കാർ ഏസി പോരെന്ന് തോന്നാറുണ്ടോ, എങ്കിലിത് പരീക്ഷിക്കൂ!!!

അമിതമായി ചൂടുള്ള ദിവസങ്ങളിൽ കാറിൽ സഞ്ചരിക്കുകയാണെങ്കിൽ ചിലപ്പോൾ കാറിലെ തണുപ്പ് മതിയാകാതെ തോന്നിയേക്കാം. ചില കാറുകളിൽ ഓട്ടോമാറ്റിക് ഏസിയും ക്ലൈമറ്റ്കൺട്രോളുമുണ്ടെങ്കിൽ കൂടിയും ഫലമുണ്ടായെന്ന് വരില്ല.

അപ്പോഴാണ് ഈ ഏസി എങ്ങനെയൊന്ന് കൂട്ടാമെന്നുള്ള കാര്യം ചിന്തിക്കുക. അതിന് നിങ്ങൾക്ക് സഹായകമാകുന്ന തരത്തിലുള്ള ചില ടിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.

1. ജനൽ പാതി തുറന്ന് വയ്ക്കുക

1. ജനൽ പാതി തുറന്ന് വയ്ക്കുക

നല്ല ചൂടുള്ള ദിവസമാണെങ്കിൽ വാഹനത്തിൽ കയറിയുടനെ ഏസി ഓണാക്കാൻ ശ്രമിക്കാതെ ജനലുകൾ തുറന്ന് ഉള്ളിൽ തങ്ങിനിൽക്കുന്ന ചൂടുവായുവിനെ പുറത്ത് വിടുക. അകവശമൊന്ന് തണുത്താൽ മാത്രമെ ഏസി ഓണാക്കുന്നതു കൊണ്ടുള്ള പ്രയോജനമുള്ളൂ മാത്രമല്ല കൂടുതൽ തണുപ്പ് അനുഭവപ്പെടുകയുമുള്ളൂ.

2. റീസർക്കുലേഷൻ മോഡ്

2. റീസർക്കുലേഷൻ മോഡ്

വാഹനം സ്റ്റാർട് ചെയ്തയുടനെ ഏസി ഓണാക്കുന്നതിന് പകരം ഫാൻ പ്രവർത്തിപ്പിച്ച് വായു ക്രമീകരിച്ചതിനുശേഷം ഓൺ ചെയ്താൽ ഏസി ഫലപ്രദമായി പ്രവർത്തിക്കുന്നതിന് സഹായകമാകുന്നു.

3. മെയിന്റനൻസ്

3. മെയിന്റനൻസ്

കാറിന് മെയിന്റനൻസ് ആവശ്യമായി വരുന്നത് പോലെ ഏസിക്കും അത്യാവശ്യാവമാണ്. കാർ നിങ്ങളുടെ അംഗീകൃത സർവീസ് സെന്ററിൽ ഏൽപ്പിക്കുമ്പോൾ ഏസി സർവീസിംഗിനും ആവശ്യപ്പെടുക. ഏസിയുടെ ഫലപ്രദമായ പ്രവർത്തനത്തിന് ഇത് വളരെയധികം സഹായകമാണ്.

4. ഓട്ടോമറ്റിക് ഏസി

4. ഓട്ടോമറ്റിക് ഏസി

നിങ്ങളുടെ കാറിൽ ഓട്ടോമറ്റിക് ഏസി അല്ലെങ്കിൽ ക്ലൈമറ്റ് കൺട്രോൾ ഉണ്ടെങ്കിൽ എപ്പോഴും ഏസി കുറഞ്ഞ സ്പീഡിൽ ഓണാക്കുന്നതായിരിക്കും നല്ലത്. കാറിനകത്തെ താപനില ക്രമീകരിക്കാനുള്ള നല്ലൊരു മാർഗമാണിത്. പിന്നീട് ആവശ്യാനുസരണം കൂട്ടാവുന്നതാണ്.

5. കാറിലെ ദുർഗന്ധം

5. കാറിലെ ദുർഗന്ധം

ഏസി പ്രവർത്തിപ്പിക്കുമ്പോൾ നിങ്ങളുടെ കാറിനകത്ത് ദുർഗന്ധമനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ഏസി ഔട്ട് സൈഡ് എയർ മോഡാക്കി സെറ്റ് ചെയ്യുക. ക്രമേണ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കാവുന്നതാണ്.

കൂടുതൽ വായിക്കൂ

ശ്രദ്ധിക്കൂ ഈ തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ നിങ്ങൾക്കുണ്ടോ

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Best Tips To Effectively Use AC In Your Car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X