ഇന്ത്യയിലേക്ക് ബൈക്കുകളുടെ നീണ്ടനിരയുമായി യുവാക്കളുടെ ഹരമായ കെടിഎം!!

Written By:

ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമാതാവായ കെടിഎം പുതുപുത്തൻ മോട്ടോർസൈക്കിളുകളെ ഇന്ത്യയിലവതരിപ്പിക്കുന്നു. 2010ൽ ഡ്യൂക്ക് 200-നെ ഇന്ത്യയിലവതരിപ്പിച്ചുക്കൊണ്ടായിരുന്നു കമ്പനിയുടെ അരങ്ങേറ്റം. ഇന്ത്യയിലെ കെടിഎം ബൈക്കുകളുടെ ശൃഖംല വർധിപ്പിക്കുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിൽ.

പുത്തൻ ഡ്യൂക്ക് 390 ബൈക്കിനെ മിലനിൽ നടന്ന 2016 ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിലായിരുന്നു ആദ്യമായി പ്രദർശിപ്പിച്ചത്. മുൻഗാമികളായ 1290 സൂപ്പർ ഡ്യൂക്ക് ബൈക്കിൽ നിന്നും പ്രചോദനമേറ്റുകൊണ്ടുള്ള ഡിസൈൻ ശൈലിയാണ് ഈ ബൈക്കിലും പിൻതുടർന്നിരിക്കുന്നത്.

എൽഇഡി ഉൾപ്പെടുത്തിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, വലുപ്പമേറിയ ഫ്യുവൽ ടാങ്ക് എന്നിവയാണ് ഈ ബൈക്കിന്റെ മുഖ്യാകർഷണം.

44ബിഎച്ച്പിയുള്ള 373.2സിസി എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്. ഫുൾ കളർ ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓപ്ഷണലായി മൈ റൈഡ് മൾട്ടിമീഡിയ ഇന്റർഫേസും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്യൂക്ക് 390 അടുത്തവർഷം ജനവരിയോടുകൂടിയായിരിക്കും ഇന്ത്യയിലെത്തിച്ചേരുക ഏപ്രിലോടുകൂടി വിപണനവും ആരംഭിക്കുന്നതായിരിക്കും.

അടുത്ത വർഷം പകുതിയോടുകൂടി പുതിയ ഡ്യൂക്ക് 200 ബൈക്കിനെ കൂടി ഇന്ത്യയിലവതരിപ്പിക്കുന്നതായിരിക്കും.

മുൻഗാമിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഡിസൈൻ ഫിലോസഫിയാണ് ഈ ബൈക്കിനുമുള്ളത്. എന്നാൽ ഡ്യൂക്ക് 390 ബൈക്കിലേതുപോലുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഈ ബൈക്കിൽ ഉണ്ടായിരിക്കുന്നതല്ല.

എന്നിരുന്നാലും പുതുക്കിയ ഹെഡ്‌ലാമ്പ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രോട്ടൽ സിസ്റ്റം എന്നീ സവിശേഷതകൾ ഈ ബൈക്കിലുണ്ട്.

26ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 200സിസി എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

കെടിഎം അടുത്തതായി ഇറക്കുന്ന മറ്റൊരു ബൈക്കാണ് പുതിയ 390 അഡ്വെഞ്ചർ. ബജാജിനൊപ്പം കെടിഎംമും അഡ്വെഞ്ചർ ടൂറർ ബൈക്കിനെ ഇന്ത്യയിലെത്തിക്കുകയാണ്.

പുതിയ ഡ്യൂക്ക് 390 ബൈക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ അഡ്വെഞ്ചർ ടൂറർ ബൈക്ക്. എല്ലാ മെക്കാനിക്കൽ ഫീച്ചറുകളും ഡ്യൂക്ക് 390 ന് സമാനമാണ്.

കെടിഎംമിന്റെ ട്രാവൽ എൻഡ്യുറോ ഫാമിലിയിൽ ആയിരിക്കും ഈ ബൈക്കിനെ ഉൾപ്പെടുത്തുക. വിപണിയിലെത്തിക്കഴിഞ്ഞാൽ റോയൽ എൻഫീൽഡ് ഹിമാലയനുമായിരിക്കും കൊമ്പുകോർക്കുക.

ഇതുകൂടാതെ പുത്തൻ തലമുറ ആർസി 390 ബൈക്കുമായി ഇന്ത്യയിലെത്തുകയാണ് കെടിഎം. പുത്തൻ ഫീച്ചർ ഉൾപ്പെടുത്തുമെങ്കിലും എൻജിൻ സംബന്ധിച്ച മാറ്റങ്ങളൊന്നുമില്ലാതെയായിരിക്കും ബൈക്ക് അവതരിക്കുക.

നവംബറിൽ നടക്കുന്ന 2017 ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിൽ പ്രദർശനം നടന്നുക്കഴിഞ്ഞതിനുശേഷമായിരിക്കും ബൈക്കിന്റെ ഇന്ത്യയിലുള്ള ലോഞ്ച്.

 

കൂടുതല്‍... #കെടിഎം #ktm
English summary
KTM To Launch Four Motorcycles In 2016-17 In India
Please Wait while comments are loading...

Latest Photos