₹5 ലക്ഷത്തിന്റെ മാരുതി എസ്‌യുവി വരുന്നു! ഇതില്‍ ടാറ്റ പഞ്ച് 'പഞ്ചറാകും'

ഇന്ത്യന്‍ നിരത്തുകളില്‍ ടാറ്റ പഞ്ചിന്റെ ഐതിഹാസിക മുന്നേറ്റത്തിന് തടയിടാന്‍ അണിയറയില്‍ പുത്തന്‍ കരുനീക്കങ്ങള്‍ നടത്തുകയാണ് മാരുതി സുസുക്കി. മൈക്രോ എസ്‌യുവി സെഗ്മെന്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 'Y43' എന്ന കോഡ് നാമത്തില്‍ പുതിയ പോരാളിയെ വികസിപ്പിക്കുകയാണ് കമ്പനിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കുറഞ്ഞ വിലയില്‍ എസ്‌യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മാരുതിയുടെ തന്ത്രപ്രധാനമായ നീക്കം. അടുത്ത അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ മാരുതി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന 7 പുതിയ എസ്‌യുവികളില്‍ ഏറ്റവും നിര്‍ണായകമായ ഒന്നായിരിക്കും ഈ എന്‍ട്രി ലെവല്‍ മോഡൽ എന്ന് കാര്‍വാലെയില്‍ (Carwale) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

10 വര്‍ഷം കൊണ്ട് 6 മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ എസ്‌യുവി പോര്‍ട്‌ഫോളിയോ വികസിപ്പിച്ച മാരീതി സുസുക്കി ചെറുതും താങ്ങാവുന്ന വിലയിലുള്ളതുമായ എസ്‌യുവികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ടാറ്റ പഞ്ചിന്റെ വിജയത്തോടെ ജനപ്രീതിയാര്‍ജ്ജിച്ച മൈക്രോ എസ്‌യുവി സെഗ്‌മെന്റിന്റെ ഒരു വിഹിതം പറ്റാനാണ് കമ്പനിയുടെ ശ്രമം. വലിപ്പം പരിശോധിക്കുമ്പോള്‍ ഇതിന് ഏകദേശം 3.8 മീറ്റര്‍ നീളവും 1.7 മീറ്ററിലധികം വീതിയുമുണ്ടാകും.

maruti brezza teaser

1.6 മീറ്ററിലധികം വരുന്ന ഉയരവും 2.5 മീറ്റര്‍ വീല്‍ബേസും ഈ മൈക്രോ എസ്‌യുവിയുടെ അകത്തളത്തില്‍ മതിയായ ഇടം നല്‍കും. പ്രായോഗിക ഡിസൈനും മികച്ച ഇന്ധനക്ഷമതയും മുന്‍നിര്‍ത്തിയാണ് മാരുതി ഈ എസ്‌യുവിയെ പഞ്ചുമായി പോരിനിറക്കാന്‍ പോകുന്നത്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, Z12E 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഈ കുഞ്ഞന്‍ എസ്‌യുവിക്ക് കരുത്ത് പകരുക.

ഇത് 80 hp പവറും 111.7 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. പെട്രോളിന് പുറമെ ഈ പുത്തന്‍ കാറിന്റെ സിഎന്‍ജി പതിപ്പും കമ്പനി അവതരിപ്പിക്കും. സിഎന്‍ജി മോഡലില്‍ ഇതേ എഞ്ചിന്‍ 69 hp പവറും 101.8 Nm ടോര്‍ക്കും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

tata punch facelift

2027-ന്റെ തുടക്കത്തില്‍ ഈ മൈക്രോ എസ്‌യുവി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ബേസ് മോഡലിന് 5.25 ലക്ഷം മുതല്‍ 5.50 ലക്ഷം രൂപ വരെയാകും എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. നിലവില്‍ 5.60 ലക്ഷം മുതല്‍ 10.50 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഐസിഇ പതിപ്പിന്റെ വില പോകുന്നത്.

അതേസമയം 9.69 ലക്ഷം മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് പഞ്ച് ഇവിയുടെ വില. ഇതേ പ്രൈസ് റേഞ്ചിലോ അല്ലെങ്കില്‍ ഏകദേശം 30000 രൂപ കുറഞ്ഞ വിലയിലോ പുതിയ മോഡല്‍ പുറത്തിറക്കാനായാല്‍ മാരുതി സുസുക്കിക്ക് ടാറ്റ മോഡലിനെ 'നോക്കൗട്ട് പഞ്ച്' ചെയ്ത് വീഴ്ത്താനാകും.

maruti brezza side

Y43-ക്ക് പുറമെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും മാരുതി ഉടന്‍ തന്നെ വിപണിയിലെത്തിക്കും. കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം സിഎന്‍ജി ടാങ്കിന്റെ സ്ഥനചലനമായിരിക്കും ബ്രെസ ഫെയ്സ്ലിഫ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. അടുത്തിടെ വിപണിയിലെത്തിയ വിക്ടോറിസ് (Victoris) മിഡ്സൈസ് എസ്‌യുവിക്ക് സമാനമായി അപ്ഡേറ്റഡ് ബ്രെസയുടെ അണ്ടര്‍ബോഡിയിലാകും സിഎന്‍ജി ടാങ്കുകള്‍ സ്ഥാപിക്കുക.അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് നല്‍കുന്നതിലൂടെ ബ്രെസയുടെ ബൂട്ട് സ്പേസില്‍ വലിയ വര്‍ദ്ധനവുണ്ടാകും.

ദീര്‍ഘദൂര യാത്രകള്‍ക്ക് സിഎന്‍ജി വാഹനം ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ പരിഷ്‌കാരം. ഭാരം കൃത്യമായി വിന്യസിക്കപ്പെടുന്നതിനാല്‍ വളയം പിടിക്കുമ്പോള്‍ മികച്ച ഹാന്‍ഡ്‌ലിംഗും സുരക്ഷയും ലഭിക്കും. ഇത് ബ്രെസയെ കൂടുതല്‍ പ്രായോഗികമായ എസ്‌യുവിയാക്കി മാറ്റും. ബ്രെസ ഫെയ്സ്ലിഫ്റ്റില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ തുടരും. നിലവില്‍ 20 ശതമാനത്തോളം എസ്‌യുവി വിഭാഗത്തിൽ മാരുതിയുടെ വിപണി വിഹിതം.

അപ്ഡേറ്റഡ് പതിപ്പുകള്‍ക്കൊപ്പം പുതിയ മോഡലുകളും കൊണ്ടുവന്ന് വരും വര്‍ഷങ്ങളില്‍ വിപണി വിഹിതം ഉയര്‍ത്താനാണ് മാരുതിയുടെ പദ്ധതി. സമീപഭാവിയില്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ മാരുതി സുസുക്കിക്ക് പദ്ധതികളുണ്ട്. നിലവില്‍ ഇവിറ്റാര ഇലക്ട്രിക് എസ്‌യുവി മാത്രമാണ് കമ്പനിയുടെ ഇവി പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. 'YMC' എന്ന കോഡ് നാമത്തിലുള്ള ഇലക്ട്രിക് എംപിവി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, March 24, 2026, 10:08 [IST]
English summary
Maruti suzuki y43 micro suv tata punch rival under works expected price engine details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X