ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

Written By:
Recommended Video - Watch Now!
Under-Aged Rider Begs The Policewomen To Spare Him - DriveSpark

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു. 79,000 രൂപ മുതലാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അഞ്ചു വ്യത്യസ്ത നിറങ്ങളിലാണ് ഹോണ്ടയുടെ പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കിന്റെ വരവ്.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

ഓട്ടോ എക്‌സ്‌പോയില്‍ തികച്ചും അപ്രതീക്ഷിതമായി ഹോണ്ട അവതരിപ്പിച്ച എക്‌സ്-ബ്ലേഡ്, കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കും പ്രീമിയം സ്‌പോര്‍ടി മുഖം കൈവരിക്കാമെന്നതിനുള്ള പുതിയ ഉദ്ദാഹരണമാണ്.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

മത്സരം മുറുകുന്ന 160 സിസി ശ്രേണിയില്‍ ഫീച്ചറുകളാല്‍ വേറിട്ടു നില്‍ക്കാനാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ശ്രമം. പേര് സൂചിപ്പിക്കുന്നത് പോലെ റേസര്‍-ഷാര്‍പ് ഡിസൈന്‍ ശൈലിയിലാണ് എക്‌സ്-ബ്ലേഡ് ഒരുങ്ങുന്നത്.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

ശ്രേണിയിലെ ആദ്യ റോബോ-ഫെയ്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പും പുതിയ എക്‌സ്-ബ്ലേഡിന്റെ ആകര്‍ഷണമാണ്. യുവാക്കളിലേക്കാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ നോട്ടം.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

പൊസിഷന്‍ ലാമ്പോടെയുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററുള്ള പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ പുതിയ ബൈക്കിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

ഡയമണ്ട് ഫ്രെയിം ചാസിയിലാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ഒരുക്കം. മസിലന്‍ ഫ്യൂവല്‍ ടാങ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, കൂര്‍ത്തു നില്‍ക്കുന്ന ടെയില്‍ ലാമ്പ് എന്നിവയാണ് എക്‌സ്-ബ്ലേഡിന്റെ മറ്റു ഫീച്ചറുകള്‍.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

ബൈക്കിന്റെ സ്പോര്‍ടി പരിവേഷത്തോട് നീതിപുലര്‍ത്താന്‍ ഡ്യൂവല്‍ ഔട്ട്ലെറ്റ് മഫ്ളറിനും സാധിച്ചിട്ടുണ്ട്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, പേള്‍ ഇഗ്‌നീയസ് ബ്ലാക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഹോണ്ട എക്സ്-ബ്ലേഡിന്റെ ഒരുക്കം.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

നിലവിലുള്ള 162.7 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ബൈക്കിന്റെ ഒരുക്കം. 13.93 bhp കരുത്തും 13.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു; വില 79,000 രൂപ, അറിയേണ്ടതെല്ലാം

യമഹ FZ, ടിവിഎസ് അപാച്ചെ RTR 160, ബജാജ് പള്‍സര്‍ എന്‍എസ് 160 മോഡലുകളോടാണ് ഹോണ്ട എക്സ്-ബ്ലേഡ് പ്രധാനമായും ഏറ്റുമുട്ടുക.

കൂടുതല്‍... #honda motorcycles
English summary
Honda X-Blade Bookings Open. Read in Malayalam.
Story first published: Wednesday, February 14, 2018, 18:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark