ബജാജ് ചേതക് പ്രൗഢിയോടെ വീണ്ടും നിരത്തിലേക്ക്!!

Written By:

ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമാതാവായ ബജാജ് ഒരുക്കാലത്ത് നിരത്ത് അടക്കിവാണിരുന്ന ചേതക് സ്കൂട്ടറിന് പുനർജ്ജന്മം നൽകുന്നു. സ്കൂട്ടർ നിർമാതാവായിട്ടായിരുന്നു വിപണിയിൽ വേരുറപ്പിച്ചതെങ്കിലും പിന്നീട് ബൈക്ക് നിർമാണത്തിലായിരുന്നു ബജാജിന്റെ ശ്രദ്ധ.

സ്പോർട്സ് മോട്ടോർസൈക്കിളായ പൾസർ എന്ന ബ്രാന്റിന്റെ അവതരണത്തോടുകൂടി ബജാജിന്റെ കീർത്തി ഉയരങ്ങളിൽ എത്തുകയായിരുന്നു.

ദേശം സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ഐഎൻഎസ് വിക്രാന്തിന്റെ ലോഹഭാഗങ്ങൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു വി15 ക്രൂസർ ബൈക്ക്. കൂടാതെ കരുത്തേറിയ 400സിസി സ്പോർട്സ് ബൈക്കും വിപണിപിടിക്കാനിരിക്കുകയാണ്.

സ്കൂട്ടർ വിപണിയിൽ നിന്നുമല്പം ശ്രദ്ധതിരിഞ്ഞുവെങ്കിലും പഴയ പ്രൗഢി നിറഞ്ഞ ചേതകിലൂടെ വീണ്ടും സ്കൂട്ടര്‍ വിപണിയിൽ സജീവമാകാനുള്ള തീരുമാനത്തിലാണ്.

നിർമാതാക്കൾ കൂടുതൽ സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കുന്നതിനാൽ ബൈക്ക് വിപണി പോലെ തന്നെ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സ്കൂട്ടർ വിപണിയിൽ വൻപുരോഗമനമാണ് നടന്നിട്ടുള്ളത്.

അപ്രീലിയ, വെസ്പ സ്കൂട്ടറുകളുമായി കിടപിടിച്ചു നിൽക്കാൻ ഒരു പ്രീമിയം പ്രൊഡക്ടായിട്ടായിരിക്കും ചേതകിനെ എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്തവർഷത്തോടെയായിരിക്കും പുത്തൻതലമുറ ചേതക് വിപണിയിലവതരിക്കുക. സുഖപ്രദമായ റൈഡും മികച്ച സ്റ്റോറേജ് സ്പേസുമായിരിക്കും ചേതകിന്റെ മുഖമുദ്ര.

125സിസി-150സിസി ശേഷിയുള്ള ഫോർ സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിനായിരിക്കും ചേതകിന് കരുത്തേകുക.

ഭാരംകുറഞ്ഞ ചാസിയും നൂതനരീതിയിലുള്ള ബ്രേക്കും സസ്പെൻഷനുമായിരിക്കും പുത്തൻ തലമുറ ചേതകിന്റെ ഏറ്റവും വലിയ സവിശേഷത.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Auto To Relaunch The Chetak Scooter In India
Please Wait while comments are loading...

Latest Photos