ആക്‌സിഡണ്ടുകള്‍ നടക്കുന്നതിന്റെ 25 കാരണങ്ങള്‍

By Super

അപകടങ്ങളുടെ കുന്തമുന എപ്പോഴും നമ്മുടെ ഇരിപ്പിടത്തിനടിയില്‍ ജാഗ്രതയോടെ നിലയുറപ്പിക്കുന്നുണ്ട്. നമ്മില്‍ നിന്ന് ഒരു ചെറിയ പിഴ മാത്രമേ അത് പ്രതീക്ഷിക്കുന്നുള്ളൂ. അപകടങ്ങളെ മനുഷ്യന്‍ അതിജീവിച്ചത് അതിനെ വിശകലനം ചെയ്ത് പഠിച്ചിട്ടാണ്. അറിവിലൂടെ മാത്രമേ അപകടത്തെ തരണം ചെയ്യാനൊക്കൂ.

ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്ന 25 കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ്. താഴെ സ്ലൈഡറുകളിലേക്കു ചെല്ലുക.

25. ടയറുകള്‍

25. ടയറുകള്‍

നമ്മള്‍ ഏറ്റവും അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ഒന്നാണിത്. ട്രെഡ് തേഞ്ഞുമാഞ്ഞിട്ടും ടയര്‍ മാറ്റാന്‍ തയ്യാറാവാത്തവരെ ധാരാളം കാണാം നിരത്തുകളില്‍. സ്വന്തം കാറിനെ മാത്രമല്ല നമ്മള്‍ അപകടത്തിലാക്കുന്നത് എന്നറിയുക. ബ്രേക്ക് ചെയ്യുന്നിടത്ത് വാഹനം നില്‍ക്കുകയില്ല എന്നതാണ് പ്രശ്‌നം. ബാലന്‍സിങ്, അലൈന്‍മെന്റ് എന്നിവ അതാത് ഇടവേളകളില്‍ ചെയ്തുകൊണ്ടിരിക്കുക, ടയറുകള്‍ പഴകുമ്പോള്‍ മാറ്റുക എന്നിവ അത്യാവശ്യം.

24. ശ്രദ്ധ വ്യതിചലിക്കല്‍

24. ശ്രദ്ധ വ്യതിചലിക്കല്‍

റോഡില്‍ നിന്ന് ഡ്രൈവറുടെ ശ്രദ്ധ തിരിക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇന്ന് കാറുകളിലുണ്ട്. എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റവും നമ്മുടെ പക്കലുള്ള മൊബൈലുകളുമെല്ലാം ശ്രദ്ധ തിരിയുന്നതിന് കാരണമാകുന്നു. അപകടങ്ങള്‍ പിന്നാലെ വരുന്നു.

23. ജംങ്ഷനുകളിലെ തെറ്റായ പെരുമാറ്റം

23. ജംങ്ഷനുകളിലെ തെറ്റായ പെരുമാറ്റം

വളവുകളിലും ജംങ്ഷനുകളിലും വേഗത കുറയ്ക്കാന്‍ മടി കാണിക്കുന്ന നിരവധി പേരെ കാണാം. ഇവര്‍ അപകടത്തില്‍ പെടുന്നതും നമ്മെ അപകടത്തില്‍ പെടുത്തുന്നതും ഒരുമിച്ച് സംഭവിക്കും!

22. ലേന്‍ കട്ടിങ്

22. ലേന്‍ കട്ടിങ്

മറ്റ് ഡ്രൈവര്‍മാരെ അടയാളം കാട്ടി അറിയിക്കാതെ ലേന്‍ കട്ട് ചെയ്യുന്ന മഹാന്മാരുണ്ട്. ധൃതിയാണ് മറ്റു ചിലരെ അപകടത്തിലാക്കുന്നത്. വാഹനം സ്ലോ ചെയ്ത് ഒരല്‍പനേരം ക്ഷമ കാണിച്ചാല്‍ റോഡ് ഒഴിയുകയും പതുക്കെ മുറിച്ചുകടക്കുകയുമാകാം. എന്നാല്‍ ഇത് ചെയ്യാന്‍ പലര്‍ക്കും സാധിക്കാറില്ല. മരണത്തിലേക്ക് ഇത്ര അക്ഷമയെന്തിന്?!!!

21. ടെയ്ല്‍ഗേറ്റിങ്

21. ടെയ്ല്‍ഗേറ്റിങ്

ഇന്ത്യന്‍ റേഡുകളില്‍ കാണുന്ന മര്യാദകെട്ട ഒരേര്‍പാടാണിത്. തൊട്ടു മുമ്പിലുള്ള വാഹനത്തോട് ന്യായമായ അകലം പാലിക്കേണ്ടതുണ്ട്. എന്നാല്‍, മിക്കവരും മുമ്പിലെ വണ്ടിയുടെ ബംപറില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഓടിക്കുന്നു. അവസാനം മേലാകെ മൊട്ടിട്ട് കിടക്കേണ്ടിവരുന്നു.

20. റോഡുപണി

20. റോഡുപണി

റോഡുപണി നടക്കുന്നിടത്ത് കൃത്യമായ അടയാളങ്ങള്‍ വെക്കണമെന്നുണ്ട്. റോഡില്‍ കുഴിയും മറ്റും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവിടെയും അടയാളങ്ങള്‍ വെക്കണം. ഇതെല്ലാം പലപ്പോഴും സംഭവിക്കാറില്ല എന്നു കാണാം. ഇനി വെച്ചിട്ടുണ്ടെങ്കില്‍ തന്നെ അവ ശ്രദ്ധിക്കാന്‍ ചിലര്‍ക്ക നേരമില്ലെന്നും കാണാം. അധിക ശ്രദ്ധ കൊടുക്കേണ്ടത് നമ്മളാണ്.

19. കൊടുംവളവുകള്‍

19. കൊടുംവളവുകള്‍

ഏറെ ശ്രദ്ധയേടെ വാഹനമോടിക്കേണ്ട ഇടങ്ങളാണിവ. പരിചയവും അത്യാവശ്യം. ഡ്രൈവിങ് പരിചയം കുറഞ്ഞയാളാണ് നിങ്ങളെങ്കില്‍ ഒരല്‍പം പതുക്കം വണ്ടിയെടുക്കുക. വളവിനപ്പുറത്ത് നടക്കുന്നത് കാണാന്‍ പലപ്പോഴും കഴിഞ്ഞെന്നു വരില്ല. ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട!

18. മൃഗങ്ങള്‍

18. മൃഗങ്ങള്‍

മൃഗങ്ങള്‍ നമ്മുടെ ആവാസകേന്ദ്രങ്ങളിലേക്ക് വരുന്നതല്ല. നമ്മള്‍ അവരുടെ ആവാസകേന്ദ്രത്തിലൂടെ റോഡുകള്‍ പണിയുന്നതാണ്. ബഹുമാനിക്കേണ്ടത് നമ്മളാണ്. വാഹനങ്ങളെ ശ്രദ്ധിക്കാതെ മൃഗങ്ങള്‍ റോഡ് ക്രോസ്സ് ചെയ്യുന്നുണ്ടാവാം. അതീവശ്രദ്ധയോടെ ഓടിച്ചില്ലെങ്കില്‍ അപകടത്തില്‍ പെടും. അപകടത്തില്‍ ഡ്രൈവറും മൃഗവും കൊല്ലപ്പെടുകയാണെങ്കില്‍ രക്ഷപെട്ടു എന്നു പറയാം. മൃഗം കൊല്ലപ്പെടുകയും ഡ്രൈവര്‍ രക്ഷപെടുകയുമാണെങ്കില്‍ അത് ജയിലിലേക്കാണ്.

17. റോഡ് റേസിങ്

17. റോഡ് റേസിങ്

റോഡുകളില്‍ റേസിങ് നടത്തുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഇത്ര സെന്‍സ്‌ലെസ്സായ ആളുകള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യപ്പെടും എന്നറിയുക.

16. മെയിന്റനന്‍സ് ഇല്ലായ്മ

16. മെയിന്റനന്‍സ് ഇല്ലായ്മ

വാഹനത്തെ കാമുകിയെ എന്നപോലെ പരിചരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ പണികിട്ടും. ശരിയായ സര്‍വീസിങ്ങും പരിചരണങ്ങളും ലഭിക്കാത്ത വണ്ടികള്‍ റോഡില്‍ ഭ്രാന്തമായി പെരുമാറുന്നു. അപകടങ്ങളുണ്ടാക്കുന്നു.

15. മോശം റോഡുകള്‍

15. മോശം റോഡുകള്‍

മോശമല്ലാത്ത റോഡുകള്‍ കാണാനാണ് നമ്മുടെ നാട്ടില്‍ പ്രയാസം. ഇതില്‍നിന്നു തന്നെ മനസ്സിലാക്കാം അപകടസാധ്യതകളുടെ വലിപ്പം. നിറയെ ചതിക്കുഴികള്‍ റോഡുകളിലുണ്ട്. അശാസ്ത്രീയമായ നിര്‍മാണം സൃഷ്ടിക്കുന്ന അപകടങ്ങള്‍ വേറെ. വഴുക്കല്‍ കൂടുതലാക്കാനായി ടാര്‍ കോരിയൊഴിച്ച് ശ്രദ്ധയോടെ നിര്‍മിച്ചെടുത്ത റോഡുകളും കാണാം. നോക്കീ കണ്ടും ഓടിച്ചാല്‍ അവനവന് നന്ന്!

14. മയക്കം

14. മയക്കം

ഡ്രൈവര്‍ അറിയാതെ ഉറങ്ങിപ്പോകുന്നതും അപകടങ്ങളുണ്ടാകുന്നതും എന്നുമെന്ന പോലെ കേള്‍ക്കുന്ന വാര്‍ത്തയാണ്. ദീര്‍ഘയാത്ര നടത്തുന്നവര്‍ നന്നായി ഉറങ്ങേണ്ടതുണ്ട്. ഇടയ്ക്കിടെ വിശ്രമമെടുക്കണം. ഡ്രൈവറുടെ തൊട്ടടുത്തിരുന്ന് ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. റോഡില്‍ നിന്നുള്ള ശ്രദ്ധ തിരിയാത്ത വിധത്തില്‍ ഡ്രൈവറുമായി ചെറിയതോതില്‍ സംസാരിച്ചിരിക്കുന്നത് നല്ലതാണ്.

13. തെറ്റായ വഴിയില്‍ സഞ്ചരിക്കരുത്!

13. തെറ്റായ വഴിയില്‍ സഞ്ചരിക്കരുത്!

ട്രാഫിക്കിന് എതിരായി അരല്‍പം സഞ്ചരിച്ചാല്‍ എളുപ്പം ലേന്‍ കട്ട് ചെയ്ത് എത്തേണ്ടിടത്ത് വേഗത്തിലെത്താം എന്ന ചിന്തയില്‍ ചിലര്‍ റോഡിലിറങ്ങാറുണ്ട്. ഇവരുടെ നീക്കങ്ങളില്‍ കള്ളത്തരമുള്ളതിനാല്‍ ഹോണ്‍ അടിക്കുകയോ മറ്റോ ചെയ്യാതെയായിരിക്കും പരിപാടി. ഫലം, അപകടം. ഇപ്പണി ചെയ്യാതിരിക്കുക.

12. സിഗ്നല്‍ മുറിച്ചുകടക്കല്‍

12. സിഗ്നല്‍ മുറിച്ചുകടക്കല്‍

സിഗ്നലില്‍ കാത്തുനില്‍ക്കുന്ന എല്ലാവരെയും ഊശിയാക്കിക്കൊണ്ട് ഒരുത്തന്‍ ബൈക്കുമായി പാഞ്ഞുപോകുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കും. എങ്ങോട്ടാണ് അയാള്‍ പോകുന്നതെന്ന് നമുക്കെല്ലാമറിയാം. മരണത്തിലേക്കുള്ള സഞ്ചാരദൂരം കുറയ്ക്കാന്‍ ശ്രമിക്കുകയാണയാള്‍!

11. മഞ്ഞ്

11. മഞ്ഞ്

ഗാട്ട്‌റോഡുകളിലും മറ്റും പോകുമ്പോളാണ് നമ്മള്‍ കേരളീയര്‍ ഈ പ്രശ്‌നം ഏറെ അനുഭവിക്കാറുള്ളത്. കാഴ്ചയുടെ ദൂരം കുറഞ്ഞു വരും എന്നതാണ് ഇവിടെ പ്രശ്‌നം. ശ്രദ്ധ കൂടുതല്‍ ആവശ്യം.

10. മഴ

10. മഴ

മഴയത്ത് വീട് പിടിക്കാനുള്ള ആഗ്രഹം എല്ലാവര്‍ക്കും കൂടും. ഇത് അപകടങ്ങളും കൂട്ടും. റോഡിന്റെ ഗ്രിപ്പ് വളരെ കുറഞ്ഞിരിക്കും മഴയത്ത്. ആളുകളുടെ ക്ഷമ, കാഴ്ചശേഷി എന്നിവയും കുറവായിരിക്കും. ശ്രദ്ധിക്കുക.

09. മഞ്ഞ്

09. മഞ്ഞ്

ഇത് നമുക്കങ്ങനെ ബാധകമല്ല. എങ്കിലും മഞ്ഞുള്ള നാടുകളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക. മഴയിലെന്ന പോലെ മഞ്ഞിലും റോഡ് ട്രാക്ഷന്‍ കുറവായിരിക്കും.

08. രാത്രിയിലെ ഡ്രൈവിങ്

08. രാത്രിയിലെ ഡ്രൈവിങ്

പകല്‍നേരത്തെ ഡ്രൈവിങ്ങിനെക്കാള്‍ ശ്രദ്ധ ആവശ്യമാണ് രാത്രിയില്‍. റോഡിലെ ഗട്ടറുകളും മറ്റും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ സാധ്യതയുണ്ട്. ഉറക്കം വരാനുള്ള സാധ്യതയും കൂടുതല്‍.

07. പരിചയക്കുറവ്

07. പരിചയക്കുറവ്

പാചകം പോലെത്തന്നെയാണ് ഡ്രൈവിങ്ങും. ഇതൊരു പരിചയസമ്പത്തിന്റെ കൂടി കലയാണ്. പരിചയക്കുറവുള്ളവര്‍ പാചകം ചെയ്താല്‍ വയറ് കേടാവും. അവര്‍ ഡ്രൈവ് ചെയ്താല്‍ തടിയും കേടാവും!

06. റോഡിലെ ക്ഷുഭിതയൗവനങ്ങള്‍

06. റോഡിലെ ക്ഷുഭിതയൗവനങ്ങള്‍

ഭരണകൂടഭീകരതയോട് റോഡില്‍ ഡ്രൈവ് ചെയ്ത് പട പൊരുതുന്നവരുണ്ട്. ഇവര്‍ അപകടകാരികളാണ്. തിന്ന വറ്റ് എല്ലിനിടയില്‍ കയറിയതിന്റെ കഴപ്പാണ്. മറ്റുള്ളവരോട് അനാവശ്യമായ വെറുപ്പും വിദ്വേഷവും കാണിക്കുന്ന ഇവര്‍ റോഡില്‍ എന്തും ചെയ്തു കളയും. സൂക്ഷിക്കുക.

05. തോന്നിയപോലുള്ള ഡ്രൈവിങ്

05. തോന്നിയപോലുള്ള ഡ്രൈവിങ്

റോഡിലിറങ്ങിയാല്‍ തനിക്ക് തോന്നിയ പോലെ ഡ്രൈവ് ചെയ്യുന്നവരുണ്ട്. നിയമങ്ങളോട് ബഹുമാനത്തോടെ പെരുമാറിയാല്‍ മാത്രമേ നിയമങ്ങള്‍ തിരിച്ചും ആ ബഹുമാനം കാണിക്കൂ. ആളുകളുടെ കാര്യത്തിലും ഇതുതന്നെയാണ് കാര്യം.

04. അമിതവേഗത

04. അമിതവേഗത

നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന ഡ്രൈവിങ് രീതിയാണിത്. സ്പീഡ് ലിമിറ്റിനകത്ത് നിന്ന് ഡ്രൈവ് ചെയ്യാന്‍ പഠിക്കേണ്ടതുണ്ട്.

03. മൊബൈല്‍ ഫോണ്‍

03. മൊബൈല്‍ ഫോണ്‍

ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് ഒരു കോര്‍പറേറ്റ് രീതിയായി മാറിയിട്ടുണ്ട്. വന്‍ തിരക്കൊക്കെ ഉള്ളയാളാണ് താന്‍ എന്ന് കാണിക്കാനാണ് ഇത് ചെയ്യാറുള്ളത്. ഈ തിരക്ക് പലപ്പോഴും മരണത്തിലേക്കാകുന്നു എന്നറിയുക.

02. ഡ്രഗ്‌സ്

02. ഡ്രഗ്‌സ്

സിന്തറ്റിക് ഡ്രഗ്‌സിന്റെയൊക്കെ ഉപയോഗം കൂടി വരികയാണ് കേരളത്തില്‍. മയക്കുമരുന്ന് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്വയം അപകടത്തിലാണെന്നു കരുതി ഒരു സമൂഹത്തെ മുഴുവന്‍ അപകടത്തിലാക്കരുത്!

01. മദ്യം

01. മദ്യം

കേരളത്തില്‍ ബാറുകള്‍ പൂട്ടി എന്നേയുള്ളൂ. കുടി പൂട്ടിയിട്ടില്ല. ആളുകളുടെ വെള്ളമടി ആളൊഴിഞ്ഞ പറമ്പുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. ഇവിടെ നിന്ന് വണ്ടിയില്‍ വീട്ടിലേക്ക് വരുമ്പോള്‍....! ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട!

Most Read Articles

Malayalam
English summary
25 Reasons For Car Accidents.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X