ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

ബജാജ് ഡിസ്‌കവർ 150 വിപണിയിൽ നിന്നും വിടചൊല്ലുന്നു. പകരം പുതിയ ബൈക്കുകളുമായി എത്തുന്നു ബജാജ്.

By Praseetha

വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത മോഡലുകളെ നിർത്തലാക്കി പകരം പുതിയ മോഡലുകളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ് ഓട്ടോ. പഴയ മോഡലുകൾ വില്പനയിൽ മുൻപന്തിയിൽ നിൽക്കാത്തതിനാലും പുത്തൻ ബൈക്കുകളെ അവതരിപ്പിച്ച് വില്പനയൊന്നു കൊഴുപ്പിക്കാനുമാണ് ബജാജിന്റെ ശ്രമം.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

കഴിഞ്ഞ കുറച്ചുമാസങ്ങളിലായി ഡിസ്‌കവർ 150 മോഡലുകൾക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്ന വില്പന താരതമ്യേന കുറവാണ്. ഇക്കാരണം കൊണ്ടുതന്നെ ഡിസ്‌കവർ 150 പിൻവലിക്കാനുള്ള നടപടി കൈകൊണ്ടിരിക്കുകയാണ് ബജാജ് ഓട്ടോ.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

2016 ഓക്ടോബർ മാസം ഈ 150സിസി പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഒരൊറ്റ യൂണിറ്റുപോലും വിറ്റഴിക്കപ്പെട്ടില്ല എന്നുള്ളതാണ് വാസ്തവം.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

മുൻപ് ഡിസ്‌കവർ 150എഫ്, 150 എസ് എന്നിങ്ങനെ ഈ ബൈക്കിന്റെ രണ്ട് പതിപ്പിനെ ഇറക്കിയിരുന്നു. ഈ രണ്ട് പതിപ്പുകളും വിപണിയിൽ തുടരുന്നതായിട്ടുള്ള മോഡലുകൾ കൂടിയാണ്.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

144.8സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ഡിസ്‌കവർ മോഡലുകൾക്ക് കരുത്തേകുന്നത്.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

14.30ബിഎച്ച്പിയും 12.75എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

ഡിടിഎസ്-ഐ എക്സോസ്‌ടെക് എൻജിൻ സാങ്കേതികതകളാണ് ഈ എൻജിനിൽ ബജാജ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

ബജാജ് വളരെപ്പെട്ടെന്നു തന്നെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോട്ടോർസൈക്കിളുകളെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

കരുത്തുറ്റ 400സിസി ഡോമിനാർ ഡിസംബർ 15 നോടുകൂടി വിപണിയിലെത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

ഇന്ത്യയിലും വിദേശത്തും ഒരുപോലെ പുത്തൻ ബൈക്കുകളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട!!!

വിപണി പ്രതീക്ഷിച്ച് പുതിയ ബജാജ് വി12

ഹോണ്ട സിബി യൂനികോൺ 160 മോഡലുകൾ പിൻവലിക്കുന്നു

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Discover 150 Likely To Be Discontinued Owing To Sales
Story first published: Tuesday, December 6, 2016, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X