ബെനെല്ലി ടിഎൻടി 600ഐ ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു
ബെനെല്ലി ടിഎൻടി 600ഐ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 5.58 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്സ്‌ഷോറൂം വില. ടിഎൻടി600ഐ എൽഇ (ലിമിറ്റഡ് എഡിഷൻ) എന്നാണ് ഈ പതിപ്പ് അറിയപ്പെടുക.
കൂടുതൽ വിവരങ്ങൾ താളുകളിൽ.

ബെനെല്ലി ടിഎൻടി 600ഐ ലിമിറ്റഡ് എഡിഷന്റെ വെറും 60 യൂണിറ്റുകൾ മാത്രമാണ് വിൽപനയിലുണ്ടാവുക.

ഇതിനകം തന്നെ വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

സാങ്കേതികമായി വലിയ മാറ്റങ്ങളൊന്നും ബെനെല്ലി ടിഎൻടി 600ഐ ലിമിറ്റഡ് എഡിഷനിൽ വന്നിട്ടില്ല. ഗോൾഡ്-ബ്ലാക്ക് നിറത്തിലാണ് ഈ പതിപ്പ് വരുന്നത്.

മഞ്ഞ നിറത്തിലുള്ള ബ്രേക്ക് ലീവറും ക്ലച്ച് ലീവറും, സ്മോക്ക്ഡ് ഗ്രേ വീലുകൾ തുടങ്ങിയവയും പ്രത്യേകതകളാണ്.

എൻജിൻ
600സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ, ഫോർ സിലിണ്ടർ
85 കുതിരശക്തി
54 എൻഎം ടോർക്ക്
6 സ്പീഡ് ഗിയർബോക്സ്

ഫീച്ചേഴ്സ്
- അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്സ്
- റിയർ മോണോ ഷോക്ക്
- ഫ്രണ്ടിൽ ട്വിൻ ഡിസ്കുകൾ
- പിന്നിൽ സിംഗിൾ ഡിസ്ക്

ഇന്ത്യയിലെ ബെനെല്ലി ബൈക്കുകൾ
ടിഎൻടി 1130ആർ
ടിഎൻടി 899
ടിഎൻടി 600ഐ
ടിഎൻടി 600ജിടി
ടിഎൻടി 302


Click it and Unblock the Notifications








