ബജാജിന്റെ ഒരേയൊരു കരുത്തൻ ഡോമിനാർ(400സിസി) ഉടൻ!!

Written By:

കരുത്തും പൗരഷവുമേറിയ ഇരു ചക്രവാഹനങ്ങളെ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ച ബജാജ് ഇറക്കുന്ന കരുത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ഡോമിനാർ 400സിസി മോട്ടോർസൈക്കിൾ വിപണിയിലേക്കുള്ള ചുവടുവെപ്പിനൊരുങ്ങുന്നു. 2016 ഡിസംബർ 15 ഓടുകൂടി ഈ കരുത്തന്റെ ലോഞ്ച് നടത്തപ്പെടുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.

മുൻപ് ഗ്രീക്ക് മിത്തോളജിയിലെ ശക്തിയുടെ ദേവനായ ക്രാറ്റോസ് എന്ന പേരിലായിരിക്കും പുതിയ 400സിസി ക്രൂസർ ബൈക്ക് അവതരിക്കുക എന്നറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഡോമിനാർ എന്ന പേരു ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ബജാജ് ഇതുവരെ നിർമിച്ചതിൽ ഏറ്റവും കരുത്തേറിയ ബൈക്കായിരിക്കും ഡോമിനാർ. 15 വർഷത്തോളം നീണ്ടുനിന്ന പൾസർ ബ്രാന്റിന്റെ ആധ്യപത്യത്തിനൊടുവിലാണ് പുതിയൊരു ബ്രാന്റ് എത്തിച്ചേരുന്നത്.

രണ്ട് വർഷങ്ങൾക്ക് മുൻപ് 2014 ഓട്ടോഎക്സ്പോയിലായിരുന്നു പൾസർ സിഎസ് 400 എന്ന പേരിൽ ഈ ബൈക്കിന്റെ കൺസ്പെറ്റ് മോഡൽ ആദ്യമായി അവതരിക്കപ്പെട്ടത്.

കൺസ്പെറ്റ് മോഡലിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെയാണ് രുപകല്പന നടത്തിയിരിക്കുന്നത്. ഒരേയൊരു മാറ്റം എന്നുപറയാനുള്ളത് തലകീഴായ ഫ്രണ്ട് ഫോർക്കുകൾക്ക് പകരം പരമ്പരാഗ രീതിയിലുള്ള ടെലിസ്കോപിക് സസ്പെൻഷൻ മുൻഭാഗത്തും മോണോഷോക്ക് സസ്പെൻഷൻ പിന്നിലുമായി നൽകിയിരിക്കുന്നു.

കെടിഎം ഡ്യൂക്ക് 390ൽ നിന്നും കടമെടുത്തിട്ടുള്ള 373സിസി ലിക്വിഡ് കൂൾഡ് ഫോർ വാൾവ് ഫ്യുവൽ ഇൻഞ്ചെക്റ്റഡ് ഡിടിഎസ്-ഐ എൻജിനാണ് ഡോമിനാറിന് കരുത്തു പകരുന്നത്.

30 മുതൽ 40 വരെ ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനുസാധിക്കുമെന്നാണ് പ്രതീക്ഷ.എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ഉണ്ടാവുക.

നിരവധി തവണകളായി ഡോമിനാറിന്റെ പരീക്ഷണയോട്ടങ്ങളും നടത്തിക്കഴിഞ്ഞു. ബജാജിന്റെ ചക്കൻ പ്ലാന്റിൽ നിന്ന് 400ഓളം വരുന്ന യൂണിറ്റുകളുടെ ആദ്യ ബാച്ചിനെയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ചക്കൻ പ്ലാന്റിൽ വച്ച് പരിപൂർണമായും വനിതാ എൻജിനിയർമാരുടെ സഹായത്തോടെയാണ് ബൈക്കുകളുടെ അസംബിൾ നടത്തിയിരിക്കുന്നതും എന്നും മറ്റൊരു പ്രത്യേകതയാണ്.

റോയൽ എൻഫീൽഡ്, മഹീന്ദ്ര മോജോ എന്നീ ബൈക്കുകളെ വെല്ലാൻ നിരത്തിലെത്തുന്ന ഡോമിനാറിന് ഒന്നര ലക്ഷത്തോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Dominar (400cc) India Launch Date Confirmed
Please Wait while comments are loading...

Latest Photos