ശക്തിയുടെ ദേവനായ ക്രാറ്റോസുമായി ബജാജ് നിരത്തിലേക്ക്!!!

Written By:

കരുത്തും പൗരഷവുമേറിയ ഇരു ചക്രവാഹനങ്ങളെ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിച്ച ബജാജ് പുതിയ ക്രൂയിസർ ബൈക്കുമായി രംഗത്തെത്തുന്നു. ദീർഘക്കാലം ചുവടുറപ്പിച്ച പൾസർ ബ്രാന്റിൽ നിന്നും മാറ്റിപിടിച്ചാണ് 400 സിസി ബൈക്കായ പുതിയ ക്രാറ്റോസിനെ അവതരിപ്പിക്കുന്നത്.

ഗ്രീക്ക് മിത്തോളജിയിലെ ശക്തിയുടെ ദേവനായ ക്രാറ്റോസിന്റെ പേരാണ് ബജാജ് പുതിയ ക്രൂസർ ബൈക്കിന് നൽകിയിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ കരുത്തിന്റെ പ്രതീകമായിട്ടാണ് ഈ ബൈക്ക് ജനങ്ങളുടെ ഇടയിലേക്കെത്തുന്നത്.

പൾസർ സിഎസ് 400 എന്ന പേരിൽ 2014 ഓട്ടോഎക്സ്പോയിലായിരുന്നു ആദ്യമായി ഈ ബൈക്കിനെ അവതരിപ്പിച്ചത്. പിന്നീട് വാന്റേജ് സ്പോർട്സ് എന്നു കുറിക്കുന്ന വിഎസ് 400 എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന സൂചനയാണ് കമ്പനി ഭാഗത്തിനിന്നുമുണ്ടായത്.

ഇപ്പോൾ പൾസർ ബ്രാന്റ് തന്നെ എടുത്തുമാറ്റി ക്രാറ്റോസ് വിഎസ് 400 എന്ന പേരിലറിയപ്പെടുമെന്നാണ് കമ്പനി അറിയിപ്പ്.

കെടിഎം ഡ്യുക്കിന്റെ 373സിസി സിങ്കിൾ ലിക്വിഡ് കൂൾഡ് എൻജിനാണ് ക്രാറ്റോസിൽ ഉപയോഗിച്ചിരിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയിരിക്കുന്ന എൻജിനിൽ ട്രിപ്പിൾ സ്പാർക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

35 ബിഎച്ച്പിയാണ് ബേസിക് മോഡലിന്റെ കരുത്ത് എന്നാലിത് ഹൈ എന്റ് മോഡലിൽ 43 ബിഎച്ച്പി ആയിരിക്കും.

ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കിനൊപ്പം പിറകിൽ മോണോഷോക്ക് സസ്പെൻഷനാണ് ക്രാറ്റോസിലുള്ളത്.

ഈ ബൈക്കിൽ ഹാന്റലിലും ടാങ്കിലുമായാണ് ഡിജിറ്റൽ മീറ്ററുകൾ നൽകിയിരിക്കുന്നത്. എല്ലാ മീറ്ററുകളും ഡിജിറ്റലായ ബജാജിന്റെ ആദ്യ ബൈക്കെന്നുള്ള പ്രത്യേകതയുമുണ്ട് ക്രാറ്റോസിന്.

മണിക്കൂറിൽ 175 കിലോമീറ്ററായിരിക്കും ക്രാറ്റോസിന്റെ ഉയർന്നവേഗത. സുരക്ഷയ്ക്കായി എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

നവംബർ മാസത്തോടെ വിപണിപിടിക്കുമെന്നു പറയുന്ന ബജാജിന്റെ പുത്തൻ ക്രൂയിസർ ബൈക്കിന് എക്സ്ഷോറും വില 1.6 നും 1.7 ലക്ഷത്തതിനുമിടയിലായിരിക്കും വില.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Gets A New Brand — Kratos VS400 To Be Launched Soon
Please Wait while comments are loading...

Latest Photos