10 ബൈക്കുകളുമായി ട്രയംഫ് ഇന്ത്യയില്‍

By Santheep

കുറച്ചധികം നീണ്ട ആ കാത്തിരിപ്പിനും അവസാനമായി. ബ്രിട്ടിഷ് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ട്രയംഫ് ഇന്ത്യയില്‍ ഔദ്യോഗികമായി എത്തിച്ചേര്‍ന്നു. പത്ത് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തുകൊണ്ടാണ് ട്രയംഫിന്റെ തുടക്കം. ഇവയില്‍ ആറെണ്ണം ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യും. ബാക്കിയുള്ളവ വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുവാനാണ് പദ്ധതി.

ാേഞ്ച് ചെയ്യപ്പെട്ട വാഹനങ്ങളില്‍ ഏറ്റവും വിലക്കുറവുള്ളത് ബോണവില്ലെ മോഡലിനാണ്. 5.7 ലക്ഷം രൂപയാണ് വില. ഏറ്റവും വിലയേറിയ റോക്കറ്റ് 3 റോഡ്‌സ്റ്ററിന് 20 ലക്ഷം രൂപയുടെ പരിസരത്ത് വിലയുണ്ട്. രാജ്യത്ത് ബങ്കളുരു, ദില്ലി, മുംബൈ, ഹൈദ്രബാദ് എന്നിവിടങ്ങളിലാണ് ട്രയംഫിന് ഇപ്പോള്‍ ഡീലര്‍ഷിപ്പുകളുള്ളത്. കൊച്ചിയില്‍ ഒരു ഡീലര്‍ഷിപ്പ് അടുത്തുതന്നെ ആരംഭിക്കും. ചെന്നൈയിലും ഗോവയിലുമെല്ലാം ഡീലര്‍ഷിപ്പുകള്‍ അധികം വൈകാതെ തന്നെ വരും.

ഡീസംബര്‍ മാസത്തില്‍ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിക്കും. ട്രയംഫ് മോഡലുകളും വിലയും വിവരങ്ങളുമെല്ലാം താഴെ.

ട്രയംഫ് ബോണവില്ലെ

ട്രയംഫ് ബോണവില്ലെ

വില: 5.7 ലക്ഷം

എന്‍ജിന്‍ ശേഷി: 865സിസി

കുതിരശക്തി: 7500 ആര്‍പിഎമ്മില്‍ 68

ചക്രവീര്യം: 5800 ആര്‍പിഎമ്മില്‍ 68 എന്‍എം

ട്രയംഫ് ബോണവില്ലെ ടി100

ട്രയംഫ് ബോണവില്ലെ ടി100

വില: 6.6 ലക്ഷം

എന്‍ജിന്‍ ശേഷി: 865സിസി

കുതിരശക്തി: 7500 ആര്‍പിഎമ്മില്‍ 68

ചക്രവീര്യം: 5800 ആര്‍പിഎമ്മില്‍ 68 എന്‍എം

ട്രയംഫ് ഡേടോണ 675ആര്‍

ട്രയംഫ് ഡേടോണ 675ആര്‍

വില: 11.4 ലക്ഷം

എന്‍ജിന്‍ ശേഷി: 675സിസി

കുതിരശക്തി: 12500 ആര്‍പിഎമ്മില്‍ 128

ചക്രവീര്യം: 11900 ആര്‍പിഎമ്മില്‍ 75 എന്‍എം

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍

വില: 7.5 ലക്ഷം

എന്‍ജിന്‍ ശേഷി: 675സിസി

കുതിരശക്തി: 11850 ആര്‍പിഎമ്മില്‍ 104.5

ചക്രവീര്യം: 9750 ആര്‍പിഎമ്മില്‍ 98 എന്‍എം

ട്രയംഫ് സ്പീഡ് ട്രിപ്പിള്‍

ട്രയംഫ് സ്പീഡ് ട്രിപ്പിള്‍

വില: 10.4 ലക്ഷം

എന്‍ജിന്‍ ശേഷി: 1050സിസി

കുതിരശക്തി: 9400 ആര്‍പിഎമ്മില്‍ 133

ചക്രവീര്യം: 7750 ആര്‍പിഎമ്മില്‍ 111 എന്‍എം

ട്രയംഫ് ട്രക്സ്റ്റണ്‍

ട്രയംഫ് ട്രക്സ്റ്റണ്‍

വില: 6.7 ലക്ഷം

എന്‍ജിന്‍ ശേഷി: 865സിസി

കുതിരശക്തി: 7400 ആര്‍പിഎമ്മില്‍ 68

ചക്രവീര്യം: 5800 ആര്‍പിഎമ്മില്‍ 69 എന്‍എം

ട്രയംഫ് റോക്കറ്റ് 3 റോഡ്സ്റ്റാർ

ട്രയംഫ് റോക്കറ്റ് 3 റോഡ്സ്റ്റാർ

വില: 20 ലക്ഷം

എന്‍ജിന്‍ ശേഷി: 2294സിസി

കുതിരശക്തി: 5750 ആര്‍പിഎമ്മില്‍ 149.5

ചക്രവീര്യം: 2750 ആര്‍പിഎമ്മില്‍ 221 എന്‍എം

ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍

ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍

വില: 17.9 ലക്ഷം

എന്‍ജിന്‍ ശേഷി: 1215സിസി

കുതിരശക്തി: 9300 ആര്‍പിഎമ്മില്‍ 135

ചക്രവീര്യം: 6400 ആര്‍പിഎമ്മില്‍ 121 എന്‍എം

ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സി

ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സി

വില: 12 ലക്ഷം

കുതിരശക്തി: 9300 ആര്‍പിഎമ്മില്‍ 93.7

ചക്രവീര്യം: 7850 ആര്‍പിഎമ്മില്‍ 79 എന്‍എം

ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം

ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം

വില: 12.49 ലക്ഷം

എന്‍ജിന്‍ ശേഷി: 1699സിസി

കുതിരശക്തി: 5200 ആര്‍പിഎമ്മില്‍ 96.6

ചക്രവീര്യം: 2950 ആര്‍പിഎമ്മില്‍ 156 എന്‍എം

Most Read Articles

Malayalam
English summary
Triumph Motorcycles has officially arrived in India, with the launch of a total 10 new models.
Story first published: Thursday, November 28, 2013, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X