ഇന്ത്യൻ പടക്കപ്പലുരുക്കി നിർമിച്ച ബജാജ് വി15 പുത്തൻ വർണപ്പകിട്ടിൽ..

Written By:

ഐഎൻഎസ് വിക്രാന്തിന്റെ ലോഹഭാഗങ്ങൾ കൊണ്ട് നിർമ്മിച്ച് പ്രീമിയം കമ്മ്യൂട്ടർ സെഗ്മെന്റിൽ ബജാജ് അവതരിപ്പിച്ച വി 15 പുത്തൻ വർണപകിട്ടോടെ അവതരിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ വിപണിയിലെത്തിയ വി 15 മോട്ടോർബൈക്ക് ഒന്നരലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് ഇന്ത്യയിലെട ടോപ് ടെൻ സെല്ലിംഗ് ബൈക്കുകളിലൊന്നായി മാറിയിരിക്കുകയാണ്.

വിപണിയിലവതരിച്ച് 120 ദിവസത്തിനുള്ളിൽ തന്നെ ഒരുലക്ഷത്തോളം യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിലൊരു നാഴികകല്ലായി മാറിയൊരു ബൈക്ക് കൂടിയാണിത്.

ഉത്സവക്കാലം പ്രമാണിച്ച് വില്പന കൂടുതൽ ത്വരിതപ്പെടുത്താൻ ബജാജ് വി 15-നെ കൂടുതൽ ആകർഷകമായ ഓഷ്യൻ ബ്ലൂ നിറത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്.

വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ പ്രൊഡക്ഷനും വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

പുതിയ ഓഷ്യൻ ബ്ലൂ, ഹീറോയിക് റെഡ്, പേൾ വൈറ്റ്, എബോണി ബ്ലാക്ക് എന്നീ നാല് നിറങ്ങളിലായിരിക്കും കമ്മ്യൂട്ടർ ബൈക്ക് വി 15 ലഭ്യമാവുക.

ഉത്സവ സീസൺ പ്രമാണിച്ചും 1.6ലക്ഷം വില്പന തികച്ചതിന്റെ ഭാഗമായിട്ടുമാണ് പുതിയ നിറപ്പകിട്ടാർന്ന വി 15-നെ അവതരിപ്പിച്ചിരിക്കുന്നത്.

149.50സിസി സിങ്കിൽ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ബജാജ് വിക്ക് കരുത്തേകുന്നത്. 11.80ബിഎച്ച്പിയും 13എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ 5സ്പീഡ് ഗിയർബോക്സാണ് നൽകിയിട്ടുള്ളത്.

മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് സംബന്ധിച്ച കാര്യങ്ങൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബജാജ് #bajaj
English summary
New Ocean Blue color introduced on Bajaj V15 as sales cross 1.6 lakh units
Please Wait while comments are loading...

Latest Photos