പുതിയ സംവിധാനത്തിന്റെ അടിസ്ഥാനതത്വം.
ബിഎംഡബ്ല്യു-ടിവിഎസ് സഖ്യത്തിന്റെ സ്റ്റണ്ട് ജി 310 ബൈക്ക്


Click it and Unblock the Notifications








