ബജാജ് പള്‍സറിന് പത്തുവയസ്സ്

Bajaj Pulsar
ബജാജ് പള്‍സറിന്‍റെ ഇന്ത്യന്‍ വിജയഗാഥയ്ക്ക് പത്തു വയസ്സ് തികഞ്ഞു. സ്കൂട്ടര്‍ നിര്‍മാതാവായിരുന്ന ബജാജിന്‍റെ ബൈക്ക് സെഗ്മെന്‍റിലേക്കുള്ള കടന്നുകയറ്റം തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയായിരുന്നു. വിപണിയിലെ ഭീമനായ ഹീറോ ഹോണ്ടയെ (ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ്) വില്‍പനക്കണക്കുകളില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന നിലയിലേക്കു വരെ എത്തിച്ചത് പള്‍സറിന്‍റെ വന്‍ വിജയമായിരുന്നു.

ഒരു സ്കൂട്ടര്‍ നിര്‍മാതാവ് ബൈക്ക് ഇറക്കാന്‍ തുടങ്ങുന്നത് ഏതാണ്ടൊരു സാഹസം തന്നെയാണ് വിപണിയില്‍. എന്നാല്‍ ബജാജ് അത്തരം മുന്‍വിധികളെ അത്ഭുതകരമായി മറികടന്നു. സെഗ്മെന്‍റില്‍ ഇന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബൈക്കാണ് പള്‍സര്‍.

24 നവംബര്‍ 2001നാണ് പള്‍സര്‍ ആദ്യമായി വിപണിയിലെത്തുന്നത്. വിപണിയില്‍ ചില രാസമാറ്റങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്. 100 സിസി ബൈക്കുകളാണ് ഇന്ത്യന്‍ നിരത്തുകളെ ഭരിച്ചിരുന്നത്. കമ്മ്യൂട്ടര്‍ ബൈക്കുകളുടെ കാലത്തില്‍ നിന്ന് പെര്‍ഫോമന്‍സിലും സ്റ്റൈലിലും ശ്രദ്ധവെക്കുന്ന ബൈക്കുകളുടെ കാലം വരികയായിരുന്നു. ഹീറോ ഹോണ്ടയുടെ സിബിഇസഡ് ആണ് ഈ വഴിക്കുള്ള ആദ്യത്തെ ശ്രമമെന്ന് പറയാം. ഡിസ്ക് ബ്രേക്കുകളുമായി സിബിഇസഡ് വിപണിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആഹ്ലാദത്തോടെ അതിനെ സ്വീകരിച്ചു. 2001ല്‍ പള്‍സറും വിപണിയിലെത്തി.

ജര്‍മന്‍ മോട്ടോര്‍സൈക്കിള്‍ ഡിസൈനര്‍ ഗ്ലൈന്‍ കെറുമായി സഹകരിച്ചാണ് പള്‍സറിന്‍റെ വിശ്രുതമായ ആ ശൈലിയുടെ അടിത്തറ പണിഞ്ഞത്. പള്‍സര്‍ വികസിപ്പിച്ചെടുക്കുന്നതിനായി 100 കോടി രൂപയോളം ബജാജ് ചെലവഴിച്ചു. 36 മാസങ്ങള്‍ നീണ്ട അധ്വാനം പള്‍സറിന്‍റെ ജനനത്തിന് പിന്നിലുണ്ട്.

നിലവില്‍ പള്‍സര്‍ നാല് എന്‍ജിന്‍ വേരിയന്‍റുകളില്‍ ലഭ്യമാണ്. 135 സിസി, 150 സിസി, 180 സിസി, 220 സിസി എന്നിങ്ങനെ.പുതിയൊരു ഉയര്‍ന്ന ശേഷിയുള്ള പതിപ്പിന്‍റെ പണിയിലാണ് ബജാജിപ്പോള്‍.

Most Read Articles

Malayalam
English summary
Bajaj Pulsar motorcycle completes 10 years in Indian market.
Story first published: Tuesday, December 13, 2011, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X