വാങ്ങിയവരാരും കുറ്റംപറയില്ല, 65,000 വീടുകളെ പെട്രോൾ മുക്തമാക്കിയ ഇലക്‌ട്രിക് കാർ കുതിപ്പ് തുടരുന്നു

ഇന്ത്യൻ ഇലക്‌ട്രിക് കാറുകളുടെ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി വമ്പൻ വിജയം കൈവരിച്ച മോഡലാണ് എംജി വിൻഡ്‌സർ ഇവി (MG Windsor EV). വിപണിയിലെത്തി അതിവേഗം രാജ്യത്തെ ടോപ്പ് സെല്ലിംഗ് ഇവിയായി മാറിയ വാഹനം വെല്ലുവിളിച്ചതാവട്ടെ ടാറ്റ നെക്സോൺ പോലുള്ള വമ്പൻ വൈദ്യുത എസ്‌യുവികളെയായിരുന്നു. വിമാനത്തിലേത് പോലുള്ള യാത്രാസുഖവും നല്ല ഡിസൈനും താരതമ്യേന കുറഞ്ഞ വിലയും എല്ലാമായി എത്തിയ രാജ്യത്തെ ആദ്യത്തെ സിയു‌വി ഇപ്പോഴും നല്ല കച്ചോടമാണ് സ്വന്തം പേരിലാക്കുന്നത്. ഇപ്പോഴിതാ ആഭ്യന്തര വിപണിയിൽ സുപ്രധാനമായൊരു വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് വാഹനം.

വിൻഡ്‌സർ ഇവിയുടെ 65,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും പ്രധാനമായി മൊത്തം വിൻഡ്‌സർ വാഹനങ്ങളുടെ 70 ശതമാനത്തിലധികവും മെട്രോ ഇതര വിപണികളിൽ നിന്നാണെന്ന് സെയിൽസ് ട്രെൻഡ്‌സ് കാണിക്കുന്നു. ഇവിയുടെ മൊത്തം വിൽപ്പനയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങൾ വെറും 30 ശതമാനം മാത്രമേ സംഭവാന നൽകിയിട്ടുള്ളൂവെന്നാണ് കമ്പനി പറയുന്നത്.

MG Windsor EV Surpasses 65 000 Unit Sales Milestone In India

അതേസമയം ശേഷിക്കുന്ന വിൽപ്പനയുടെ 70 ശതമാനവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നാണുണ്ടായിരിക്കുന്നത്. ഈ വളർച്ചയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണം വിൻഡ്‌സറിന്റെ സെഗ്‌മെന്റിലെ മൂല്യം തന്നെയാണ്. മത്സരാധിഷ്ഠിത വിലയിൽ അഞ്ച് സീറ്റർ ഇലക്‌ട്രിക് കാർ വീട്ടിലെത്തിക്കാനാവുമെന്നത് ഇന്ത്യക്കാരെ മോഹിപ്പിക്കുന്ന കാര്യമാണ്. നിരവധി സവിശേഷതകളും വിശാലമായ ക്യാബിനും വലിയ കുടുംബങ്ങൾക്ക് വരെ ഇവിയെ അനുയോജ്യമാക്കുന്നുണ്ട്.

എം‌ജി വിൻഡ്‌സർ ഇവിയിൽ എയറോഗ്ലൈഡ് സ്റ്റൈലിംഗാണ് എംജി വാർത്തെടുത്തിരിക്കുന്നത്. ഇലുമിനേറ്റഡ് എം‌ജി ബാഡ്ജ്, മുന്നിലും പിന്നിലും കണക്റ്റഡ് എൽ‌ഇഡി ലൈറ്റ് ബാറുകൾ, മെക്കാനിക്കൽ പോപ്പ് ഔട്ട് സ്മാർട്ട് ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ചേരുമ്പോൾ ഇലക്ട്രിക് ക്രോസ്ഓവർ വാഹനത്തിന്റെ എക്സ്റ്റീരിയർ സമ്പന്നമാവുന്നുണ്ട്. 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളും ഫിക്സഡ് പനോരമിക് ഗ്ലാസ് റൂഫും കൂടിയാവുമ്പോൾ പ്രീമിയംനെസ് വർധിക്കുന്നുമുണ്ട്.

MG Windsor EV Surpasses 65 000 Unit Sales Milestone In India

135 ഡിഗ്രി വരെ റിക്ലൈൻ ചെയ്യാവുന്ന പിൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 256-കളർ ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ എന്നിവയാണ് എംജി വിൻഡ്‌സർ ഇവിയുടെ അകത്തളത്തിനെ ആഡംബരമാക്കുന്ന പ്രധാന ഫീച്ചറുകൾ. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് സ്റ്റാൻഡേർഡായി ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകൾ.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയ്‌ക്കൊപ്പം പവർഡ് ടെയിൽഗേറ്റ് എന്നിവയുള്ള ലെവൽ 2 ADAS സവിശേഷതകൾ എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റിലുണ്ട്. കാറിന്റെ ബാറ്ററി ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങൾ പോലുള്ള വെഹിക്കിൾ-ടു-ലോഡ് ഫംഗ്‌ഷണാലിറ്റിയും ഇലക്ട്രിക് കാറിന്റെ പ്രത്യേകതകളാണ്. ഇലക്ട്രിക് ക്രോസ്ഓവർ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.

MG Windsor EV Surpasses 65 000 Unit Sales Milestone In India

വിൻഡ്‌സർ ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിൽ 38 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് ഫുൾ ചാർജിൽ 332 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. അതേസമയം പ്രോ വേരിയന്റുകളിൽ 52.9 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. രണ്ട് പതിപ്പുകളിലും 60 kW DC ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ടെന്നതാണ് പ്രായോഗികമായ കാര്യം.

ഇതുവഴി ഏകദേശം 50 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയുന്നതാണ്. ഇനി സാധാരണ 7.4 kWh AC ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സാരം.

More from DriveSpark

Article Published On: Tuesday, March 24, 2026, 14:14 [IST]
English summary
Mg windsor ev surpasses 65000 unit sales milestone in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X