അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ: അറിഞ്ഞിരിക്കേണ്ട ചിലത്

By Santheep

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാവായ എംവി അഗുസ്റ്റയിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യത്തെ മോട്ടോർസൈക്കിളാണ് ബ്രൂട്ടേൽ 1090. ഏറെനാളായി കേൾക്കുന്നതാണ് അഗുസ്റ്റയുടെ ഇന്ത്യാ പ്രവേശം. രാജ്യത്ത് പുതുതായി വളർന്നുവന്നിട്ടുള്ള സൂപ്പർബൈക്ക് ആരാധകരെ ലക്ഷ്യം വെച്ചാണ് അഗുസ്റ്റ വരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ വൻതോതിലുള്ള വിൽപനയൊന്നും സൂപ്പർബൈക്ക് വിഭാഗത്തിൽ നടക്കുന്നില്ല. പക്ഷെ, ഇന്ത്യ കൈവരിക്കാനിരിക്കുന്ന ഭാവി വളർച്ചയിലേക്കാണ് അഗുസ്റ്റയെപ്പോലുള്ളവർ നോക്കുന്നത്.

അഗുസ്റ്റ നമുക്കായി കൊണ്ടുവന്ന ആദ്യത്തെ ബൈക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത് വിശദീകരിക്കുകയാണ് താഴെ.

അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ

17.99 ലക്ഷം രൂപയാണ് അഗുസ്റ്റ ബ്രൂട്ടേൽ 1090 സൂപ്പർബൈക്കിന്റെ ഇV്ത്യയിലെ ഷോറൂം വില. ഇതൊരു നേക്കഡ് മോട്ടോർസൈക്കിളാണ്.

അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ

ഒരു ഇൻലൈൻ ഫോർ സിലിണ്ടർ, 1078സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ സൂപ്പർബൈക്കിലുള്ളത്. 144 കുതിരകളുടെ കരുത്താണ് എൻജിന്. 112 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. ഈ ബൈക്കിന് മണിക്കൂറിൽ പരമാവധി 265 കിലോമീറ്റർ വേഗത പിടിക്കാനുള്ള ശേഷിയുണ്ട്.

അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ

അഗുസ്റ്റയുടെ മൊഡ്യൂലാർ ഫ്രെയിമിലാണ് ബ്രൂട്ടേൽ 1090 നിലകൊള്ളുന്നത്. വാഹനശരീരത്തിന് അധിക കരുത്ത് നൽകുന്നതിനായി സ്റ്റീൽ‌ ട്രെല്ലിസ് ചേർത്തിട്ടുണ്ട്.

അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ

അഗുസ്റ്റ ബ്രൂട്ടേൽ 1090 മോഡലിന്റെ ബ്രേക്കിങ് മുന്നിലും പിന്നിലും ഫോർ-പിസ്റ്റൺ കാലിപ്പറുകളുടെ സഹായത്തോടെ നടക്കുന്നു. ഫ്രണ്ട് വീലിൽ 320 എംഎം ഡീസ്കാണ് ചേർത്തിരിക്കുന്നത്. പിന്നിലാകട്ടെ 210 എംഎം ഡിസ്ക് ചേർത്തിരിക്കുന്നു. എബിഎസ്, 8 ലെവൽ ട്രാക്ഷൻ കൺട്രോൾ, റിയർ വീൽ ലിഫ്റ്റ് അപ് മിറ്റിഗേഷൻ തുടങ്ങിയ സംവിധാനങ്ങൾ ബൈക്കിൽ ചേർത്തിട്ടുണ്ട്.

അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ

ഇന്ത്യയിൽ‌ കൈനറ്റിക് ഗ്രൂപ്പുമായി ചേർന്നാണ് എംവി അഗുസ്റ്റ പ്രവർത്തനങ്ങൾ നടത്തുന്നത്. അഗുസ്റ്റയുടെ മിക്ക മോഡലുകളും ഇന്ത്യയിലെത്തിച്ച് വിൽക്കാനാണ് കൈനറ്റിക് ശ്രമിക്കുന്നത്. നിലവിൽ അഗുസ്റ്റയ്ക്ക് ഷോറൂമുകളില്ല ഇന്ത്യയിൽ. മുംബൈയിൽ ഒരെണ്ണം തയ്യാറായി വരുന്നുണ്ട്. പൂനെ, ബങ്കളുരു, ദില്ലി എന്നിവിടങ്ങളിലും അധികം താമസിക്കാതെ ഷോറൂമുകൾ തുറക്കും.

Most Read Articles

Malayalam
English summary
MV Agusta Brutale 1090 Launched In India.
Story first published: Wednesday, October 21, 2015, 8:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X