ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

ഗ്രാവ്ടൺ ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 99,000 രൂപ ആമുഖ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിപണിയിൽ എത്തുന്നത്. ഒരൊറ്റ വേരിയന്റിൽ വരുന്ന ക്വാണ്ട ഇലക്ട്രിക് ബൈക്ക് 1,000 രൂപയ്ക്ക് ബുക്കിംഗ് തുക നൽകി ഓൺലൈനിൽ വാങ്ങാനാകും.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

പരിമിതമായ ഉപഭോക്താക്കൾക്ക് കമ്പനി ഗ്രാവ്ടൺ ചാർജിംഗ് സ്റ്റേഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

കളർ ഓപ്ഷനുകൾ

* റെഡ്

* വൈറ്റ്

* ബ്ലാക്ക്

ബ്ലാക്ക് നിറം ഒരു സ്പെഷ്യൽ എഡിഷൻ മോഡലാണെന്നും ഇവയുടെ എണ്ണം പരിമിതമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

രൂപകൽപ്പനയും സവിശേഷതകളും

ബോക്സി അനുപാതത്തിൽ ഓൾഡ് സ്കൂൾ പ്രചോദിത രൂപകൽപ്പനയാണ് ഇലക്ട്രിക് ബൈക്കിന്റെ സവിശേഷത. മുൻവശത്ത്, മോട്ടോർസൈക്കിളിൽ ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള റൗണ്ട് ആകൃതിയിലുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകളുണ്ട്. ക്വാണ്ടയുടെ സൈഡ് പ്രൊഫൈൽ ഓൾഡ് സ്കൂൾ ലൂണയെ അല്ലെങ്കിൽ ഔട്ട്‌ഗോയിംഗ് ടിവിഎസ് എക്സ്എല്ലിനെ പോലും ഓർമ്മപ്പെടുത്തും.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

ഫ്ലോർബോർഡിന് താഴെയായി ബാറ്ററി പായ്ക്ക് സ്ഥാപിച്ചിരിക്കുന്നു, ഇത് ഗുരുത്വാകർഷണ കേന്ദ്രം കുറയ്ക്കാൻ സഹായിക്കും, കൂടാതെ മികച്ച ഹാൻഡ്‌ലിംഗിന് കൂടുതൽ സഹായിക്കുന്നു. മോട്ടോർ സൈക്കിളിൽ നിന്ന് ബാറ്ററി എളുപ്പത്തിൽ നീക്കംചെയ്യാനും പൂർണ്ണമായും ചാർജ് ചെയ്ത യൂണിറ്റുമായി മാറ്റി സ്ഥാപിക്കാനും കഴിയും.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

മറ്റ് സവിശേഷതകൾ:

* ഉയർന്ന ഹാൻഡിൽബാറുകൾ

* സിംഗിൾ പീസ് സീറ്റ്

* റിയർ ഗ്രാബ് റെയിലുകൾ

* ക്രാഷ് പ്രൊട്ടക്റ്ററുകൾ

* എൽഇഡി ഇൻഡിക്കേറ്ററുകൾ

* എൽഇഡി ടെയിൽലാമ്പ്

* സാരി ഗാർഡ്

* പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

ശ്രേണി, ചാർജിംഗ്, പെർഫോമെൻസ് & സാങ്കേതികവിദ്യ

ക്വാണ്ടയുടെ ഇലക്ട്രിക് പവർട്രെയിനിൽ 3.0 കിലോവാട്ട് BLDC റിയർ-ഹബ് മോട്ടോർ 3kWh ലിഥിയം-അയൺ ഡിറ്റാച്ചബിൾ ബാറ്ററിയുമായി ജോടിയാക്കുന്നു. ഫുൾ ചാർജിൽ പരമാവധി 150 കിലോമീറ്റർ ശ്രേണി നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

മറ്റൊരു ബാറ്ററി ചേർത്തുകൊണ്ട് ശ്രേണി 320 കിലോമീറ്ററായി വർധിപ്പിക്കാൻ കഴിയും. വെറും 80 രൂപ ചെലവിൽ ക്വാണ്ടയ്ക്ക് 800 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

പവർട്രെയിൻ 170 Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് ബൈക്കിന് 4.2 സെക്കൻഡിനുള്ളിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 70 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഇക്കോ, സിറ്റി, ഡേർട്ട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ ബൈക്കിലുണ്ട്.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്ക്90 മിനിറ്റിൽ ചാർജ് ചെയ്യാൻ കഴിയും. എന്നാൽ ഒരു സാധാരണ ചാർജർ ഉപയോഗിക്കുമ്പോൾ 100 ശതമാനം ചാർജ് എത്താൻ മൂന്ന് മണിക്കൂർ എടുക്കും.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

ക്വാണ്ട ഉടമകൾക്ക് അവരുടെ മോട്ടോർസൈക്കിൾ 'സ്മാർട്ട് ആപ്പ്' എന്ന മൊബൈൽ ആപ്ലിക്കേഷനുമായി ജോടിയാക്കാം. ഈ ആപ്പിലെ സവിശേഷതകൾ:

* റോഡ്സൈഡ് അസിസ്റ്റൻസ്

* മാപ്പിംഗ് സർവ്വീസ് സ്റ്റേഷൻ

* റിമോർട്ട് ലോക്ക് / അൺലോക്ക്

* റിമോർട്ട് ലൈറ്റ് കൺട്രോൾ

* വെഹിക്കിൾ ട്രാക്കിംഗ്

* റിമോർട്ട് ഇമ്മൊബിലൈസേഷൻ

* ഓവറോൾ വെഹിക്കിൾ ഹെൽത്ത്

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

മെക്കാനിക്കൽസ്, പ്രൊഡക്ഷൻ & വാറന്റി

ഗുരുത്വാകർഷണ കേന്ദ്രം കുറയ്ക്കാൻ ഇലക്ട്രിക് ബൈക്ക് ഒരു റിബൺ കേജ്ഡ് ചാസി ഉപയോഗിക്കുന്നു, ഇത് 300 കിലോഗ്രാം പരമാവധി പേലോഡ് എടുക്കാൻ സഹായിക്കുന്നു. മുൻവശത്തുള്ള ഒരു ടെലിസ്‌കോപ്പിക് യൂണിറ്റ് വഴിയും പിൻഭാഗത്ത് ഇരട്ട-ഷോക്ക് സജ്ജീകരണം വഴിയും സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നു.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

മോട്ടോർ സൈക്കിളിൽ ബ്രേക്കിംഗ് രണ്ട് അറ്റത്തും വെന്റിലേറ്റഡ് പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ട്യൂബ് ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയി വീലുകളിലാണ് ക്വാണ്ട എത്തുന്നത്.

ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഗ്രാവ്ടൺ

ക്വാണ്ടയുടെ ബാറ്ററി പായ്ക്ക് അഞ്ച് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററിയും മോട്ടോറും ഒഴികെ മിക്ക ഘടകങ്ങളും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഹൈദരാബാദിലെ ഉത്പാദന കേന്ദ്രത്തിൽ പ്രതിമാസം 2,000 യൂണിറ്റ് ഉൽപാദന ശേഷിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Gravton Launched All New Quanta Electric Bike In Indian Market. Read in Malayalam.
Story first published: Tuesday, June 29, 2021, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X