ഹിമാലയനു ശേഷം റോയൽ എൻഫീൽഡിൽ നിന്നുള്ള കരുത്തുറ്റ 750സിസി ബൈക്ക്

Written By:

റോയൽ എൻഫീൽഡ് ഓഫ് റോഡ് ടൂറർ ഹിമാലയനു ശേഷം മറ്റൊരു 750സിസി ബൈക്കുമായി എത്തുന്നു. അടുത്ത വർഷം മാർച്ചോടായിരിക്കും രാജ്യാന്തര തലത്തിൽ ഏറ്റുമുട്ടാൻ തക്ക ശേഷിയുമായി ഈ ബൈക്ക് അവതരിക്കുക.

നേരത്തെ തന്നെ യുകെയിൽ പരീക്ഷണം നടത്തുന്നതായിട്ടുള്ള ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. മാത്രമല്ല യുകെയിൽ കമ്പനി പുതുതായി ആരംഭിച്ച ടെക്നിക്കൽ സെന്ററിൽ വച്ചായിരുന്നു ബൈക്കിന്റെ നിർമാണവും നടത്തിയിരുന്നത്.

ഹിമാലയനിൽ ഉൾപ്പെടുത്തിയിട്ടുള്ള 410സിസി എൻജിനു ശേഷം റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന അത്യാധുനിക എൻജിനായിരിക്കും ഈ ബൈക്കിന്റേത്.

റോയൽ എൻഫീൽഡ് ഇറക്കുന്ന ആദ്യത്തെ ട്വിൻ സിലിണ്ടർ എൻജിൻ കൂടിയായിരിക്കുമെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

നിലവിലുള്ള കോൺടിനെന്റൽ ജിടിയുമായി സാമ്യതയുണ്ടെന്ന് പറയുന്ന ഈ ബൈക്കിന്റെ പേരോ മറ്റ് വിശദവിവരങ്ങളോ കമ്പനി പുറത്ത് വിട്ടിട്ടില്ല.

കമ്പനി ഇതുവവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയും കരുത്തുമേറിയ എൻജിനായിരിക്കും ഈ പുതിയ ബൈക്കിലുപയോഗിക്കുക.

ഏതാണ്ട് 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.

എൻജിനിൽ അഞ്ചു സ്പീഡ് ഗിയർബോക്സ് നൽകുന്നതിനൊപ്പം എബിഎസ് ഓപ്ഷണലായി ഉൾപ്പെടുത്തുമെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്.

യൂറോപ്യൻ വിപണി ലക്ഷ്യം വെച്ച് നിർമിക്കുന്ന ബൈക്കിന് യൂറോ 4 നിലവാരം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഈ ബൈക്കിന്റെ പരമാവധി വേഗം 160 കിലോമീറ്ററായിരിക്കും.

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനായിരിക്കും പുതിയ 750സിസി ബുള്ളറ്റിന്റെ വരവ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Royal Enfield Continental GT 750CC To Be Launched In 2017
Please Wait while comments are loading...

Latest Photos