സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

Written By:

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ എത്തി. 59,063 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ വന്നിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

മെറ്റാലിക് ഫിബ്രിയോന്‍ ഗ്രെയ്, മെറ്റാലിക് മാറ്റ് ബ്ലാക് എന്നീ രണ്ട് പുതിയ കളര്‍ സ്‌കീമുകളില്‍ ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നു. വിന്റേജ് മെറൂണ്‍ സീറ്റ് കവറും, സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോയുമാണ് അക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനെ വ്യത്യസ്തമാക്കുന്നത്.

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

നേരത്തെ, മാറ്റ് കളര്‍ ഓപ്ഷനോട് കൂടിയ ലെറ്റ്‌സ് 110 സിസി സ്‌കൂട്ടറിനെയും സുസൂക്കി അവതരിപ്പിച്ചിരുന്നു. മാറ്റ് ഫിനിഷില്‍ എത്തുന്ന സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനില്‍ ഡിസ്‌ക് ബ്രേക്കുകളും ട്യൂബ്‌ലെസ് ടയറുകള്‍ക്ക് ഒപ്പമുള്ള അലോയ് വീലുകളും ഇടംപിടിക്കുന്നു.

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

അതേസമയം, ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ നിലവിലുള്ള മോഡലിന് സമാനമാണ്.

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

വരാനിരിക്കുന്ന ഉത്സവ കാലത്തോട് അനുബന്ധിച്ചാണ് പുതിയ ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനെ സുസൂക്കി അവതരിപ്പിച്ചതെന്ന് സുസൂക്കി മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഉഛിഡ പറഞ്ഞു.

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

8.5 bhp കരുത്തും 10.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ആക്‌സസ് 125 എത്തുന്നത്.

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്ക് ഇടംപിടിക്കുമ്പോള്‍, സ്വിംഗ്ആം ടൈപ് റിയര്‍ സസ്‌പെന്‍ഷനാണ് റിയര്‍ എന്‍ഡില്‍ ഒരുങ്ങുന്നത്. ഫ്രണ്ട്-റിയര്‍ എന്‍ഡുകളില്‍ ഡ്രം ബ്രേക്കുകള്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുന്നു.

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി

മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, ക്രോം ഫിനിഷ് ഹെഡ്‌ലാമ്പ്, ഡിജിറ്റര്‍-അനലോഗ് കണ്‍സോള്‍, വണ്‍ പുഷ് ഷട്ടര്‍ ലോക്ക്, ഡ്യൂവല്‍ ലഗ്ഗേജ് ഹുക്ക് എന്നിവയും ആക്‌സസ് 125 ന്റെ ഫീച്ചറുകളാണ്.

സുസൂക്കി ആക്സസ്

ഹോണ്ട ആക്ടിവ 125 ആണ് സുസൂക്കി ആക്‌സസ് 125 ന്റെ പ്രധാന എതിരാളി.

കൂടുതല്‍... #സുസുക്കി #new launch
English summary
Suzuki Access 125 Special Edition With Matte Colours Launched In India At Rs 59,063. Read in Malayalam.
Please Wait while comments are loading...

Latest Photos