വിടചൊല്ലിയ പൾസർ 200എൻഎസ് കിടിലൻ വേഷപകർച്ചയിൽ!!

Written By:

ഒരു കൊടുംങ്കാറ്റുപോലെ വിപണിയിൽ പ്രവേശിക്കുകയും അതുപോലെ മൂന്നുവർഷത്തിനുള്ളിൽ വിടപറയുകയും ചെയ്യതൊരു മോഡലാണ് ബജാജ് പൾസർ 200എൻഎസ്. 2012 ൽ വിപണിയിലെത്തിച്ച ഈ ബൈക്കിനെ പുതുതലമുറയ്ക്ക് വേണ്ടി മാത്രം സമർപ്പിച്ചതായിരുന്നു. എന്നാൽ ഏവരേയും ഞെട്ടിച്ചുകൊണ്ട് 2015 ആകുമ്പോഴേക്കും വിപണിയിൽ നിന്ന് വിടപറയുകയാണുണ്ടായത്.

എന്നാൽ ഇവിടെയിതാ എന്നന്നേക്കുമായി വിടപറഞ്ഞെന്നു കരുതിയ പൾസർ 200എൻഎസ് മറ്റൊരു രൂപത്തിൽ വീണ്ടുമവതരിച്ചിരിക്കുന്നു. കാവസാക്കി സെഡ് 1000 മോട്ടോർസൈക്കിളിൽ നിന്നും പ്രചോദനമേറ്റ ഡിസൈനിൽ രൂപകല്പന നടത്തിയിട്ടുള്ളതാണ് ഈ ബൈക്ക്.

തികച്ചും കാവസാക്കി ബൈക്കിനോട് സാമ്യമുള്ള ഡിസൈൻ പരിവേഷത്തിലാണ് പൾസർ 200എൻഎസ് അവതരിച്ചിരിക്കുന്നത്. എന്നാൽ ഇതെ ഡ്രൈവിംഗ് അനുഭൂതി നിലനിർത്താൻ 350സിസി എൻജിനാണ് ഈ ബൈക്കുടമ ഉപയോഗിച്ചിരിക്കുന്നത്.

21ബിഎച്ച്പിയും 18.3എൻഎം ടോർക്കുമാണ് ഈ പരിഷ്കരിച്ച പൾസർ 200എൻഎസ് ബൈക്ക് ഉല്പാദിപ്പിക്കുന്നത്. എൻജിൻ സംബന്ധിച്ച മറ്റ് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമക്കിയിട്ടില്ല.

എൻജിനു പുറമെ എൽഇഡി ഹെഡ്‌ലാമ്പ്, തടിച്ച 180 സെക്ഷൻ റിയർ ടയർ, ബ്രെംബോ ബ്രേക്ക് കാലിപർ, പുതിയ രൂപത്തിലുള്ള എക്സോസ്റ്റ് എന്നീ സവിശേഷതകൾ ഉൾപ്പെടുത്തി ബൈക്കിന് പുത്തനൊരു ഭാവം നൽകിയിരിക്കുന്നു.

ഫൈബർ കൊണ്ട് പൊതിഞ്ഞുള്ള ഹാന്റിൽ ബാർ, പുതിയ സീറ്റ്, എൽഇഡി ടെയിൽ ലാമ്പ്, പെറ്റൽ ഡിസ്ക് ബ്രേക്ക്, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ഹെ‍ഡ്‌ലാമ്പ് എന്നിവയാണ് ബൈക്കിന്റെ മറ്റു വിശേഷണങ്ങൾ.

ലുക്കിന് പുറമെ ബൈക്കിന്റെ ഡ്രൈവിംഗ് ഗുണങ്ങളെ കൂറിച്ചൊന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല. പരിഷ്കരിച്ച എൻജിന്റെ ഡ്രൈവിംഗ് അനുഭവത്തെ കുറിച്ച് ബൈക്കുടമയും ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ഒരുപക്ഷെ പൾസർ 200എൻഎസ് ബൈക്കുകളെ ബജാജ് വീണ്ടും വിപണയിൽ അവതരിപ്പിച്ചേക്കാമെന്നുള്ള അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്.

തുർക്കി, ലെബനൻ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ വിപണികളിൽ ഇപ്പോഴും 200എൻഎസിന്റെ ഫ്യുവൽ ഇൻഞ്ചെക്റ്റഡ് പതിപ്പ് വില്പനയിൽ തുടരരുന്നുണ്ട്.

ഈ ഫ്യുവൽ ഇൻഞ്ചെക്റ്റഡ് പതിപ്പ് ഇന്ത്യയിലെത്തിയിരുന്നെങ്കിൽ പൾസർ ആരാധകർക്കൊരെയൊന്ന് വശത്താക്കാമായിരുന്നു. എന്നാൽ ഇതേകുറിച്ചും കമ്പനിയൊന്നും വ്യക്തമാക്കിയിട്ടില്ല.

പൾസറിന്റെ 200എൻഎസ് മോഡൽ ഇന്ത്യൻ നിരത്തുകളിൽ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട ഈ മോഡലിന് ഇന്ത്യൻ വിപണിയിലൊരു തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബജാജ് #bajaj
Story first published: Friday, October 28, 2016, 11:25 [IST]
English summary
This Bajaj Pulsar 200NS Has Been Blinged Up To Its Core
Please Wait while comments are loading...

Latest Photos