കടുംകൈ ചെയ്‌ത് എംജി, ഇലക്‌ട്രിക് കാറുകൾക്കും വില കൂടും! ഏപ്രിൽ മുതൽ കൂടുതൽ പണം മുടക്കാൻ റെഡി ആയിക്കോ

രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ഇലക്ട്രിക് കാർ നിർമാതാക്കളിൽ ഒരാളാ ജെഎസ്ഡബ്ല്യു എംജി മോട്ടോർസ്. ഇന്ത്യയിൽ ആദ്യമായി ബാറ്ററി-ആസ്-എ-സർവീസ് എന്ന BaaS വിലനിർണയ മോഡൽ അവതരിപ്പിച്ചതിന്റെ പൂർണ ക്രെഡിറ്റും ഇവർക്കുള്ളതാണ്. ബാറ്ററിയുടെ വില കൊടുക്കാതെ ഇവിയുടെ വില കുറച്ച് വാങ്ങിക്കാമെന്നുള്ള ഈ സംഭവം വലിയ വിപ്ലവം തന്നെയാണ്. വൈദ്യുത വാഹന വിപണിയിൽ എംജിയെ മാതൃകയാക്കിയാണ് മാരുതി സുസുക്കിയും ടാറ്റ മോട്ടോർസും ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. എന്തായാലും ഇപ്പോൾ നല്ല സമയത്തിലൂടെ കടന്നുപോവുന്ന കമ്പനി ഞെട്ടിക്കുന്നൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണിപ്പോൾ.

മറ്റൊന്നുമല്ല, പുതിയ സാമ്പത്തിക വർഷം മുതൽ അതായത് വരുന്ന 2026 ഏപ്രിൽ ഒന്ന് മുതൽ എംജിയുടെ കാറുകൾക്കെല്ലാം വില കൂടുമെന്ന വാർത്തയാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സൈബർസ്റ്റർ സ്‌പോർട്‌സ് കാർ, M9 എംപിവി പോലുള്ള എംജി സെലക്ട് ഡീലർഷിപ്പുകളിലൂടെ വിൽക്കുന്ന മോഡലുകളിൽ വില വർധനവ് ബാധകമാകില്ല കേട്ടോ. ബാക്കിയുള്ള ഇവി, പെട്രോൾ, ഡീസൽ വാഹനങ്ങൾക്കെല്ലാം ഇനി അധികം വില നൽകേണ്ടി വരും.

MG Cars To Become More Expensive From 2026 April

ഏറ്റവും പുതിയ മജസ്റ്റർ എസ്‌യുവി പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ മുഖ്യധാരാ വാഹന നിരയിൽ ഈ വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിലയിൽ കമ്പനിയുടെ ബെസ്റ്റ് സെല്ലറായ വിൻഡ്‌സർ ഇവി, ZS ഇവി, കോമെറ്റ് ഇവി, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ മറ്റ് മോഡലുകൾ ഉൾപ്പെടും. മജസ്റ്റർ എത്തിക്കഴിഞ്ഞാൽ അധികം വൈകാതെ ഗ്ലോസ്റ്റർ രാജ്യത്തോട് ഗുഡ്ബൈ പറഞ്ഞിറങ്ങുകയും ചെയ്യുന്നതായിരിക്കും.

എംജിയുടെ മോഡൽ നിരയിലെ വാഹനങ്ങൾക്കെല്ലാം 2 ശതമാനത്തിന്റെ വില പരിഷ്ക്കാരമാണ് നടപ്പിലാക്കുക. തുടർച്ചയായി വർധിച്ചുവരുന്ന ചില ഇൻപുട്ട് ചെലവുകൾ ഭാഗികമായി ലഘൂകരിക്കുന്നതിനാണ് ഈ വില വർധനവ് ലക്ഷ്യമിടുന്നതെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യയിൽ IM6 എന്ന പുതിയൊരു ഇലക്‌ട്രിക് പ്രീമിയം എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

MG Cars To Become More Expensive From 2026 April

എംജി സെലക്ട് ഡീലർഷിപ്പുകൾക്കായി എൻട്രി ലെവൽ മോഡലാണ് എത്തുന്നത്. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനിലേക്ക് നോക്കിയാൽ ഒരു കൂപ്പെ സ്റ്റൈൽ വാഹനമായാണ് ഇതിനെ പണികഴിപ്പിച്ചിരിക്കുന്നത്. ഇവി പൂർണമായും വിദേശത്ത് നിർമിച്ചാവും (CBU) എംജി ഇന്ത്യയിലേക്ക് എത്തിക്കുക. അതിനാൽ കാറിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരുമെന്ന് പ്രതീക്ഷിക്കാം.

പ്രീമിയം ഇലക്ട്രിക് കാറിന്റെ 800V ആർക്കിടെക്ചർ ബാറ്ററി പായ്ക്ക് ഡ്യുവൽ മോട്ടോർ ഓൾവീൽഡ്രൈവ് കോൺഫിഗറേഷനിൽ 100 ​​കിലോവാട്ട് വരെ ശേഷി വാഗ്ദാനം ചെയ്യുന്നുമെന്നാണ് കമ്പനി പറയുന്നു. സിംഗിൾ ചാർജിൽ 555 കിലോമീറ്റർ വരെ റേഞ്ചാണ് IM6 പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുന്നതാണ്. ചാർജിംഗിലും ആശാൻ പുലിയാണ്. ഇത് 396kW വരെ DC ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്നതിനാൽ ഇവിയിലെ 100kWh ബാറ്ററി വെറും 15 മിനിറ്റിനുള്ളിൽ 30-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.

MG Cars To Become More Expensive From 2026 April

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 778 bhp കരുത്തിൽ പരമാവധി 802 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രീമിയം ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. കൂടാതെ 3.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിനാവുന്നതാണ്. എന്തായാലും ഇലക്ട്രിക് വാഹന വിപണിയിലേക്ക് IM6 എത്തുന്നതോടെ എംജി കൂടുതൽ കരുത്താർജിക്കുന്നതായിരിക്കും. ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലെ ഡ്യുവൽ സ്‌ക്രീനുകൾ എന്നിവ പോലള

ഇതുകൂടാതെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയിൽ എസി കൺട്രോളുകൾക്കുള്ള ടച്ച് ഫംഗ്ഷനുകൾ, ഹീറ്റിംഗും വെന്റിലേഷനും ഉള്ള മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, റിക്ലൈനബിൾ റിയർ സീറ്റുകൾ, ADAS സ്യൂട്ട്, ഫോർ-വീൽ സ്റ്റിയറിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് മൊബൈൽ ചാർജർ എന്നീ ഫിച്ചറുകളും എംജി മോട്ടോർസ് ഒരുക്കുന്നതായിരിക്കും. അങ്ങനെ സംഭവം കളറാക്കാൻ കമ്പനിക്കാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, March 31, 2026, 9:00 [IST]
English summary
Mg cars to become more expensive from 2026 april windsor comet hector astor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X