എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?

By Praseetha

ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന വിശേഷണമുള്ള എയർലാന്റർ10 രണ്ടാംഘട്ട പരീക്ഷണ പറക്കലിനിടെ ഇടിച്ചിറക്കി. ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് വെഹിക്കിൾസാണ് 'ഫ്ലയിംഗ് ബം' എന്നു വിളിപ്പേരുള്ള വിമാനമിറക്കിയത്. എയർലാന്ററിന്റെ ആദ്യഘട്ട പറക്കൽ ആഗസ്ത് 17നായിരുന്നു നടത്തപ്പെട്ടത് എന്നാലിത് വിജയകരമായി പൂർത്തിയാക്കൂകയും ചെയ്തിരുന്നു.

ഡബിൾഡക്കർ ട്രെയിൻ ഉടൻ കേരളത്തിലേക്ക്

ആർഎഎഫ് കാർഡിംഗ്ടൺ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന വിമാനം പരീക്ഷണ പറക്കലിന് ശേഷം ലാന്റിംഗ് വേളയിലായിരുന്നു ഇടിച്ചിറക്കിയത്. വിമാനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ആളപായമൊന്നുമില്ലെന്നാണ് ഹൈബ്രിഡ് വെഹിക്കിൾസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചത്.

എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?

92 മീറ്റർ നീളമുള്ള ഈ വിമാനം അമേരിക്കൻ സൈന്യത്തിന്റെ ലോങ് എൻഡുറൻസ് മൾട്ടി-ഇൻന്റെലിജൻസ് വെഹിക്കിൾ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വികസിപ്പച്ചത്.

എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?

അമേരിക്കൻ സൈനികാവശ്യങ്ങൾക്കായിട്ടായിരുന്നു മുഖ്യമായും എയർലാന്റർ നിർമിച്ചതെങ്കിലും 2018ഓടുകൂടി 48ഓളം ആളുകളെ വഹിക്കാൻ ശേഷിയുള്ള പന്ത്രണ്ടോളം വരുന്ന വിമാനങ്ങൾ നിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?

4 ഡീസൽ എൻജിനുകൾ ഉപയോഗിച്ചിട്ടുള്ള ഈ വിമാനത്തിന് മറ്റ് വിമാനങ്ങളെപ്പോലെ പറന്നുയരാനും ഏത് ഭൂപ്രദേശത്ത് വേണമെങ്കിലും ലാന്റ് ചെയ്യത്തക്ക വിധത്തിലായിരുന്നു രൂപകല്പന.

എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?

ഹീലിയം നിറച്ചതിനാൽ 44മീറ്റർ വീതിയും 26മീറ്റർ ഉയരവുമുള്ള വിമാനത്തിന് അഞ്ചുദിവസത്തോളം വായുവിൽ തങ്ങിനിൽക്കാനുള്ള കഴിവുണ്ട്.

എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?

ഇതര വിമാനങ്ങളിൽ നിന്നും 15 മീറ്റർ അധികം നീളമുണ്ട് എയർലാന്ററിന്. മാത്രമല്ല മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ 16,000അടി ഉയരം വരെ പറക്കാൻ ഈ വിമാനത്തിനാകും.

എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?

എയർലാന്ററിന്റെ രണ്ടാം ഘട്ട പരീക്ഷണപറക്കലാണ് ഇടിച്ചിറക്കലിൽ കലാശിച്ചത്. ഇനിയും 200മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷണ പറക്കൽ എയർലാന്ററിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കൂ

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ ലിമോസിൻ;സുരക്ഷയിൽ നമ്പർ1

കൂടുതൽ വായിക്കൂ

ഓട്ടോണമസ് കാറുകൾ മദ്യപാനികൾക്കൊരു അനുഗ്രഹമായേക്കാം എങ്ങനെ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
The world's largest aircraft crashes after 2nd test flight
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X