29.9 kmpl മൈലേജും റെക്കോഡുമെല്ലാം മാര്‍ക്കറ്റിംഗ് 'തള്ളായിരുന്നല്ലേ'! സിയറക്ക് ARAI പറയുന്ന മൈലേജ് ഇതാണ്

ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ എസ്‌യുവി മോഡലായ സിയറയുടെ ഔദ്യോഗിക മൈലേജ് വിവരങ്ങള്‍ ഒടുവില്‍ പുറത്തുവന്നു. 2025 നവംബറില്‍ വാഹനം വിപണിയിലെത്തിയെങ്കിലും ഇന്ധനക്ഷമത സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ഫയല്‍ ചെയ്ത വിവരാവകാശ (RTI) അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇപ്പോള്‍ മൈലേജ് വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് വാഹന്‍ വാര്‍ത്ത (VahanWarta) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. വിവരാവകാശ രേഖകള്‍ പ്രകാരം, സിയറയുടെ 1.5 ലിറ്റര്‍ TGDi ഹൈപ്പീരിയന്‍ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 13.5 കിലോമീറ്റര്‍ മൈലേജാണ് നല്‍കുന്നത്.

അതേസമയം, 1.5 ലിറ്റര്‍ ക്രയോജെറ്റ് (Kryojet) ഡീസല്‍ പതിപ്പ് ലിറ്ററിന് 18.8 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ARAI സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക കണക്കുകളാണിത്. സിയറയുടെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ പതിപ്പിന്റെ മൈലേജ് കണക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു. ഡീസല്‍ എഞ്ചിന് 2025 നവംബര്‍ 21-നും ടര്‍ബോ പെട്രോള്‍ പതിപ്പിന് ഡിസംബര്‍ 11-നുമാണ് ARAI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

tata sierra delivery

ഈ രണ്ട് തീയതികളും സിയറയുടെ ലോഞ്ച് വിന്‍ഡോയുമായി അടുത്ത് കിടക്കുന്നവയായിരുന്നു. എസ്‌യുവിയുടെ ഔദ്യോഗിക അവതരണ വേളയിലോ തൊട്ടടുത്ത ദിവസങ്ങളിലോ ടാറ്റ ഇന്ധനക്ഷമത കണക്ക് പരസ്യപ്പെടുത്താതിരുന്നത് പലരിലും സംശയമുളവാക്കിയിരുന്നു. ലോഞ്ച് വേളയില്‍ മൈലേജ് സംബന്ധിച്ച് വ്യത്യസ്തമായ അവകാശവാദമാണ് ടാറ്റ നടത്തിയത്. സിയറയുടെ 1.5 ലിറ്റര്‍ ഹൈപ്പീരിയന്‍ പെട്രോള്‍ എഞ്ചിന്‍ ഇന്‍ഡോറിലെ നാട്രാക്‌സ് ട്രാക്കില്‍ നടത്തിയ 12 മണിക്കൂര്‍ പരീക്ഷണ ഓട്ടത്തില്‍ 29.9 കിലോമീറ്റര്‍ മൈലേജ് നല്‍കിയെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

ഇതുവഴി സിയറ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയതായും കമ്പനി പ്രഖ്യാപിച്ചു. എന്നാല്‍ ഈ കണക്കുകള്‍ വെറും മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ പുറത്തുവന്നപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇന്നും ഇന്ത്യക്കാര്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ മുന്‍ഗണന നല്‍കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായതിനാല്‍ തന്നെ സിയറയുടെ മൈലേജ് കണക്കുകള്‍ അറിയാന്‍ ധാരാളമാളുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

tata sierra interior

എഞ്ചിന്‍ കരുത്ത് കൂടുന്നതിന് അനുസരിച്ച് മൈലേജ് കുറയുന്നത് സ്വാഭാവികമാണെങ്കിലും ഡീസല്‍ പതിപ്പിന്റെ ഇന്ധനക്ഷമത മികച്ചതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ദീര്‍ഘദൂര യാത്രക്കാരെ സിയറയിലേക്ക് ആകര്‍ഷിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ പുറത്തുവന്ന മൈലേജ് കണക്കുകള്‍ സിയറയുടെ ഡിമാന്‍ഡ് കുറയ്ക്കുമെന്ന് തോന്നുന്നില്ല. ഔദ്യോഗിക മൈലേജ് വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നിട്ടും സിയറക്ക് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ 70,000 ബുക്കിംഗ് വാരിക്കൂട്ടിയ സിയറയ്ക്കായി ഓര്‍ഡര്‍ കൊടുത്തവരുടെ എണ്ണം ഇതിനോടകം 1 ലക്ഷം കടന്നു. 2026 ജനുവരി 15-ന് ഡെലിവറി ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 10,000 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ കൈമാറാന്‍ ടാറ്റ് സാധിച്ചിരുന്നു. നിലവില്‍ നെക്‌സോണിനൊപ്പം സാനന്ദ് പ്ലാന്റിലാണ് സിയറയുടെയും ഉല്‍പ്പാദനം.

tata sierra side

ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ സിയറയുടെ ഉല്‍പ്പാദനം പ്രതിമാസം 15,000 യൂണിറ്റായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് പുറമെ സിയറയുടെ ഇലക്ട്രിക് പതിപ്പും (Tata Sierra EV) വിപണിയിലെത്താന്‍ സജ്ജമാണ്. 2026 ജൂണില്‍ സിയറ ഇവി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ സുതാര്യത സംബന്ധിച്ച ചില ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും സിയറയുടെ നിര്‍മാണ നിലവാരവും സുരക്ഷയും ഫീച്ചറുകളും ഇന്ത്യക്കാര്‍ക്ക് നന്നേ ബോധിച്ചിട്ടുണ്ട്.

ഇന്ധനക്ഷമത സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചതോടെ വരും മാസങ്ങളില്‍ സിയറയുടെ വില്‍പ്പന ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ പെര്‍ഫോമന്‍സും ക്രയോജെറ്റ് ഡീസലിന്റെ മൈലേജും വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും. സിയറയുടെ മൈലേജ് കണക്കുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കമന്റിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Wednesday, March 25, 2026, 9:40 [IST]
English summary
Tata sierra mileage revealed via rti petrol diesel arai certification details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X