സ്പോർട്സ് ബൈക്ക് പ്രേമികൾക്ക് ഹീറോയുടെ പുത്തൻ സമ്മാനം

Written By:

ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമാതാവായ ഹീറോ നേക്കഡ് സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ അവതരിപ്പിക്കുന്ന ഹീറോ എക്സ്ട്രീം 200എസ് വിപണിപിടിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിൽ ഹീറോ ബൈക്കുകളുടെ നീണ്ടനിര തന്നെയൊരുക്കിയിരുന്നു അതിൽ കൂടുതൽ പേരുടേയും മനം കവർന്നൊരു സ്പോർട്സ് ബൈക്കാണ് എക്സ്ട്രീം 200എസ്.

ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച കൺസ്പെറ്റ് മോഡലിൽ നിന്നും വളരെയധികമൊന്നും വ്യത്യാസം വരുത്താതെയാണ് ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. നേക്കഡ് സ്പോർട്സ് സെഗ്മെന്റിലേക്കെത്തിക്കുന്ന ഈ ബൈക്ക് പ്രതീക്ഷിച്ചതിലും നേരത്തെ വിപണിപിടിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന.

ഹീറോ എക്സ്ട്രീം 150 മോഡലുകളുടെ ഡിസൈനിൽ നിന്ന് പ്രചോദനമേറ്റാണ് ഈ ബൈക്കിന്റെ നിർമാണവും നടത്തിയിട്ടുള്ളത്. വിപണിയിലെ മറ്റ് എതിരാളികളെ നേരിടാൻ കൂടുതൽ കരുത്തോടെയും അഗ്രസീവ് ലുക്കോടെയുമായിരിക്കും ഈ ബൈക്കെത്തുക.

18.6ബിഎച്ച്പിയും 17.2എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ 4 സ്ട്രോക്ക് 200സിസി എൻജിനായിരിക്കും ഈ സ്പോർട്സ് ബൈക്കിന് കരുത്തേകുന്നത്.

ഈ 200സിസി എൻജിനൊപ്പം 5 സ്പീഡ് ഗിയർബോക്സാണ് ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡ്യുവൽ ബോഡി കളർ, ഡ്യുവൽ ടോൺ സീറ്റ്, അലോയ് വീൽ, മഡാ ഗാർഡ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, പുതുക്കിയ സൈലൻസർ, എൽഇഡി ടെയിൽ ലാമ്പ്, അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോൾ എന്നീ സവിശേഷതകളും ഈ ബൈക്കിൽ അടങ്ങിയിട്ടുണ്ട്.

ബ്രേക്ക് സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ഡിസ്ക് ബ്രേക്കാണ് ഇരുചക്രങ്ങളിലും ഘടിപ്പിച്ചിരിക്കുന്നത്.

മുഖ്യമായും പൾസർ 200എൻഎസ്, കെടിഎം ഡ്യൂക്ക് 200, ടിവിഎസ് അപ്പാച്ചി ആർടിആർ 200 എന്നീ ബൈക്കുകളുമായി കിടപിടിച്ചു നിൽക്കുന്നതിനായിരിക്കും ഈ ബൈക്കിന്റെ വരവ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹീറോ #hero
Story first published: Monday, October 17, 2016, 17:39 [IST]
English summary
Hero Xtreme 200S Will Be Launching In India Sooner Than Expected
Please Wait while comments are loading...

Latest Photos