ടാറ്റക്ക് 'ബൈ' പറയുകയാണോ ഇന്ത്യക്കാര്‍? 1 വര്‍ഷം കൊണ്ട് 50000 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര ഇ-എസ്‌യുവികള്‍

വിപണിയിലെത്തി വെറും 12 മാസത്തിനുള്ളില്‍ 50,000 യൂണിറ്റുകളുടെ വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ മഹീന്ദ്രയുടെ 'ബോണ്‍ ഇലക്ട്രിക്' എസ്‌യുവികളുടെ (Mahindra Born Electric SUVs) പടയോട്ടം. ടാറ്റ മോട്ടോര്‍സിന്റെ കുത്തക തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കുതിക്കുന്ന മഹീന്ദ്ര XEV 9e, XEV 9S, BE 6 എന്നീ മോഡലുകള്‍ ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച ഈ നേട്ടം വാഹന ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മഹീന്ദ്രയുടെ അത്യാധുനിക 'ഇംഗ്ലോ' (INGLO) സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചറില്‍ നിര്‍മിച്ച എസ്‌യുവികളാണ് ഈ വിസ്മയിപ്പിക്കുന്ന നേട്ടം കൈവരിച്ചത്.

ആദ്യ പത്തു മാസത്തിനുള്ളില്‍ തന്നെ 41,000 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ഈ വാഹനങ്ങള്‍ തങ്ങളുടെ ജനപ്രീതി തെളിയിച്ചിരുന്നു. അടുത്തിടെ നടന്ന ഉഗാദി, ഗുഡി പദ്വ, നവരാത്രി തുടങ്ങിയ ആഘോഷവേളകളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ ഇവികള്‍ രേഖപ്പെടുത്തിയത്. ഒറ്റ ദിവസം മാത്രം 600-ലധികം യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിച്ചുവെന്നത് മഹീന്ദ്രയുടെ ന്യൂജെന്‍ ഇവികള്‍ക്ക് വിപണിയിലുള്ള സ്വീകാര്യത വരച്ചുകാണിക്കുന്നു.

mahindra born electric range sales milestone

വലിയ കുടുംബങ്ങളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ മൂന്ന് വരി ഇലക്ട്രിക് എസ്‌യുവിയായ XEV 9S ആണ് വില്‍പ്പനയില്‍ വലിയ സംഭാവന ചെയ്യുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ഈ മോഡല്‍ എംജി വിന്‍ഡ്‌സര്‍ ഇവി, ടാറ്റ നെക്‌സോണ്‍ ഇവി എന്നീ മോഡലുകളെ പിന്തള്ളി 2026 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാര്‍ ആയി മാറിയിരുന്നു.

59 kWh, 70 kWh, 79 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളില്‍ മഹീന്ദ്ര XEV 9S 7-സീറ്റര്‍ എസ്‌യുവി ലഭ്യമാണ്. വിശാലമായ ക്യാബിനും വലിയ ബൂട്ട് സ്‌പേസുമുള്ള ഈ എസ്‌യുവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററിലധികം ദൂരം ഓടുമെന്നാണ് മഹീന്ദ്ര പറയുന്നത്.

മൂവര്‍ സംഘത്തില്‍ കൂപ്പെ എസ്‌യുവി സ്‌റ്റൈലിംഗില്‍ എത്തിയ XEV 9e കൂടുതല്‍ പ്രീമിയം അനുഭവം നല്‍കുന്ന മോഡലാണ്. ഇംഗ്ലോ പ്ലാറ്റ്ഫോമില്‍ തന്നെ നിര്‍മിച്ച XEV 9e അത്യാധുനിക ഫീച്ചറുകള്‍ക്കും മികച്ച പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ്. രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമായ ഈ മോഡല്‍ മികച്ച പവര്‍ ഔട്ട്പുട്ടും കാല് കൊടുത്താല്‍ പറക്കുന്ന രീതിയിലുള്ള ആക്്‌സിലറേഷനും ഉറപ്പാക്കുന്നു.

കൂടുതല്‍ സ്‌പോര്‍ട്ടിയായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്കായി BE 6 എന്ന മോഡലും മഹീന്ദ്ര വിപണിയിലിറക്കിയിട്ടുണ്ട്. ഒരേ പ്ലാറ്റ്‌ഫോമില്‍ പിറന്നതാണെങ്കിലും ഡ്രൈവിംഗ് ഡൈനാമിക്‌സില്‍ ഇത് വേറിട്ടുനില്‍ക്കുന്നു. യുവാക്കളെയും സ്‌പോര്‍ട്‌സ് എസ്‌യുവി പ്രേമികളെയും ലക്ഷ്യമിട്ടാണ് മഹീന്ദ്ര BE 6 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഈ മൂന്ന് ഇവികള്‍ക്കും ഫീച്ചര്‍ സമ്പന്നമായ ക്യാബിനുകളാണ് ലഭിക്കുന്നത്.

ട്രിപ്പിള്‍ സ്‌ക്രീനും ഹൈ-എന്‍ഡ സൗണ്ട് സിസ്റ്റവുമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. വലിയ ബൂട്ട് സ്‌പേസിനൊപ്പം സ്റ്റാറേജ് സൗകര്യത്തിനായി മുന്നില്‍ ഫ്രങ്കും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. പ്രായോഗിക സവിശേഷതകള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്കും ഒരുപോലെ മുന്‍ഗണന നല്‍കിയാണ് ഇവയുടെ ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്. 2026 മാര്‍ച്ച് മാസം 5,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്.

പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ടാറ്റയുടെ മേധാവിത്തം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള മഹീന്ദ്രയുടെ നീക്കങ്ങള്‍ ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ ഇവികള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. അടുത്തിടെ വിപണിയിലെത്തിയ XUV 3XO EV ഇതിന്റെ തുടക്കമാണ്. നിലവിലുള്ള വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും വിതരണ ശൃംഖല കൂടുതല്‍ വിപുലീകരിക്കാനുമുള്ള ശ്രമങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ ഇവി വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ തന്നെയാണ് മഹീന്ദ്രയുടെ ലക്ഷ്യം.

More from DriveSpark

Article Published On: Thursday, April 2, 2026, 15:28 [IST]
English summary
Mahindra born electric suv crossed 50000 unit salesmilestone india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X