കാവസാക്കി 250 വെർസിസ് അവതരിച്ചു; ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരു അഡ്വഞ്ചെർ ബൈക്ക്!!

Written By:

ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാവായ കാവസാക്കി അടുത്തിടെയായിരുന്നു എൻട്രി-ലെവൽ അഡ്വഞ്ചെർ ബൈക്കായ വെർസിസിനെ ഇഐസിഎംഎ2016 മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചത്. ഈ പുതിയ 250സിസി സ്പോർട്സ് ടൂററിനെ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കാവസാക്കി.

വെർസിസ് 250 അഡ്വഞ്ചെർ, വെർസിസി 250 ടൂറർ എന്നീ രണ്ട് വേരിയന്റിൽ ഇറക്കിയ വെർസിസിന് 3.12 ലക്ഷം, 3.66ലക്ഷം എന്ന നിരക്കിലാണ് വിപണിവില.

നിഞ്ജ 250ആർ, കാവസാക്കി സെഡ്250 എന്നീ ബൈക്കുകളിലുള്ള അതെ 249സിസി ലിക്വിഡ് കൂൾഡ് ട്വിൻ സിലിണ്ടർ എൻജിനാണ് വെർസിസിനും കരുത്തേകുന്നത്. 33.5ബിഎച്ച്പിയും 21.7എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്.

6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഈ ബൈക്കിലുള്ളത്. മുൻഗാമികളിൽ നിന്നും കടമെടുത്തിട്ടുള്ള ഡിസൈൻ ശൈലി തന്നെയാണ് പുതിയ വെർസിസിലും പിൻതുടർന്നിരിക്കുന്നത്.

രണ്ട് ബൈക്കുകളിലും ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. ഇരുവശങ്ങളിലും ഡിസ്ക് ബ്രേക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വെർസിസിന്റെ 250 ടൂറർ പതിപ്പിൽ എബിഎസ്, ട്വിൻ ഓക്സിലറി ലൈറ്റുകൾ, ബുഷ് ഗാർഡ് എന്നീ ഫീച്ചറുകളുണ്ട്. എന്നാൽ അഡ്വഞ്ചെറിൽ എബിഎസ് ഓപ്ഷണലായാണ് നൽകിയിരിക്കുന്നത്.

കാൻഡി ലൈം ഗ്രീൻ/മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രെ, മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രെ/ഫ്ലാറ്റ് എബോണി, കാൻഡി ബേൺട് ഓറഞ്ച്/മെറ്റാലിക് ഗ്രൈഫൈറ്റ് ഗ്രെ എന്നീ നിറങ്ങളിലാണ് വെർസിസ് 250 ബൈക്കുകൾ ലഭ്യമായിരിക്കുന്നത്.

കാവസാക്കിയിൽ നിന്നുമുള്ള ഈ അ‍ഡ്വഞ്ചെർ ബൈക്കുകൾ അടുത്ത വർഷം പകുതിയോടുകൂടി ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.

കെടിഎം, ബിഎംഡബ്ല്യൂ ബൈക്കുകളാണ് നിലവിൽ സ്പോർട്സ് ടൂറർ സെഗ്മെന്റ് അടക്കിവാഴുന്നത് എന്നതിനാൽ പുതിയ വെർസിസ് ഇന്ത്യയിൽ എത്തുന്നതോടുകൂടി മത്സരം കനക്കുവാനുള്ള സാധ്യതയുണ്ട്.

കൂടുതല്‍... #കാവസാക്കി #kawasaki
English summary
Kawasaki 250cc Versys Launched — Maybe This Is One Adventure Bike India Needs
Please Wait while comments are loading...

Latest Photos