വാങ്ങാൻ ക്യൂ നിന്ന കാലം കഴിഞ്ഞോ? ഫെബ്രുവരിയിൽ വിറ്റത് വെറും 694 എണ്ണം!ഹ്യുണ്ടായി സെഡാന് സംഭവിച്ചതെന്ത്?

ഇന്ത്യന്‍ നിരത്തുകളില്‍ ഒരുകാലത്ത് ആഡംബരത്തിന്റെയും വേഗതയുടെയും പര്യായമായിരുന്ന ഹ്യുണ്ടായി വെര്‍ണയ്ക്ക് (Hyundai Verna) വിപണിയില്‍ അപ്രതീക്ഷിത തിരിച്ചടി. അത്യാധുനിക ഫീച്ചറുകളുമായി വിപണിയിലുണ്ടായിട്ടും 2026 ഫെബ്രുവരി മാസത്തില്‍ വെറും 694 ഉപഭോക്താക്കള്‍ മാത്രമാണ് വെര്‍ണയെ തേടിയെത്തിയത്. മുന്‍നിര സെഡാനുകള്‍ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ സൂചനയായാണ് വെര്‍ണയുടെ വില്‍പ്പനയിലെ ഈ വമ്പന്‍ ഇടിവ് കണക്കാക്കപ്പെടുന്നത്. വില്‍പ്പന കണക്കുകള്‍ ആഴത്തില്‍ പരിശോധിച്ചാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍ 43 ശതമാനത്തിന്റെ വമ്പന്‍ ഇടിവാണ് വെര്‍ണ നേരിട്ടിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ 1,207 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്തവണ വില്‍പ്പന 700 യൂണിറ്റില്‍ താഴേക്ക് കൂപ്പുകുത്തിയത്.

അതേസമയം, ഹ്യുണ്ടായിയുടെ തന്നെ എസ്‌യുവി മോഡലുകളായ ക്രെറ്റയും (Hyundai Creta) വെന്യുവും (Hyundai Venue) പതിനായിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിച്ച് കുതിപ്പ് തുടരുന്നത് സെഡാന്‍ വിപണിയുടെ പ്രതിസന്ധി വ്യക്തമാക്കുന്നു. എസ്‌യുവികളുടെ ജനപ്രീതി വര്‍ധിച്ച് വരുന്നതും മറുവശത്ത് വെര്‍ണ ഉള്‍പ്പെടുന്ന സെഡാനുകളോടുള്ള ജനങ്ങളുടെ താല്‍പര്യം കുറഞ്ഞുവരുന്നതുമാണ് വെര്‍ണയ്ക്ക് വിനയായത്.

hyundai verna side

ഹ്യുണ്ടായി ക്രെറ്റ 18,000 യൂണിറ്റുകള്‍ വിറ്റഴിച്ച് വിപണിയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ വെര്‍ണയുടെ വില്‍പ്പന കുറഞ്ഞത് ഉപഭോക്താക്കള്‍ വലിയ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ തെളിവാണ്. പ്രീമിയം സെഡാന്‍ ആഗ്രഹിക്കുന്നവര്‍ പോലും കോംപാക്ട് എസ്‌യുവികളിലേക്ക് ചുവടുമാറ്റുന്നത് വെര്‍ണയുടെ മാര്‍ക്കറ്റിനെ നേരിട്ട് ബാധിച്ചിട്ടുണ്ട്.സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന അകത്തളമാണ് പുതിയ വെര്‍ണയുടെ ഹൈലൈറ്റ്.

8-വേ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റുള്ള ഡ്രൈവര്‍ സീറ്റും മെമ്മറി ഫംഗ്ഷനും ഇതിന്റെ പ്രത്യേകതയാണ്. 10.25 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ബോസ് (Bose) പ്രീമിയം സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നു. എങ്കിലും ഈ ആഡംബരങ്ങളൊന്നും വില്‍പ്പന ഉയര്‍ത്താന്‍ നിലവില്‍ സഹായിക്കുന്നില്ല.

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വെര്‍ണ ലഭ്യമാകുന്നത്. ഇതിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 160 bhp പവറും 253 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സെഗ്‌മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ എഞ്ചിനാണിത്. 6-സ്പീഡ് മാനുവല്‍, ഡിസിടി (DCT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഡ്രൈവിംഗ് ആവേശം വര്‍ദ്ധിപ്പിക്കുന്നു. ഹൈവേകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ സെഡാനിന് സാധിക്കും.

സുരക്ഷയുടെ കാര്യത്തിലും വെര്‍ണ വിട്ടുവീഴ്ച ചെയ്യുന്നില്ല. 20-ലധികം ഫീച്ചറുകളുള്ള സ്മാര്‍ട്ട് സെന്‍സ് ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഇതിന്റെ പ്രത്യേകതയാണ്. 7 എയര്‍ബാഗുകള്‍, ഡാഷ് ക്യാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ 75-ലധികം സുരക്ഷാ സംവിധാനങ്ങള്‍ ഇതിലുണ്ട്. ഫാമിലി ട്രിപ്പുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സെഡാനുകളില്‍ ഒന്നാണിതെന്ന് ഹ്യുണ്ടായി ഉറപ്പുനല്‍കുന്നു.

hyundai verna interior

ഫീച്ചറുകള്‍ കൊണ്ടും കരുത്തുകൊണ്ടും സമ്പൂര്‍ണ പാക്കേജാണെങ്കിലും വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഹ്യുണ്ടായി വെര്‍ണയുടെ പുത്തന്‍ പതിപ്പ് പുറത്തിറക്കിയിരുന്നു. 2026 ഹ്യുണ്ടായി വെര്‍ണ 10.98 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കമ്പനി പുറത്തിറക്കിയത്. ആറ് വേരിയന്റുകളിലായി വിപണിയിലെത്തിയ വെര്‍ണക്ക് പവര്‍ട്രയിന്‍ വശം മാറ്റങ്ങളൊന്നുമില്ല.

അതേസമയം ക്ലാസി ബ്ലൂ, ടൈറ്റന്‍ ഗ്രേ മാറ്റ് എന്ന് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ചു. വെര്‍ണയുടെ അകത്തളത്തില്‍, നിരവധി ഫീച്ചര്‍ അപ്ഗ്രേഡുകള്‍ നടപ്പാക്കിയിട്ടുണ്ട്. അപ്‌ഡേറ്റഡ് ഹ്യുണ്ടായി ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീല്‍, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, എട്ട്-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, 4്-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ കോ-ഡ്രൈവര്‍ സീറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

2026 hyundai verna

വെല്‍കം ഫീച്ചറുള്ള ഡ്രൈവര്‍ സീറ്റ് മെമ്മറി ഫംഗ്ഷന്‍, കോ-ഡ്രൈവര്‍ സീറ്റിനുള്ള ഇലക്ട്രിക് വാക്ക്-ഇന്‍ ഉപകരണം, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡ്, ഡാഷ്‌ക്യാം, ഏഴ് എയര്‍ബാഗുകള്‍, 528 ലിറ്ററില്‍ കൂടുതല്‍ ശേഷിയുള്ള ഒരു സ്മാര്‍ട്ട് ട്രങ്ക് എന്നിങ്ങനെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളും കാറില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

സെഡാന്‍ വിപണിയിലെ തകര്‍ച്ച താല്‍കാലികമാണോ അതോ എസ്‌യുവികളുടെ പൂര്‍ണ ആധിപത്യമാണോ വരാനിരിക്കുന്നത് എന്നത് കണ്ടറിയണം. സ്‌കോഡ സ്ലാവിയ, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്‌സ് തുടങ്ങിയ എതിരാളികളും വിപണിയില്‍ വെര്‍ണക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. എങ്കിലും പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് വെര്‍ണ ഇന്നും പ്രിയങ്കരമാണ്. പുത്തന്‍ അപ്‌ഡേറ്റുകള്‍ വരും മാസങ്ങളിള്‍ സെഡാനിന്റെ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, March 11, 2026, 12:00 [IST]
English summary
Hyundai verna sales crash february 2026 down to 694 units report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X