2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം

Written By:

ഇന്ത്യയിൽ സിബിആർ നിരയിൽ നാല് ബൈക്കുകളാണ് വിൽപനയിലുള്ളത്. സിബിആർ150ആർ, സിബിആർ250ആർ, സിബിആർ600എഫ്, സിബിആർ1000ആർ എന്നിവ. ഇതിനിടയിൽ കുറെയേറെ മോഡലുകൾ വേറെയുമുണ്ട്. ഇവയിൽ സിബിആർ125ആർ ഇന്ത്യയിലേക്ക് വരുമെന്ന് കേട്ടിരുന്നു. പക്ഷെ, 150ആറിന്റെ സാന്നിധ്യം മതിയെന്ന തീരുമാനത്തിൽ അതങ്ങനെ നിന്നു. ഇപ്പോൾ 500ആറിന്റെ 2016 മോഡൽ പുറത്തെ വിപണികളിലേക്ക് എത്തുകയാണ്.

ഇന്ത്യയിൽ ഈ ബൈക്കിന് സാധ്യതകളുണ്ടോ എന്നത് ഒരു ചോദ്യമാണ്. അതെക്കുറിച്ച് താഴെ ചർച്ച ചെയ്യുന്നു.

To Follow DriveSpark On Facebook, Click The Like Button
2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം

നിഞ്ജ 300, കെടിഎം 390 എന്നീ ബൈക്കുകളെ എതിരിടാനാണെങ്കിൽ 250ആർ തന്നെ ധാരാളമാണെന്ന് ഹോണ്ട കരുതുന്നു. ഉപഭോക്താക്കൾ കൂടുതൽ സൂക്ഷ്മമായ തെരഞ്ഞെടുപ്പുകൾക്ക് മുതിർന്നു തുടങ്ങിയാലേ 250ആറിനും 600എഫിനും ഇടയിൽ ഒരു വിടവുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായിട്ടുള്ളൂ.

2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം

കാവസാക്കി നിഞ്ജ 650 മോഡലിനെതിരെ ഈ വാഹനത്തെ നിരത്തിലിറക്കാനുള്ള സാധ്യതയെക്കുറിച്ച് കേൾക്കുന്നുണ്ട്. ഇന്നത്തെ വിപണിസാഹചര്യത്തിൽ ഇത് 600എഫ് മോഡലിന്റെ വിൽപനയെ ബാധിക്കാനാണ് സാധ്യത. 600എഫ് മോഡലാകട്ടെ വളരെ നല്ല രീതിയിൽ വിറ്റുപോകുന്നുമുണ്ട്.

2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം

എൻട്രി ലെവൽ സിബിആർ ബൈക്കുകളിൽ ട്വിൻ സിലിണ്ടർ എൻജിനുമായി വരുന്ന ഏക ബൈക്കാണ് സിബിആർ500ആർ. 471സിസിയാണ് ശേഷി. 46.9 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 43 എൻഎം ടോർക്ക്. ഒരു 6 സ്പീഡ് ഗിയർബോക്സാണ് വാഹനത്തിലുള്ളത്.

2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം

കാര്യമായ ഡിസൈൻ മാറ്റങ്ങളോടെയാണ് ഈ 2016 പതിപ്പ് വിപണി പിടിക്കുന്നത്. ഡിസൈൻ കുറെക്കൂടി അഗ്രസീവാക്കാനും സ്പോർടിയാക്കാനുമെല്ലാം ശ്രമിച്ചിട്ടുണ്ട് ഹോണ്ട. ഫ്രണ്ട് ഡിസൈൻ വലിയ സിബിആർ മോഡലുകളുടേതിന് സമാനമാക്കാൻ ശ്രമിച്ചിട്ടുള്ളതായി കാണാം. എൽഇഡി ഡ്യുവൽ ഹെഡ്‌ലാമ്പുകളാണ് വാഹനത്തോടു ചേർത്തിട്ടുള്ളത്.

2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം

എബിഎസ് സംവിധാനത്തോടെയാണ് സിബിആർ500ആർ വിപണി പിടിക്കുന്നത്. വാഹനത്തിന്റെ റൈഡിങ് പൊസിഷനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. സിബിആർ600ആർആർ മോഡലിന്റേതിനു സമാനമായ സീറ്റ് കൗൾ ഡിസൈനാണ് 500ആറിലുള്ളത്.

2016 ഹോണ്ട സിബിആർ500ആറിനെ പരിചയപ്പെടാം

മൂന്ന് വർണപദ്ധതിയിലാണ് സിബിആർ500ആർ വരുന്നത്. റെഡ്, മാറ്റ് ബ്ലാക്ക് മെറ്റാലിക്, പേൾ വൈറ്റ് എന്നിങ്ങനെ.യൂറോപ്യൻ വിപണിയിലേക്കാണ് ഈ വാഹനം ആദ്യമെത്തുക. പിന്നീട് യുഎസ്സിലേക്ക് ചെല്ലും. ഇന്ത്യയിലേക്കുള്ള വരവിന്റെ സാധ്യതയെപ്പറ്റി നമ്മൾ നേരത്തെ ചർച്ച ചെയ്തല്ലോ?

കൂടുതല്‍... #honda motorcycles #auto news
English summary
The 2016 Honda CBR500R.
Story first published: Wednesday, October 21, 2015, 15:44 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark