ഒറ്റ ചാർജിൽ 792 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് കാറുമായി ജർമൻ കമ്പനി, അവതരണത്തിന് തീയതിയായി

ആഡംബര കാർ എന്നാൽ അതിന്റെ അവസാനവാക്കാണ് ഇന്ത്യക്കാർക്ക് മെർസിഡീസ് ബെൻസ്. ത്രീസ്റ്റാർ എംബ്ലമുള്ള ഈയൊരു വണ്ടിയിൽ വന്നിറങ്ങിയാൽ അതിന്റെ ഗമയൊന്ന് വേറെ തന്നെയാണ്. സ്വന്തമായി ആനയുണ്ടെന്ന് പറയുന്നതുപോലെയുള്ള സെറ്റപ്പ്. പണ്ട് മുതൽ ദേ ഇപ്പോൾ വരെ കൃത്യമായ ഇടവേളകളിൽ ഇന്ത്യയിൽ പുതിയ മോഡലുകൾ പുറത്തിറക്കാനും ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കൾക്ക് യാതൊരു മടിയുമില്ല. നിലവിൽ വൈദ്യുത വാഹന രംഗത്തിന് ഊന്നൽ കൊടുക്കുന്ന കമ്പനി അടുത്തതായി കൊണ്ടുവരുന്നതും ഒരു ഇലക്ട്രിക് കാറാണ് കേട്ടോ. CLA BEV എന്ന മോഡലിന്റെ അവതരണത്തിന് തീയതി കുറിച്ചിരിക്കുകയാണ് ബെൻസ് ഇപ്പോൾ.

2026 ഏപ്രിൽ 24 ന് ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് CLA BEV ഇലക്ട്രിക് ഔദ്യോഗികമായി അവതരിപ്പിക്കും. തുടർന്ന് ഘട്ടം ഘട്ടമായി ഡെലിവറികൾ ആരംഭിക്കാനാണ് ജർമൻ വാഹന നിർമാതാക്കൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ മാസം ആദ്യം മുതൽ തന്നെ 1.50 ലക്ഷം രൂപയുടെ ടോക്കൺ തുകയ്ക്ക് ഇവിക്കായുള്ള പ്രീ-ബുക്കിംഗും ബ്രാൻഡ് തുടങ്ങിയിരുന്നു. CLA 250+ ലോംഗ് റേഞ്ച്, CLA 200 സ്റ്റാൻഡേർഡ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാവും CLA വിപണനത്തിന് എത്തുക.

Mercedes-Benz CLA Battery Electric Car To Launch In India On April 24

ആദ്യത്തേത് ഏപ്രിൽ അവസാനത്തോടെ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങുമെങ്കിലും വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്ന സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റ് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം ജൂണിൽ പുറത്തിറങ്ങുമെന്നാണ് മെർസിഡീസ് ബെൻസ് അറിയിച്ചിരിക്കുന്നത്. വിലയുടെ കാര്യത്തിൽ എൻട്രി ലെവൽ മോഡലിന് 55 ലക്ഷം രൂപയോടടുത്ത് പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം ടോപ്പ് സ്പെക്ക് ലോംഗ് റേഞ്ച് പതിപ്പിന് 59 ലക്ഷം രൂപയോടടുത്ത് വിലയുണ്ടാവുമെന്നാണ് നിഗമനം.

രണ്ട് വേരിയന്റുകളും തമ്മിൽ ബാറ്ററി ശേഷിയിലും ശ്രേണിയിലും വ്യത്യാസമുണ്ടെങ്കിലും ഇവ ഏതാണ്ട് സമാനമായ ഫീച്ചറുകളാൽ സമ്പന്നമായിരിക്കുമെന്നതാണ് രസകരമായ കാര്യം. മെർസിഡീസ് ബെൻസ് CLA ബാറ്ററി ഇലക്ട്രിക് വാഹനത്തിന്റെ രണ്ട് വകഭേദങ്ങളും റേഞ്ചിന്റെ കാര്യത്തിൽ വ്യത്യസ്ത ഉപഭോക്തൃ മുൻഗണനകളെ ആകർഷിക്കുന്ന തരത്തിലാവും ഒരുക്കിയിറക്കുക. അതായത് ഒറ്റ ചാർജിൽ 792 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനായേക്കും.

Mercedes-Benz CLA Battery Electric Car To Launch In India On April 24

ഇത് അതിന്റെ ക്ലാസിലെ ഏറ്റവും ദൈർഘ്യമേറിയ റേഞ്ചുള്ള ഇലക്ട്രിക് കാറുകളിൽ ഒന്നായി മാറുന്നു. അതേസമയം കുറഞ്ഞ വിലയുള്ള സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പ് ഏകദേശം 542 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അൾട്രാ-ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്ന ഒരു നൂതന 800-വോൾട്ട് ഇലക്ട്രിക്കൽ ആർക്കിടെക്ചറിലാണ് CLA BEV നിർമിച്ചിരിക്കുന്നത് എന്നതിനാൽ ചാർജിംഗിനായി അധിക സമയം ചെലവഴിക്കേണ്ടി വരില്ല.

ഒരു ഹൈ-സ്പീഡ് 240 kW DC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ലോംഗ് റേഞ്ച് മോഡലിന് ഏകദേശം 20 മിനിറ്റിനുള്ളിൽ ഏകദേശം 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വീണ്ടെടുക്കാൻ കഴിയും. മറുവശത്ത്, സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റിന് ഇതേ സമയത്തിൽ ഏകദേശം 320 കിലോമീറ്റർ റേഞ്ച് കൂട്ടിച്ചേർക്കാൻ കഴിയും. രാജ്യത്തുടനീളമുള്ള 9,000-ത്തിലധികം ചാർജിംഗ് പോയിന്റുകളിലായി ഇതിനകം വ്യാപിച്ചുകിടക്കുന്ന 'MB.Charge' പബ്ലിക് ചാർജിംഗ് ഇക്കോസിസ്റ്റം ഉപയോഗിക്കാമെന്നതും വലിയ ആശ്വാസമായിരിക്കും.

Mercedes-Benz CLA Battery Electric Car To Launch In India On April 24

കൂടാതെ കാറിന്റെ ഇന്റലിജന്റ് നാവിഗേഷൻ സിസ്റ്റത്തിന് ഒപ്റ്റിമൽ ചാർജിംഗ് സ്റ്റോപ്പുകൾ ഉപയോഗിച്ച് റൂട്ടുകൾ യാന്ത്രികമായി പ്ലാൻ ചെയ്യാൻ കഴിയും. വാങ്ങുന്നവർക്ക് 22 kW വരെ ഔട്ട്‌പുട്ട് നൽകാൻ കഴിവുള്ള ഹോം ചാർജിംഗ് സൊല്യൂഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. വാഹനം മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യകാല ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ ഈ വാൾ ബോക്സ് ചാർജർ ലഭിക്കുമെന്നാണ് മെർസിഡീസ് ബെൻസ് അറിയിച്ചിരിക്കുന്നത്. എന്തായാലും ഇന്ത്യയുടെ ഇവി വിപണിക്ക് CLA BEV-യുടെ വരവ് ഊർജമാവുമെന്ന് തന്നെ കരുതാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 1, 2026, 6:00 [IST]
English summary
Mercedes benz cla battery electric car to launch in india on april 24 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X