ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടർ 'ഓപ്‌ടിമ' വിപണിയിൽ!!

Written By:

ഹീറോ ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ എല്ലാ ശ്രേണികളേയും ഇന്ത്യയിൽ അവതരിപ്പിച്ചു. 2020 ഓടുകൂടി 30 ലക്ഷത്തോളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ നിരത്തിലിറക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നിൽ കാണുന്നത്.

ലിഥിയം അയേൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ ഓപ്‌ടിമ ഇലക്ട്രിക് സ്കൂട്ടറുകളേയാണ് ഹീറോ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ 2020ന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഇ-സ്കൂട്ടറുകളെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഒരു തവണ ചാർജ്ജ് ചെയ്തു കഴിഞ്ഞാൽ 65 കിലോമീറ്റർ ഓടാൻ ഈ ഓപ്ടിമ ലിതിയം ഡീലക്സ് സ്കൂട്ടറുകൾക്ക് കഴിയും.

മണിക്കൂറിൽ 25 കിലോമീറ്ററാണിവയുടെ ഉയർന്ന വേഗത. കൂടാതെ 1500 സൈക്കിളാണ് ഈ സ്കൂട്ടറുകളുടെ ബാറ്ററി ലൈഫ്.

ദൂരെ നിന്ന് സ്കൂട്ടർ ലോക്ക് ചെയ്യാനും പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം കണ്ടെത്താനുമായി ജിപിഎസ് സിസ്റ്റം, മികച്ച ഗ്രിപ്പ് നൽകുന്നതിനായി ടെലിസ്കോപിക് സസ്പെൻഷൻ, ട്യുബ്‌ലെസ് ടയറുകൾ എന്നിവയാണ് ഓപ്ടിമം സ്കൂട്ടറുകളുടെ സവിശേഷത.

ഹീറോ ഇലക്ട്രിക് പെടിയെമുമായി കൂടിച്ചേർന്ന് ഗവൺമെന്റ് സബ്സിഡികൾക്ക് പുറമെ സ്കൂട്ടറുകൾക്ക് 10,000രൂപയുടെ ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പെടിഎമിൽ ഓപ്ടിമ സ്കൂട്ടറുകളുടെ ബുക്കിംഗ് സെപ്തംബർ 25 മുതൽ ആരംഭിക്കുന്നതായിരിക്കും.

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കാൻ വിവിധ ഏജൻസികളുമായി ചർച്ച നടത്തി വരികയാണ് കമ്പനി.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹീറോ #hero
English summary
Hero Electric Launches Its Complete Range Of Electric Scooters
Please Wait while comments are loading...

Latest Photos