ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

കഴിഞ്ഞ ദിവസം ഫെയിം II സബ്​സിഡികൾ പ്രഖ്യാപിച്ചതോടെ ഇലക്​ട്രിക്​ ഇരുചക്രവാഹനങ്ങളുടെ വിലകുറക്കുകയാണ് കമ്പനികൾ. ഏഥർ, ടിവിഎസ്, ഒഖിനാവ തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ മോഡലുകളുടെ വില ഇതിനകം തന്നെ പുതുക്കി നിശ്ചയിച്ചു.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

ദേ ഇപ്പോൾ ഈ രംഗത്തെ തുടക്കക്കാരായ കോമാകിയും മോഡൽ പരിമിതമായ ഉൽ‌പന്ന ശ്രേണിയിൽ കോമാകി വില സബ്‌സിഡി പ്രഖ്യാപിച്ചു. ഈ മാസം പുതിയ ഡീലർഷിപ്പ് ലോഞ്ചുമായി ഡൽഹിയിലേക്ക് കാലെടുത്തുവെക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

2021 ഫെബ്രുവരി മുതൽ കേരളം, ഗുജറാത്ത്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഡീലർഷിപ്പുകൾ വഴി കോമാകി ഇതിനകം തന്നെ രാജ്യത്ത് ശക്തമായ സാന്നിധ്യമാണ്. പെട്രോൾ, ഡീസൽ വില സെഞ്ചുറിയടിച്ച് മുന്നേറുമ്പോൾ ജനങ്ങൾ ഇലക്‌ട്രിക് വാഹനങ്ങളെ പയ്യെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

ഇരുചക്ര വാഹനം വാങ്ങുമ്പോൾ ഇതും ഗൗരവമായി തന്നെയാണ് ഉപഭോക്താക്കൾ പരിഗണിക്കുന്നത്. അതും നിലവിലെ വില കുറയ്ക്കൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളെ അസൂയാവഹമായ സ്ഥാനത്ത് എത്തിക്കാനും സഹായിക്കും.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

ഈ സഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളോടുള്ള പൊതു താൽപ്പര്യം മെച്ചപ്പെടുക തന്നെ ചെയ്യും. ICE എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിലകുറഞ്ഞ ബദൽ എന്ന നിലപാട് സ്ഥാപിക്കാനുള്ള അവസരവും കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ കൈവരിക്കാം.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

കോമാകി അടുത്തിടെ മാത്രമാണ് വിൽ‌പന ആരംഭിച്ചതെങ്കിലും 2021 ഓടെ 14,500-ൽ അധികം വാഹനങ്ങൾ രാജ്യത്ത് വിറ്റിറ്റുണ്ട്. ഇപ്പോഴും കമ്പനി വിൽ‌പന ശൃംഖല കെട്ടിപ്പടുക്കുന്ന പ്രക്രിയയിലാണ്.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

1,500 ചതുരശ്രയടി വിസ്തീർണത്തിലാണ് ജാൻഡേവാലൻ പ്രദേശത്ത് (110055) പുതിയ ഡീലർഷിപ്പ് ഒരുങ്ങുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ 12 ഡീലർഷിപ്പുകൾ കൂടി ഡൽഹിയിലുടനീളം പ്രവർത്തനക്ഷമമാകും.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

കോമാകി TN-95 ഫാമിലി സ്‌കൂട്ടർ ഇപ്പോൾ 20,000 രൂപ സബ്‌സിഡിയോടെ ലഭ്യമാണ്. കോമാകി SE വില 15,000 രൂപയായും കുറച്ചു. സുരക്ഷിതമായ ഡിജിറ്റലൈസേഷൻ ഉറപ്പുവരുത്തുന്നതിനായി ബ്രാൻഡ് ഓൺലൈൻ വാഹന ബുക്കിംഗ് സംവിധാനവും നിലവിലെ സാഹചര്യങ്ങൾക്കനുസൃതമായി അവതരിപ്പിച്ചിട്ടുണ്ട്.

ഇലക്‌ട്രിക്കിലേക്ക് മാറാം, കോമാകി മോഡലുകൾക്കും വില കുറഞ്ഞു

ഫെയിം II പോളിസി ഇപ്പോൾ 2025 വരെ നീട്ടിയതിനാൽ ഇവി നിർമാതാക്കൾക്ക് ദീർഘകാല പദ്ധതികൾ ശക്തിപ്പെടുത്തുന്നത് തുടരാം. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തടസങ്ങളുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന കെങ്കേമമായിരുന്നു.

Most Read Articles

Malayalam
English summary
Komaki Announces Price Subsidy For Its Electric Two-Wheelers. Read in Malayalam
Story first published: Wednesday, June 23, 2021, 9:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X